സുരേഷ് കൃഷ്ണനൊപ്പം ഫുക്രുവു എലീനയും ദിയ സനയും! കാത്തിരുന്ന കൂടിക്കാഴ്ച! ചിത്രം വൈറലാവുന്നു!

ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിച്ചിരുന്നവരിലൊരാളാണ് ദിയ സന. ഇടയ്ക്ക് വെച്ച് പരിപാടിയില്‍ നിന്നും പുറത്തായെങ്കിലും ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ ഈ താരത്തിന് നല്‍കിയത്. താന്‍ ഇറങ്ങിയതിന് ശേഷവും ദിയ ബിഗ് ബോസ് പരിപാടി കാണുകയും മറ്റുള്ളവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഇത്തവണ മത്സരിക്കാനെത്തിയവര്‍ക്ക് ആശംസ അറിയിച്ചും ദിയ എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളായ പ്രദീപ് ചന്ദ്രന്‍, മഞ്ജു പത്രോസ്, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പമുള്ള ദിയയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

ജസ്ല മാടശ്ശേരിയുമായും അടുത്ത സൗഹൃദമാണ് ദിയയ്ക്ക്. ബിഗ് ബോസ് അവസാനിച്ചതിന് പിന്നാലെയായി പുറത്തേക്കെത്തിയ എലീന പടിക്കലും ഫുക്രുവും ദിയയെ കാണാനെത്തിയിരുന്നു. ഈ സീസണിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്ന സുരേഷ് കൃഷ്ണനെ കാണാനും ഇവരെത്തിയിരുന്നു. ഇവരുടെ കൂടിക്കാഴ്ചയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

Fukru, Alina

എല്ലാവരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന മത്സരാര്‍ത്ഥികളിലൊരാളായിരുന്നു സുരേഷ് കൃഷ്ണന്‍. എലിമിനേഷനിലൂടെ പുറത്തേക്ക് പോയ അദ്ദേഹത്തിനെ കാണാനെത്തുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. പുറത്തേക്ക് പോയവരില്‍ ആരാണ് അകത്തേക്ക് വരേണ്ടതെന്ന് ചോദിച്ചിരുന്ന സമയത്ത് മിക്കവരും പറഞ്ഞതും സുരേഷ് കൃഷ്ണന്റെ പേരായിരുന്നു. മത്സരാര്‍ത്ഥികളുടെ അഭിപ്രായം അറിഞ്ഞതിന് പിന്നാലെയായി ബിഗ് ബോസ് അദ്ദേഹത്തിന്റെ ശബ്ദം കേള്‍പ്പിച്ചിരുന്നു.

എല്ലാവര്‍ക്കും ആശംസ നേരുന്നുവെന്നും നന്നായി മുന്നേറണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഓരോരുത്തരേയും പേരെടുത്ത് വിളിച്ചായിരുന്നു അദ്ദേഹം സംബോധന ചെയ്തത്. താന്‍ ബിഗ് ബോസ് സിനിമയാക്കിയാല്‍ ആരൊക്കെയായിരിക്കും നായികനായകന്‍മാരായി എത്തുന്നത് എന്ന കാര്യത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി സുരേഷ് കൃഷ്ണന് അരികിലേക്ക് എത്തിയിരിക്കുകയാണ് ഫുക്രുവും എലീനയും. എയര്‍പോര്‍ട്ടിലെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയായാണ് പുതിയ ചിത്രങ്ങള്‍ എത്തിയത്. ദിയ സനയും ഇവര്‍ക്കൊപ്പമുണ്ട്. ആര്യയും എലീനയും ഫുക്രുവും യാത്ര പറഞ്ഞ് പോവുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. സുരേഷ് കൃഷ്ണനുമായി അടുത്ത ബന്ധമായിരുന്നു എലീനയ്ക്കും ഫുക്രുവിനുമുള്ളത്. ആ സൗഹൃദം പുതുക്കുന്നതിനായി എത്തിയിരിക്കുകയാണ് ഇരുവരും. ഇടയ്ക്ക് എലീനയ്ക്ക് കല്യാണം ആലോചിച്ച് സുരേഷ് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X