ബിഗ് ബോസില്‍ അടിപിടി ബഹളം! ഫുക്രുവിന്റെയും പരീക്കുട്ടിയുടെയും പിണക്കം വീണ്ടും തുടരുന്നു
ഫുക്രുവും പരീക്കുട്ടിയും തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്. മഞ്ജു ഇക്കാര്യം ചോദിച്ചപ്പോള്‍ പരീക്കുട്ടി അതില്‍ നിന്നും ഒഴിഞ്ഞ് മാറിയിരുന്നു. പിന്നീട് രഘു, രേഷ്മ എന്നിവരെല്ലാം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇവിടെ ഗ്രൂപ്പ് വര്‍ക്ക് നടക്കുന്ന എന്ന കാര്യം ഞാന്‍ ആദ്യമേ ഫുക്രുവിനോട് പറഞ്ഞിരുന്നു. അത് അവന്‍ ഷാജിയേട്ടന്റെ അടുത്ത് പോയി പറയുകയും ചെയ്തു. എന്നെ മാക്‌സിമം ഇറിറ്റേറ്റ് ചെയ്താലേ ഞാന്‍ പ്രതികരിക്കാറുള്ളു.
എന്നെ ഇന്‍സള്‍ട്ട് ചെയ്തത് കൊണ്ടാണ് അവനെയും ഞാന്‍ ഇന്‍സള്‍ട്ട് ചെയ്തത്. ബിഗ് ബോസില്‍ കപ്പ് അടിക്കാന്‍ സാധ്യതയുള്ള ആള്‍ ഫുക്രുവാണെന്നും പരീക്കുട്ടി അടുത്തിരിക്കുന്നവരോടായി പറഞ്ഞു. രഘു അടക്കമുള്ളവരെല്ലാം പരീക്കുട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് തയ്യാറില്ലെന്നാണ് താരം പറഞ്ഞത്. ഇതോടെ ഫുക്രുവിന് പിന്നാലെ ഓരോരുത്തരായി ചെന്നു.

പരീക്കുട്ടിയുമായിട്ടുള്ള പിണക്കം മാറ്റണമെന്ന് മഞ്ജു ഫുക്രുവിനോട് പറഞ്ഞിരുന്നു. അതൊക്കെ നിന്റെ പ്രായത്തിന്റെ പ്രശ്‌നമാണെന്ന് മഞ്ജു പറഞ്ഞു. എന്നാല്‍ അങ്ങനെ അല്ലെന്നും അദ്ദേഹത്തിനോട് മിണ്ടേണ്ട ആവശ്യമില്ലെന്നാണ് ഫുക്രു പറയുന്നത്. വീട്ടില്‍ ആക്ടീവ് ആയിട്ടുള്ളവരായ നിങ്ങള്‍ ഇങ്ങനെ മിണ്ടാതെ നടക്കുന്നത്് ശരിയല്ലെന്നും മഞ്ജു ഉപദേശിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊന്നും പറഞ്ഞാല്‍ തന്റെ പിണക്കം അവസാനിപ്പിക്കില്ലെന്നാണ് ഫുക്രുവിന്റെ നിലപാട്.


Click it and Unblock the Notifications