ജെസ്ലയാണ് തന്റെ ബെസ്റ്റ് ഫ്രെണ്ടെന്ന് ഫുക്രു! ചങ്ക് പറഞ്ഞത് കേട്ട് ഞെട്ടി എലീന

By Midhun Raj

സംഭവ ബഹുലമായ മൂഹൂര്‍ത്തങ്ങളുമായി ബിഗ് ബോസ് രണ്ടാം സീസണ്‍ മുന്നേറികൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളും ഷോയില്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. മല്‍സരാര്‍ത്ഥികളില്‍ ചിലര്‍ പുറത്തുപോയെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മറ്റു ചിലര്‍ പുതിയതായി എത്തിയിരുന്നു. ഓരോദിവസം കഴിയുന്തോറും അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഷോയില്‍ എത്തിയ ശേഷം അടുത്ത സുഹൃത്തുക്കളായവരാണ് ഫുക്രുവും എലീന പടിക്കലും. പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും ഷോയില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ബിഗ് ബോസില്‍ എലീന എറ്റവും കൂടുതല്‍ സംസാരിക്കാറുളളതും ഫുക്രുവിനോട് തന്നെയാണ്.

ഏകദേശം സമപ്രായക്കാര്‍

ഏകദേശം സമപ്രായക്കാര്‍ ആയതുകൊണ്ട് തന്നെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായത്. തന്റെ പരിഭവങ്ങളും സങ്കടങ്ങളുമെല്ലാം തന്നെ എലീന ഫുക്രുവിനോട് പങ്കുവെക്കാറുണ്ട്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരില്‍ ഒരാള്‍ കൂടിയാണ് എലീന. ടെലിവിഷന്‍ ഷോകളുമായി തിരക്കേറിയ സമയത്താണ് എലീന ബിഗ് ബോസിലേക്ക് എത്തിയത്.

അവതാരകയെന്നതിലുപരി

അവതാരകയെന്നതിലുപരി അഭിനേത്രിയായും നടി തിളങ്ങിയിരുന്നു. ബിഗ് ബോസില്‍ എത്തിയ ആദ്യ നാളുകളില്‍ എലീന ഫേക്ക് ആണെന്ന് പലരും പറഞ്ഞെങ്കിലും പിന്നീട് അഭിപ്രായം മാറ്റിയിരുന്നു. പുറത്ത് എങ്ങനെയാണോ അതേപോലെ തന്നെയാണ് എലീന ബിഗ് ബോസിലും ഇടപെടുന്നതെന്ന് മറ്റുളളവര്‍ക്ക് മനസിലായി.

താന്‍ പ്രണയത്തിലാണെന്നുളള

താന്‍ പ്രണയത്തിലാണെന്നുളള കാര്യമൊക്കെ എലീന മുന്‍പ് ബിഗ് ബോസ് ഹൗസില്‍ വെളിപ്പെടുത്തിയിരുന്നു. ആര്യയോട് സംസാരിക്കുന്ന സമയത്തായിരുന്നു എലീന തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നത്. ബിഗ് ബോസിന്റെ എലിമിനേഷനുകളിലും നിരവധി തവണ താരം വന്നിട്ടുണ്ട്. ബിഗ് ബോസിന്റെ തുടക്കം മുതല്‍ എലീനയുടെ അടുത്ത സുഹൃത്ത് ഫുക്രു തന്നെയാണ്.

ഫുക്രുവിനോടാണ്

ഫുക്രുവിനോടാണ് പേഴ്‌സണല്‍ കാര്യങ്ങള്‍ കൂടുതലായി എലീന തുറന്നുപറയാറുളളത്. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സാണെന്ന് ഇരുവരും മറ്റുളളവരോട് പറയാറുണ്ട്. ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയില്‍ ജെസ്ലയാണ് തന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് ഫുക്രു പറഞ്ഞിരുന്നു. എലീനയോട് തന്നെയാണ് ഫുക്രു ഇക്കാര്യം പറഞ്ഞത്.

Recommended Video

Bigg Boss Malayalam Season 2: Corner Attack Against Dr. Rajith Kumar | FilmiBeat Malayalam
എല്ലാവരും ഉറങ്ങിയ സമയത്ത്

എല്ലാവരും ഉറങ്ങിയ സമയത്ത് എലീനയ്ക്ക് മുന്നില്‍ വെച്ച് ജെസ്ലയ്ക്ക് ഫ്‌ളൈയിംഗ് കിസ് കൊടുക്കുകയാണ് ഫുക്രു. ജെസ്ലയും തിരിച്ച് ഫുക്രുവിന് നല്‍കുന്നുണ്ട്. ഇത് ദയ അച്ചു കണ്ടപ്പോള്‍ ഫുക്രു മെല്ലെ അവിടെ നിന്നും മാറി. തുടര്‍ന്ന് ഫുക്രുവിനെ എലീന അകത്തേക്ക് വിളിച്ചു. അവിടെ കിടക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാനില്ലാ എന്നായിരുന്നു ഫുക്രുവിന്റെ മറുപടി. ജെസ്ലയാണ് ഇപ്പോള്‍ എന്റെ ബെസ്റ്റ് ഫ്രണ്ടെന്നും നീയല്ലാ എന്നുമാണ് എലീനയോട് ഫുക്രു പറഞ്ഞത്. ഇത് കേട്ട് ഇവനെന്തൊ പറ്റിയതെന്ന ഭാവത്തില്‍ നില്‍ക്കുകയാണ് എലീന. ബിഗ് ബോസിന്റെ പുതിയ വീഡിയോയിലാണ് ഇത് കാണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X