പരസ്പരം ഉമ്മ കൊടുത്ത് അത് അവസാനിപ്പിച്ചു! രജിത്തിനും ഫുക്രുവിനും പരിക്കേറ്റു! ഒടുവില്‍ ട്വിസ്റ്റ്

Recommended Video

Bigg Boss Malayalam : Fukru And Rajith Kumar Issue Solved | FilmiBeat Malayalam

ബിഗ് ബോസിനെ പോര്‍ക്കളമാക്കി മാറ്റുന്ന തരം ടാസ്‌കുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കണ്ട് വരുന്നത്. ഇതുവരെ ഉണ്ടായിരുന്ന സകല സ്‌നേഹബന്ധങ്ങളും മറന്ന് പരസ്പരം തല്ല് പിടിക്കുന്ന മത്സരാര്‍ഥികളെയാണ് കണ്ടു വരുന്നത്. അതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ഫുക്രുവും രജിത് കുമാറും തമ്മിലുള്ള തല്ല് ആയിരുന്നു.

ടാസ്‌കിന് വേണ്ടി കൊടുത്ത നാണയങ്ങള്‍ മോഷ്ടിക്കപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഫുക്രുവും രജിത്തും തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കൡിലെത്തുകയും ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ തര്‍ക്കം അവസാനം ഒരു ട്വിസ്റ്റിലേക്കാണ് ബിഗ് ബോസ് എത്തിച്ചത്.

ഫുക്രുവും രജിത്തും

ക്യാപ്റ്റനായ പാഷണം ഷാജിയ്ക്ക് രാവിലെ ഒരു നിര്‍ദ്ദേശം ലഭിച്ചു. പുതിയ ടാസ്‌കിനെ കുറിച്ചുള്ള കാര്യമായിരുന്നു. ഓരോ ഉത്പന്നമായി കണ്ട് ബിഗ് ബോസ് വീട്ടിലുള്ളവരെ വില്‍ക്കാന്‍ ശ്രമിക്കാനായിരുന്നു ആര്യയ്ക്ക് നല്‍കിയ ടാസ്‌ക്. ടാസ്‌ക് നടക്കുന്നതിനിടയില്‍ തന്നെ രജിത് കുമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രജിത് കുമാറിനെതിരെയുള്ള പരാമര്‍ശം ഉള്ളതിനാലായിരുന്നു എതിര്‍പ്പ്. ടാസ്‌ക് കഴിഞ്ഞ് ഗാര്‍ഡന്‍ ഭാഗത്ത് നിന്ന് വീട്ടിനുള്ളിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് രജിത്തും ഫുക്രുവും കയ്യാങ്കളിയിലേക്ക് എത്തുന്നത്.

 ഫുക്രുവും രജിത്തും

രാവിലെ കേട്ട പാട്ട് പാടി വാതില്‍ പിടിച്ച് ഫുക്രു തമാശ കാണിക്കുകയായിരുന്നു. തനിക്ക് അകത്ത് പോകണം എന്ന് പറഞ്ഞ് രജിത് കുമാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഫുക്രു അത് തടയാനും. അത് ഉന്തും തള്ളിലേക്കും എത്തുകയായിരുന്നു. വളരെ രൂക്ഷമായ പ്രശ്‌നങ്ങളാണ് പിന്നീട് ഉടലെടുത്തത്. വാതില്‍ പിടിച്ച ഫുക്രുവിനും തുറക്കാന്‍ ശ്രമിച്ച രജിത്തിനും പരിക്കേറ്റു. തനിക്ക് അകത്ത് പോകണം അതിനാണ് വാതില്‍ തുറന്നതെന്ന് രജിത് പറഞ്ഞു. തന്നെ പിടിച്ച് മാറ്റിയത് എന്തിനാണെന്ന് ഫുക്രുവും തിരിച്ച് ചോദിക്കുന്നു.

 ഫുക്രുവും രജിത്തും

സ്വന്തം വീട്ടിലെ വാതില്‍ അടച്ചാല്‍ മതി. ഇത് എല്ലാവരുടെയും വീടാണ് എന്ന് രജിത് പറയുന്നു. പരിക്കേറ്റ വിരലിന് മരുന്ന് വയ്ക്ക് എന്ന് ആരോ പറഞ്ഞപ്പോള്‍ പേപ്പട്ടി കടിച്ചുവെന്ന് വിചാരിച്ചോളാം എന്ന് ഫുക്രുവും പറഞ്ഞു. പരസ്പരം വലിയ അധിഷേപങ്ങളാണ് ഇരുവരും നടത്തിയത്. താന്‍ അന്തസ്സായി ഇറങ്ങി പോകും എന്നാണ് അവസാനം ഫുക്രു പറഞ്ഞത്. ഒടുവില്‍ ഈ തര്‍ക്കത്തിന് ഒരു പരിഹാരമുണ്ടാക്കണമെന്ന് ബിഗ് ബോസ് പാഷണം ഷാജിയോട് ആവശ്യപ്പെട്ടു. പലരും ഈ വിഷയം അവസാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും ഇരുവരും കട്ടയ്ക്ക്് നില്‍ക്കുകയായിരുന്നു. ഇതിനിടെ ബിഗ് ബോസ് രജിത്തിനെയും ഫുക്രുവിനെയും വിളിപ്പിച്ചു.

ഫുക്രുവും രജിത്തും

വീട്ടില്‍ ഉണ്ടായത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ആശയപരമായ സംവാദവും തര്‍ക്കങ്ങളും ആകാം. ശാരീരികമായ കയ്യേറ്റങ്ങളോ ബിഗ് ബോസ് വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുന്ന തരത്തിലോ ഉള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ല. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനും ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് രജിത് കുമാറും ഫുക്രുവും തമ്മില്‍ കൈ കൊടുത്തു. പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് കൊണ്ടാണ് രണ്ട് പേരും പുറത്തേക്ക് വന്നത്. അങ്ങനെ മത്സരാര്‍ഥികള്‍ക്ക് പറഞ്ഞ് തീര്‍ക്കാന്‍ കഴിയാത്ത പ്രശ്‌നം അവിടെ അവസാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X