കണക്ക് കൂട്ടി ഫുക്രുവിനിട്ട് പണി കൊടുത്ത് രജിത്! ഒറ്റ വോട്ടില്‍ ഫുക്രുവിനെയും നോമിനേഷനിലെത്തിച്ചു
Recommended Video
പ്രതീക്ഷകളെല്ലാം താളം തെറ്റുന്ന കാഴ്ചയായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ കണ്ടത്. ജനുവരി അഞ്ചിന് തുടങ്ങിയ ഷോ നാല്‍പത് ദിവസങ്ങള്‍ കഴിഞ്ഞ് മുന്നോട്ട് പോവുകയാണ്. പതിനാറ് മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന ഷോ ആദ്യ ദിവസങ്ങളില്‍ നല്ല രീതിയില്‍ മുന്നോട്ട് പോയി. എന്നാല്‍ മത്സരാര്‍ഥികള്‍ക്കെല്ലാം കണ്ണിന് അസുഖം വന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ഇതോടെ കൂട്ടത്തോടെ മത്സരാര്‍ഥികള്‍ പുറത്ത് പോയി. സുജോ, അലക്‌സാന്‍ഡ്ര, രഘു, രേഷ്മ, എന്നിവരാണ് ഒന്നിച്ച് പുറത്തായത്. ശേഷം ദയ അശ്വതി, എലീന എന്നിവരെയും ചികിത്സയ്ക്ക് വേണ്ടി പുറത്ത് എത്തിച്ചിരുന്നു. ഇവര്‍ ഇനിയും തിരിച്ച് വന്നിട്ടില്ല. ഇതിനിടെ പ്രദീപ് എലിമിനേഷനിലൂടെ പുറത്ത് പോവുകയും ചെയ്തു. ഇപ്പോഴിതാ രസകരമായൊരു നേമിനേഷന്‍ കൂടി നടന്നിരിക്കുകയാണ്.

പലവിധ പ്രശ്‌നങ്ങളില്‍ ഓരോരുത്തര്‍ പുറത്ത് പോയതോടെ ബിഗ് ബോസ് വീട്ടില്‍ ഇനി അവശേഷിക്കുന്നത് കേവലം എട്ട് മത്സരാര്‍ഥികളാണ്. പുതിയ ആഴ്ച തുടങ്ങിയതോടെ പുതിയൊരു നോമിനേഷന്‍ പ്രക്രിയ എല്ലാവരും നേരിട്ടു. എട്ട് പേര് മാത്രമുള്ളതിനാല്‍ പലരും പരസ്പരം പേരുകളാണ് പറഞ്ഞത്. എന്നാല്‍ എല്ലാവരും രജിത് കുമാറിന്റെ പേര് പറഞ്ഞു എന്നുള്ളതാണ് സവിശേഷത. ഇതോടെ ഏറ്റവും കൂടുതല്‍ വോട്ടുകളുമായി രജിത് കുമാറാണ് നോമിനേഷനില്‍ മുന്നിട്ട് നില്‍ക്കുന്നത്.

എന്നാല്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടാത്തവരും ഇത്തവണ വന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. ഫുക്രുവും പാഷണം ഷാജിയുമായിരുന്നു ബിഗ് ബോസില്‍ വന്ന് ഇത്രയും കാലം നിന്നിട്ടും നോമിനേഷനില്‍ എത്താതിരുന്ന മത്സരാര്‍ഥികള്‍. ഡോ. രജിത് കുമാറിന്റെ ഒറ്റ വോട്ട് കാരണമായിരുന്നു ഫുക്രുവിന് പണി കിട്ടിയത്. കഴിഞ്ഞ ആഴ്ച ഇത് മുന്‍കൂട്ടി കണ്ട് രജിത് പദ്ധതി ഇട്ടിരുന്നു. ഈ ആഴ്ച എങ്ങനെ എങ്കിലും അവരെ കൂടി നോമിനേഷന്‍ ചെയ്യണമെന്ന് പവനുമായി കൂടി ചേര്‍ന്ന് പ്ലാന്‍ ഇട്ടിരുന്നു.

പവനും രജിതും ചേര്‍ന്ന് പുതിയൊരു ഗ്രൂപ്പ് തുടങ്ങുന്നതിനിടെയാണ് പവന്‍ പുറത്ത് ആവുന്നത്. കടുത്ത നടുവേദന കാരണം മത്സരം തുടരാന്‍ പറ്റുന്നില്ലെന്ന് കാണിച്ച് പവന്‍ സ്വമേതയ പുറത്ത് പോവുകയായിരുന്നു. ഇതോടെ രജിത്തിന്റെ പ്ലാനുകളെല്ലാം പൊളിഞ്ഞു. എന്നിരുന്നാലും ഫക്രുവിനെതിരെയുള്ള ആ നീക്കം എന്തായാലും ഫലം കണ്ടിരിക്കുകയാണ്. നിലവില്‍ എട്ട് പേരുള്ളതില്‍ പാഷണം ഷാജിയും സൂരജുമാണ് ഈ ആഴ്ച നോമിനേഷനില്‍ ഇടംനേടാത്തവര്‍. ബാക്കിയുള്ളവരില്‍ ആരാണ് പുറത്ത് പോവുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

വന്നത് മുതല്‍ എല്ലവരും നോമിനേറ്റ് ചെയ്‌തെങ്കിലും പുറത്തുള്ള ഫാന്‍സിന്റെ പിന്തുണ രജിത്തിനെ ഹൗസില്‍ പിടിച്ച് നിര്‍ത്തിയിരുന്നു. രജിത്തിനെ പോലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലമുള്ള താരം ഫുക്രുവാണ്. ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് തന്നെ ടിക് ടോകിലൂടെ ലക്ഷക്കണക്കിന് ആരാധകര്‍ ഫുക്രുവിനുണ്ട്. മത്സരത്തിലെ പ്രകടനം വിലയിരുത്തുമ്പോഴും ഫുക്രു തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നവരില്‍ ഒരാള്‍. അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഇനിയും ഫുക്രു വീട്ടില്‍ തുടരുമെന്ന് തന്നെയാണ് സൂചന.


Click it and Unblock the Notifications