രജിത്തും ആര്യയുമല്ല, ബിഗ് ബോസിലെ യഥാർഥ കളിക്കാർ ഇവർ, നൈസ് പണി കിട്ടിയത് ദയയ്ക്കും രേഷ്മക്കും
ബിഗ് ബോസിന്റെ ഈ ആഴ്ചത്തെ നോമിനേഷൻ ഏറെ ചർച്ചയായിട്ടുണ്ട്. മത്സരാർഥികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് ഉണ്ടായത്. എല്ലാതവണത്തേയും പോലെ ഗ്രൂപ്പ് ചേർന്ന് നോമിനേറ്റ് ചെയ്യാമെന്നുള്ള മത്സരാർഥികളുടെ പ്ലാൻ പൊളിച്ചടുക്കുകയായിരുന്നു ബിഗ് ബോസ്. അടുത്ത സുഹൃത്തുക്കളെ നോമിനേറ്റ് ചെയ്യേണ്ടി വരുമെന്ന് ഒരിക്കൽ പോലും ഇവർ വിചാരിച്ചില്ല.
മത്സരാർഥികളെ ഞെട്ടിപ്പിച്ച നോമിനേഷനാണെങ്കിലും ഇതിൽ ബുദ്ധിപൂർവ്വം കളിച്ചത് ഫുക്രുവും എലീനയുമായിരുന്നു. ഇരുവരും ഓരേ സ്ട്രറ്റജി സതന്നെയായിരുന്നു പയറ്റിയത് . നോമിനേഷനെ കുറിച്ച് നേരത്തെ യാതൊരുവിധ ഐഡിയയുമില്ലാതിരുന്ന ഇവർ നോമിനേഷനിൻ തന്ത്രപരമായി കളിക്കുകയായിരുന്നു.

നിലവിൽ രണ്ട് ഗ്രൂപ്പുകളാണ് ഇപ്പോൾ ബിഗ് ബോസിലുള്ളത്. അതിനാൽ തന്നെ പ്ലാൻ ചെയ്ത് ഒരാളെ നോമിനേറ്റ് ചെയ്യാൻ കഴിയും. എന്നാൽ ഇത്തവണ ഹൗസിലെ അടുത്ത സുഹൃത്തുക്കളായ രണ്ട് പേരെ ബിഗ് ബോസ് വിളിക്കുകയായിരുന്നു. പരസ്പരം ചര്‍ച്ച ചെയ്ത്, അതിലൊരാളെ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എല്ലാവരും പരസ്പരം ഇവരുടെ പേരുകൾ നോമിനേറ്റ് ചെയ്യുകയും പേര് ബിഗ് ബോസിന് മുന്നിൽ പറയുകയും ചെയ്തു. എന്നാൽ ഇതിനു വിപരീതമായിട്ടാണ് ഫുക്രുവും എലീനയും പ്രവർത്തിച്ചത്.

വളരെ തന്ത്രമായിട്ടാണ് ഇരുവരും നോമിനേറ്റ് ചെയതത്. ഫിക്രുവും രേഷ്മയുമായിരുന്നു ആദ്യം എത്തിയത്. രണ്ടും പേരും കൂടി ആലോചിച്ച് ഒരു തീരുമാനം എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ തനിയ്ക്ക് പേടിയുണ്ടെന്നാണ് ഫുക്രു പറഞ്ഞത്. എന്നാൽ തനിയ്ക്ക് ജനപിന്തുണയില്ലെന്നായിരുന്നു രേഷ്മയുടെ മറുപടി.ഞാന്‍ കഴിഞ്ഞയാഴ്ച കുറച്ച് മോശമായിട്ടൊക്കെ പെരുമാറിയിട്ടുള്ളത് കൊണ്ട് ഞാന്‍ എവിക്ട് അവന്‍ സാധ്യതയുണ്ട്. എന്നാൽ രേഷ്മ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും ഫുക്രു പറഞ്ഞു. ഇതേ രീതിയിൽ തന്നെയായിരുന്നു എലീനയുടേയും പ്രതികരണം. ചേച്ചിക്ക് രജിത് സാറുമായിട്ടൊക്കെ പ്രശ്‌നമല്ലേ, അത് കൊണ്ട് നില്‍ക്കാന്‍ ബുദ്ധിമുട്ടാവും. ചേച്ചി പൊക്കോ എന്ന്.

ആദ്യകാലത്ത് ഫുക്രുവും എലീനയും തമ്മിൽ സുഹൃത്തുക്കൾ ആയിരുന്നില്ല. എലീന ഫേക്കാണെന്ന് പറഞ്ഞ് ഫുക്രു നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചത് . എല്ലാവരുടേയും മുന്നിൽ പ്രേമം ആണെന്ന രീതയിൽ അഭിനയിക്കാമെന്ന് ഫുക്രുവിനോട് എലീന പറഞ്ഞിരുന്നു. അതിന് ശേഷമായിരുന്നു ഇരുവരും സുഹൃത്തുക്കളാകുന്നത്. എലീനയെക്കാൾ പ്രേക്ഷക സ്വീകാര്യതയുള്ളത് ഫുക്രുവിനാണ്. ഇത് ബിഗ് ബോസ് ഹൗസിനുളളിൽ പരസ്യമായ രഹസ്യമാണ് . അസുഖം ഭേദമായി തിരികെ എത്തിയതിനു ശേഷം എല്ലാവരോടും മിണ്ടുന്ന എലീനയൊണ് കണ്ടത്.
Recommended Video

ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നോക്കിയാൽ ആരുമായും ഇരുവരും അടുത്ത ബന്ധം സൂക്ഷിക്കാത്തവരാണ്. ആദ്യം രജിത്, സുജോ, രഘുവിന്റെ ടീമിലായിരുന്ന എലീന ആര്യ, പാഷണം ഷാജി ഗ്യാങ്ങിൽ എത്തുകയായിരുന്നു. ഫുക്രുവിന്റെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. ആദ്യം രജിത്തിന്റെ കൂടേയും പിന്നീട് മറു ചേരിയിലേയ്ക്കും ചാടി. ഒഴിവാക്കാനാവാത്ത ബന്ധങ്ങൾ ഇല്ലാത്ത ഇവർക്ക് വീട്ടിൽ അതിജീവനത്തിന്റെ ബന്ധങ്ങൾ മാത്രമാണുള്ളത്. എന്നാല്‍ അതൊന്നും മത്സരത്തിനേക്കാള്‍ വലുതല്ല ഇവര്‍ക്ക്.


Click it and Unblock the Notifications











