സുജോയ്ക്കും ഫുക്രുവിനും ബിഗ് ബോസിന്‍റെ മുന്നറിയിപ്പ്! ഇതൊരിക്കലും അംഗീകരിക്കാനാവില്ല!

ടാസ്‌ക്കിനിടയിലും അല്ലാതെയുമൊക്കെയായി ബിഗ് ബോസില്‍ വഴക്കുകള്‍ സ്ഥിരം സംഭവമായി മാറുകയാണ്. നേരില്‍ കണ്ടാല്‍ വഴക്കിടുമെന്ന അവസ്ഥയിലാണ് പലരും. രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരത്തിനിടയില്‍ അല്ലാതെയും ബിഗ് ബോസില്‍ ഗ്രൂപ്പുകളുണ്ട്. ഇവിടെ രണ്ട് ഗ്രൂപ്പുകളുണ്ടെന്ന് പറഞ്ഞ് എലീന സുജോയ്ക്കും സംഘത്തിനുമെതിരെ ആഞ്ഞടിച്ചിരുന്നു. അവര്‍ കാരണമാണ് തങ്ങളും ഗ്രൂപ്പ് തുടങ്ങിയതെന്നും എലീന പറഞ്ഞിരുന്നു. ടാസ്‌ക്കിനിടയിലെ കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ട് ഇവര്‍. പെട്ടെന്ന് പ്രകോപിതരാവുന്നവരാണ് ഫുക്രുവും സുജോയും. കഴിഞ്ഞ ദിവസവും ഇവര്‍ വഴക്കിട്ടിരുന്നു.

ക്യാപ്റ്റനായതോടെ ഫുക്രു നല്ല കുട്ടിയായേക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളായിരുന്നില്ല കഴിഞ്ഞ ദിവസം സംഭവിച്ചത്. വാശിയോടെ മത്സരിച്ചിരിക്കുന്നതിനിടയില്‍ മുട്ടന്‍വഴക്കും ഒടുക്കം കൈയ്യാങ്കളിയുമെന്ന സ്ഥിതിവിശേഷമാവുകയായിരുന്നു. തലയണമന്ത്രമെന്ന ടാസ്‌ക്കിനിടയിലായിരുന്നു വഴക്ക്. ഒടുവില്‍ ഇവരെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ച് താക്കീത് നല്‍കുകയായിരുന്നു. സുജോയും ഫുക്രുവുമാണ് വഴക്ക് തുടങ്ങിയതെങ്കിലും ന്യായീകരണവുമായി രഘുവും ഷാജിയും എത്തുകയായിരുന്നു പിന്നീട്.

തലയണമന്ത്രത്തിനിടയില്‍

തലയണമന്ത്രത്തിനിടയില്‍

പേര് രസകരമായിരുന്നുവെങ്കിലും ടാസ്‌ക്ക് അത്ര ശുഭകരമായല്ല അവസാനിച്ചത്. തലയണമന്ത്രം ടാസ്‌ക്കിനിടയിലായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് ടീമുകളായി തിരിച്ചായിരുന്നു മത്സരം. നിലവിലെ ഗ്രൂപ്പിനെ അതേ പോലെ നിലനിര്‍ത്തുകയായിരുന്നു. എ ടീമായിരുന്നു മത്സരത്തില്‍ വിജയിച്ചത്. ദയയായിരുന്നു എ ടീമിന്റെ ക്യാപ്റ്റന്‍. മറുവശത്ത് അഭിരാമിയും അമൃതയുമായിരുന്നു ടീമിനെ നയിക്കാനുണ്ടായിരുന്നത്. തലയണ നിര്‍മ്മിക്കുകയെന്നതായിരുന്നു ടാസ്‌ക്ക്. ഇതിനുള്ള അവശ്യ വസ്തുക്കള്‍ ബിഗ് ബോസ് ഇടയ്ക്കിടയ്ക്ക് നല്‍കിയിരുന്നു. ഇവ ശേഖരിക്കുന്നതിനിടയിലായിരുന്നു വഴക്കുകള്‍ ഉണ്ടായത്.

