ഞാന്‍ ചാവാന്‍ പോവുകയല്ല, തിരിച്ചുവരും, ആശ്വസിപ്പിക്കാന്‍ വന്നവരോട് ഫുക്രുവിന്റെ മാസ് മറുപടി

അഭിപ്രായ ഭിന്നതകൾക്കും വാക്വാദങ്ങഴ്‍ക്കും ബിഗ്ബോസ് ഹൗസ് വേദിയാകുന്നുണ്ടെങ്കിലും ഒരുപാട് നർമ രസമുളള സംഭവവികാസങ്ങൾ ഹൗസിൽ സംഭവിക്കുന്നുണ്ട്. മത്സരാർഥികൾക്ക് നൽകുന്ന പല ടാസ്ക്കുകളും നർമത്തിന് പ്രധാന്യം നൽകി കൊണ്ടുള്ളതാണ്. എന്നാൽ ഇത് ഏറ്റവും ഒടുവിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ലക്ഷ്വറി ടാസ്ക്കുകൾ ബിഗ് ബോസ് ഹൗസ് ചിരി പടർത്താറുണ്ട്. എന്നാൽ ടാസ്ക്കിന് ശേഷം ഇത് വൻ പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്.

ബിഗ് ബോസ് സീസൺ 2 ലെ ഒരു പ്രത്യേകതയാണ് മത്സരാർഥികളുടെ ജയിൽ ശിക്ഷ. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യാസമായി ആരംഭിച്ച ജയിൽ ശിക്ഷ പലപ്പേഴും ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . ആദ്യം ജയിൽ ശിക്ഷ അനുഭവിച്ചത് രാജിനി ചാണ്ടിയായിരുന്നു. ഏറെ വികാരഭരിതയായിട്ടായിരുന്നു രാജിനി ബിഗ് ബോസ് ഹൗസിലെ ജയിലിലേയ്ക്ക് പോയത്. ഇപ്പോൾ ബിഗ് ബോസ് വീണ്ടു തടവ് ശിക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്.

 ടാസ്ക്കിലെ പ്രകടനം

ബിഗ് ബോസ് നൽകുന്ന ടാസ്ക്കിൽ മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന മത്സരാർഥിയെയാണ് തടവ് ശിക്ഷയ്ക്ക് വിധിക്കുന്നത്. ഹൗസിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സെല്ലിലാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മത്സരാർഥികളെ പാർപ്പിക്കുക. ബിഗ് ബോസിന്റെ നിർദ്ദേശം വരുന്നത് വരെ ഇവർ തടവ് ശിക്ഷ അനുഭവിക്കണം. ചിലപ്പോൾ ഏതാനും മണിക്കൂറുകളാകാം അല്ലെങ്കിൽ ഒരു ദിവസം വരെ ജയിലിനുള്ളിൽ കഴിയേണ്ടി വരും. ഇവർക്ക് കഴിക്കാനായി ഗോതമ്പ് ഉണ്ടാകളാണ് ബിഗ് ബോസ് നൽകുക.

Recommended Video

Bigg Boss Malayalam Season 2 Day 25 Review | FilmiBeat Malayalam
 ഫ്രുക്രുവും ദയ അശ്വതിയും

ലക്ഷ്വറി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവെച്ച ഫുക്രുവിനേയും ദയ അശ്വതിയ്ക്കുമാണ് ബിഗ് ബോസ് തടവ് ശിക്ഷ വിധിച്ചത്. മറ്റ് അംഗങ്ങളുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. ടാസ്ക്കിനെ കുട്ടിക്കളിയോടെ സമീപിച്ചു എന്നുള്ള കാരണം കൊണ്ടാണ് ഫുക്രുവിന്റെ പേര് നിർദ്ദേശിച്ചത്. ടാസ്ക്കിൽ വേണ്ടവിധം പെർഫോം ചെയ്തില്ല എന്ന കാരണം കൊണ്ടാണ് ദയ അശ്വതിയുടേയും പേര് നിർദ്ദേശിച്ചത്. പതിവ് പോല തമശയോടെയായിരുന്നു ജയിൽ ശിക്ഷയേയും ഫുക്രു സമീപിച്ചത്. മറ്റ് അംഗങ്ങൾ എല്ലാവരും ചേർന്നാണ് ഇവരെ ജയിലിനുളളിൽ പ്രവേശിപ്പിച്ചത്. ഇത്തവണ പൊട്ടിച്ചിരിച്ചു കൊണ്ടാണ് ഫുക്രുവിനേയും ദയയേയും ജയിലിനുള്ളിലേയ്ക്ക് യാത്രയാക്കിയായത്.

  ഞാൻ  ചാവാനല്ല  പോകുന്നത്

സാൻഡ്രയായിരുന്നു ഫുക്രുവിന് ജയിലിന്റെ താഴ് തുറന്നു കൊടുത്തത്. ജയിലിൽ കയറാൻ തുടങ്ങുമ്പോൾ ജസ്ല ലാൽ സലാം സഖാവേ എന്ന് അഭിവാദ്യം ചെയ്യുകയായിരുന്നു. തിരിച്ചും സലാം പറഞ്ഞ ഫുക്രു ഞാൻ സഖാവല്ല, കോൺഗ്രാസ്കാരനാണ് എന്ന് ഉടൻ തന്നെ മറുപടി പറയുകയും ചെയ്തു. ജയിൽ പോയതിന് ആശ്വസിപ്പിക്കാൻ ചെന്നവരോട് ഞാൻ ചാവനാല്ല പോകുന്നത്. നാളെ തിരികെ വരും എന്ന് ഉരുളയ്ക്ക് ഉപ്പേര മറുപടി നൽകുകയായിരുന്നു. ജയിലിന് ചുറ്റും കൂടി നിന്നവരോട് ബിഗ് ബോസ് പിരിഞ്ഞു പോകാനും ആവശ്യപ്പെട്ടു. മറ്റ് അഗംങ്ങൾക്ക് ജയിലിൽ കിടക്കുന്നവരെ കാണാനുള്ള സമയം നൽകിയപ്പോൾ സാധരാണ സമാധാന വക്കുകളിൽ നിന്ന് വ്യത്യസ്തമായി ആടിപ്പടികൊണ്ടായിരുന്നു ഫുക്രുവിനോടും ദയയോടും സംസാരിച്ചത്.

 ജയിലിൽ കയറാതെ  പോകുന്നത് മോശം‌

രസകരമായ സംഭവങ്ങളായിരുന്നു ജയിലിനകത്തും പുറത്തും നടന്നത് . ഫുക്രുവിന്റെ സ്വരശുദ്ധമായ ശൈലിയിൽ മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജയിലിൽ കയറിയതിന്റെ ദുഃഖം പങ്കുവെയ്ക്കാൻ ഒരുങ്ങിയ ദയയെ സമാധാനിപ്പിക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസിൽ വന്നിട്ട് ജയിലിൽ കയറാതെ പോകുന്നത് മോശമാണെന്നാണ് ഫുക്രു പറയുന്നത്. എല്ലാ അനുഭവിക്കണമെന്നും ഫുക്രു ഹാസ്യ രൂപേണെ പറയുന്നുണ്ട്. ഇതിനിടയ്ക്ക് ഡോക്ടർ രജിത് കുമാറിനേയും ട്രോളുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X