ബിഗ് ബോസില്‍ നിന്നും നാല് പേര്‍ പുറത്ത്! പൊട്ടിക്കരഞ്ഞ് മത്സരാര്‍ത്ഥികള്‍! തിരിച്ചെത്തിയത് ഒരാള്‍!

Recommended Video

Bigg Boss Malayalam Season 2 Episode 38 Review | FilmiBeat Malayalam

ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. വാശിയേറിയ ടാസ്‌ക്കുകളും രസകരമായ ട്വിസ്റ്റുകളുമൊക്കെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിക്കൊണ്ടിരിക്കുന്നത്. മത്സരം മുറുകി വരുന്നതിനിടയിലായിരുന്നു അഞ്ച് പേരെ ബിഗ് ബോസ് മാറ്റിത്താമസിപ്പിച്ചത്. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു ഇത്. മറ്റുള്ളവര്‍ക്കും അസുഖം പകരാന്‍ സാധ്യതയുള്ളതിനാലായിരുന്നു ഇത്തരത്തിലൊരു തീരുമാനമെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. രഘു, രേഷ്മ, അലക്‌സാന്‍ഡ്ര, സുജോ മാത്യു, പവന്‍ ജിനോ തോമസ് ഇവരെയായിരുന്നു ബിഗ് ബോസ് മാറ്റിനിര്‍ത്തിയത്. ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പവന്‍ എത്തിയപ്പോഴായിരുന്നു കളി വേറെ ലെവലായി മാറിയത്. സുജോയുടെ കസിന്‍ കൂടിയാണ് പവന്‍. ഇരുവരും തമ്മിലുള്ള വഴക്ക് കൈയ്യാങ്കളി വരെ നീണ്ടിരുന്നു. മറ്റുള്ളവര്‍ ഇടപെട്ടായിരുന്നു ഇവരെ പിടിച്ചുമാറ്റിയത്. അലക്‌സാന്‍ഡ്രയെക്കുറിച്ച് പവന്‍ ചോദിച്ചതും പവന്റെ ഭാര്യയെക്കുറിച്ച് സാന്‍ഡ്ര പറഞ്ഞതുമൊക്കെയായിരുന്നു വഴക്കിന് കാരണം. ഈ വഴക്ക് കഴിഞ്ഞതിന് പിന്നാലെയായാണ് ഇവര്‍ അപ്രത്യക്ഷരായതും. ബിഗ് ഹൗസില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചവരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ തിരിച്ചെത്തിയത്.

വിദഗ്ധ ചികിത്സ ആവശ്യമാണ്

വിദഗ്ധ ചികിത്സ ആവശ്യമാണ്

രഘുവിനായിരുന്നു ആദ്യം കണ്ണിന് അസുഖം വന്നത്. രഘുവിന് കണ്ണിന് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് മോഹന്‍ലാല്‍ നേരിട്ട് ചോദിച്ചിരുന്നനു. അത് ശരിയാക്കിക്കോളാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെയായാണ് മറ്റുള്ളവര്‍ക്കും അസുഖം ബാധിച്ചത്. 5 പേരാണ് ഇത്തരത്തില്‍ മാറിനിന്നത്. മാറ്റിപ്പാര്‍പ്പിച്ചവരില്‍ നാല് പേര്‍ക്കും വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. പ്രേക്ഷകര്‍ ഉ്റ്റുനോക്കുന്ന മത്സരാര്‍ത്ഥികളായിരുന്നു ഇവരെല്ലാം.