വഴക്കും കൈയ്യാങ്കളിയും

വഴക്കും കൈയ്യാങ്കളിയും

വാശിയേറിയ മത്സരമായിരുന്നു നടന്നത്. അന്യോന്യം പോരടിക്കുന്ന മത്സരാര്‍ത്ഥികളെയായിരുന്നു കണ്ടത്. ആദ്യദിവസം ടാസ്‌ക്ക് നല്ലരീതിയിലായിരുന്നു പോയത്. രണ്ടാമത്തെ ദിവസമാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. സാധനങ്ങള്‍ പുറത്തേക്ക് വരുന്നതിന് മുന്‍പ് ശേഖരിക്കാന്‍ശ്രമിക്കുന്നുവെന്ന് പറഞ്ഞായിരുന്നു വഴക്ക് തുടങ്ങിയത്. വാക്കുകള്‍ കൊണ്ട് തുടങ്ങിയ വഴക്ക് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. മത്സരം തന്നെ നിര്‍ത്തിവെപ്പിച്ചായിരുന്നു ബിഗ് ബോസ് ഇവരെ വിളിപ്പിച്ചത്.

ഫുക്രുവും സുജോയും

ഫുക്രുവും സുജോയും

ഫുക്രുവും സുജോയുമായിരുന്നു വഴക്ക് തുടങ്ങിയത്. തലയണയ്ക്കുള്ള സാധനങ്ങള്‍ ശേഖരിക്കുന്നതിനിടയിലായിരുന്നു തര്‍ക്കം തുടങ്ങിയത്. ഷാജിയും രഘുവും പിന്നീട് ഈ വഴക്ക് ഏറ്റുപിടിക്കുകയായിരുന്നു. പിന്നാലെയായി മറ്റുള്ളവരും ഇതേക്കുറിച്ച് പറയുകയായിരുന്നു. ടാസ്‌ക്കുകള്‍ക്കിടയിലും അല്ലാതെയുമൊക്കെയായി നേരത്തെയും വഴക്കുണ്ടാക്കിയിട്ടുണ്ട് ഇരുവരും. ഫുക്രുവിനെ പിന്തുണച്ച് ഷാജി എത്തിയപ്പോള്‍ സുജോയ്ക്ക് കൂട്ടായി രഘുവും ചേരുകയായിരുന്നു. ബിഗ് ബോസ് മൂവര്‍ സംഘത്തെയായിരുന്നു വിളിപ്പിച്ചത്.

ബിഗ് ബോസിന്റെ മുന്നറിയിപ്പ്

ബിഗ് ബോസിന്റെ മുന്നറിയിപ്പ്

ഫുക്രുവിനും സുജോയ്ക്കും ഷാജിക്കുമൊപ്പം ബിഗ് ബോസ് തന്നെയും വിളിപ്പിച്ചുവെന്ന് കരുതിയായിരുന്നു രഘുവും കണ്‍ഫഷന്‍ റൂമിലേക്ക് എത്തിയത്. ഷാജിയും രഘുവും ഇരുന്നപ്പോള്‍ ഇരുവശത്തുമായി നില്‍ക്കുകയായിരുന്നു ഫുക്രുവും സുജോയും. എല്ലാവരും ടാസ്‌കുകളെ മത്സരബുദ്ധിയോടെ കാണുക. പക്ഷേ ശാരീരികമായ ആക്രമണം ഒരു കാരണവശാലും അനുവദിക്കുന്നതല്ല. നിങ്ങള്‍ നല്ല രീതിയില്‍ തന്നെ കളിച്ച് മുന്നേറുക. പക്ഷേ ശാരീരികമായ സംഘട്ടനങ്ങള്‍ നടത്താന്‍ പാടുള്ളതല്ല. അത് ഈ വീട്ടിലെ നിയമങ്ങള്‍ക്ക് എതിരാണെന്നുമായിരുന്നു ബിഗ് ബോസ് ഇവരോട് പറഞ്ഞത്.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
 ഡോക്ടറുടെ സേവനം

ഡോക്ടറുടെ സേവനം

ആര്‍ക്കെങ്കിലും ഡോക്ടറുടെ സേവനം ആവശ്യമുണ്ടോയെന്നും ബിഗ് ബോസ് ചോദിച്ചിരുന്നു. തനിക്ക് സേവനം വേണമെന്ന് സുജോ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയായി ഡോക്ടര്‍ എത്തി താരത്തെ പരിശോധിച്ചിരുന്നു. ടാസ്ക്കിന്‍റെ തുടക്കത്തില്‍ ആര്യയുടെ വിരലിന് പരിക്കേറ്റിരുന്നു. കണ്‍ഫഷന്‍ റൂമിലേക്കെത്തി ആര്യയും മെഡിക്കല്‍ സേവനം ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X