വീടുകളിലേക്ക് പോയി

വീടുകളിലേക്ക് പോയി

വിദഗ്ദ്ധ ചികിത്സ ആവശ്യമായതിനാല്‍ നാല് പേരും വീട്ടിലേക്ക് പോയെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. രഘു, അലക്‌സാന്‍ഡ്ര, രേഷ്മ, സുജോ എന്നിവരാണ് ഇത്തരത്തില്‍ വീടുകളിലേക്ക് പോയത്. കര്‍ശന ഉപാധികളോടെയാണ് തങ്ങള്‍ താമസിക്കുന്നതെന്നും കണ്ണിന്റെ അസുഖം ഭേദമായാലുടന്‍ ബിഗ് ഹൗസിലേക്ക് തിരിച്ചെത്തുമെന്നുമായിരുന്നു നേരത്തെ ഇവര്‍ പറഞ്ഞത്. ഇവരുടെ വരവിനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് ഇവര്‍ വീടുകളിലേക്ക് പോയെന്ന് ബിഗ് ബോസ് അറിയിച്ചത്.

ഒരാള്‍ തിരിച്ചെത്തും

ഒരാള്‍ തിരിച്ചെത്തും

നാല് പേര്‍ വീടുകളിലേക്ക് പോയെന്നും ഒരാള്‍ ബിഗ് ഹൗസിലേക്ക് തിരിച്ചെത്തുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. പ്രേക്ഷകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവരാണ് ഇവര്‍ അഞ്ചുപേരും. ഇവരിലാരാണ് തിരിച്ചെത്തുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ഇതിന് പിന്നാലെയായാണ് പവന്‍ എത്തിയത്. അടുത്തിടെയായിരുന്നു പവന്‍ ബിഗ് ബോസിലേക്ക് എത്തിയത്. സങ്കടവും സന്തോഷവുമായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക്.

 പവന്റെ വരവ്

പവന്റെ വരവ്

പവന്‍ ജിനോ തോമസായിരുന്നു ബിഗ് ബോസിലേക്ക് തിരിച്ചെത്തിയത്. മോഡലിംഗില്‍ സജീവമായ പവന്‍ അടുത്തിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്. തന്റെ കുടുംബത്തെക്കുറിച്ചും ഇതുവരെയുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ പവന്‍ തുറന്നുപറഞ്ഞിരുന്നു. ടാസ്‌ക്കിനിടയില്‍ സാന്‍ഡ്ര പവനോട് ഇതേക്കുറിച്ച് പറഞ്ഞ് പ്രകോപിപ്പിച്ചിരുന്നു. പവന്റെ തിരിച്ചുവരവില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.

ഒറ്റയ്ക്കായിരുന്നു

ഒറ്റയ്ക്കായിരുന്നു

പുറത്ത് പോയ നാല് പേരും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബിഗ് ഹൗസിലുള്ളവരും പ്രേക്ഷകരും. അവരുടെ കാര്യത്തെക്കുറിച്ച് പവനോട് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും മറ്റ് നാല് പേരുടെ കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു പവന്‍ പറഞ്ഞത്. തങ്ങളെ ഓരോരുത്തരേയും ഒറ്റയ്ക്കാണ് താമസിപ്പിച്ചതെന്ന് നേരത്തെ ഇവര്‍തന്നെ പറഞ്ഞിരുന്നു.

 രഘു കാര്യമാക്കിയില്ല

രഘു കാര്യമാക്കിയില്ല

രഘുവിനാണ് ആദ്യം അസുഖം വന്നത്. വേണ്ടത്ര പ്രാധാന്യം അദ്ദേഹം നല്‍കിയിരുന്നില്ല. അതാണ് മറ്റുള്ളവര്‍ക്കും അസുഖം വന്നത്. രഘുവിന് ഉറക്കം കുറവാണ്. പാതിരാത്രിയിലും മറ്റുള്ളവരുമായി സംസാരിച്ചിരിക്കാറാണ് പതിവ്. ബിഗ് ബോസില്‍ നിന്നും വീടുകളിലേക്ക് പോയവര്‍ വൈകാതെ തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മത്സരാര്‍ത്ഥികള്‍. അവര്‍ തിരിച്ചെത്തുമെന്നായിരുന്നു ആര്യ പറഞ്ഞത്. പ്രേക്ഷകരും ഈ പ്രതീക്ഷയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X