രജിത്ത് സാറിനൊപ്പം നിന്ന് മഞ്ജുവിനെതിരെ തിരിഞ്ഞ ദയ! ഉപദേശവുമായി ഫുക്രുവും പാഷാണം ഷാജിയും

By Midhun Raj

ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പതിനേഴ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും കുറച്ചുപേര്‍ പുറത്തായിരുന്നു. തുടക്കത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോയ ഷോയില്‍ പിന്നീട് തര്‍ക്കങ്ങളും കലഹങ്ങളും പതിവായി. അടുത്ത സുഹൃത്തുക്കള്‍ വരെ പരസ്പരം തര്‍ക്കിക്കുന്ന കാഴ്ചയാണ് പിന്നീട് പ്രേക്ഷകര്‍ കണ്ടത്.

30ത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ മുന്നേറികൊണ്ടിരിക്കുന്നത്. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും മല്‍സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്താന്‍ മോഹന്‍ലാല്‍ എത്താറുണ്ട്. ബിഗ് ബോസ് ഹൗസില്‍ അടുത്തിടെ എത്തിയ മല്‍സരാര്‍ത്ഥികളില്‍ ഓരാളാണ് ദയ അച്ചു.

സോഷ്യല്‍ മീഡിയയിലൂടെ

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ദയ
വലിയ തര്‍ക്കങ്ങളിലൊന്നും ചെന്നുപെടാതെയാണ് ഷോയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ രജിത്ത് സാറിനൊപ്പമാണ് ദയയെ അധികസമയവും കാണാറുളളത്. ബിഗ് ബോസില്‍ ദയയ്ക്ക് എറ്റവും ഇഷ്ടമുളള ആള്‍ കൂടിയാണ് രജിത്ത് സര്‍. വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് പിന്തുണയുമായി ദയ എത്താറുണ്ട്. മറ്റുളളവര്‍ ഒന്നടങ്കം രജിത്തിനെ കുറ്റപ്പെടുത്തുമ്പോഴും അദ്ദേഹത്തിന്റെ ഭാഗത്താണ് ശരിയെന്ന് പറഞ്ഞ് ദയ പിന്തുണക്കാറുണ്ട്.

Recommended Video

Bigg Boss Malayalam Season 2 Episode 35 & 36 | FilmiBeat Malayalam
രജിത്ത് സറിനും

രജിത്ത് സറിനും വലിയ കാര്യമുളള മല്‍സരാര്‍ത്ഥിയാണ് ദയ. തുടക്കത്തില്‍ അടുക്കാന്‍ മടി കാണിച്ചെങ്കിലും പിന്നീട് ദയയുമായി രജിത്ത് സൗഹൃദത്തിലായിരുന്നു. ബിഗ് ബോസിന്റെ എലിമിനേഷന്‍ എപ്പിസോഡില്‍ മഞ്ജു പത്രോസ് രജിത്തിനെ കുറ്റപ്പെടുത്തിയപ്പോള്‍ അവര്‍ക്കെതിരെ തുറന്നടിച്ചുകൊണ്ട് ദയ അച്ചു എത്തിയിരുന്നു.

എല്ലാവരും ഭക്ഷണം

എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് രജിത്ത് സാറിനെതിരെ മോശമായ ഭാഷയില്‍ മഞ്ജു സംസാരിച്ചുവെന്നാണ് ദയ പറഞ്ഞത്. രജിത്തിനെ മഞ്ജു അപമാനിക്കുന്നതിന് താന്‍ ദൃക്സാക്ഷിയാണെന്നും പ്രത്യേകമായൊരു വാക്ക് പറഞ്ഞ് കളിയാക്കിയിട്ടുണ്ടെന്നും ദയ പറഞ്ഞിരുന്നു. മഞ്ജുവിന്റെ പറച്ചില്‍ കാരണം അന്ന് തനിക്ക് ഭക്ഷണം കഴിക്കാനായില്ലെന്നും ദയ പറഞ്ഞിരുന്നു.

തുടര്‍ന്നാണ് രജിത്തിനെ

തുടര്‍ന്നാണ് രജിത്തിനെ തേച്ചൊട്ടിക്കാനുള്ള മഞ്ജുവിന്റെ ശ്രമം പാഴായത്. സ്വന്തം വീട്ടിലുളള ഒരാളായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ പറയുമോ എന്നാണ് മഞ്ജുവിനെ കുറ്റപ്പെടുത്തികൊണ്ട് ദയ സംസാരിച്ചത്. രജിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോഴാണ് ഈ സംഭവം ഓര്‍ത്തെടുത്ത് ദയ അച്ചു പറഞ്ഞത്.

നിലാവത്ത് അഴിച്ചു വിട്ട കോഴി

നിലാവത്ത് അഴിച്ചു വിട്ട കോഴി എന്ന പ്രയോഗം നിങ്ങള്‍ ഇനി മാറ്റണമെന്നാണ് ഫുക്രുവും പാഷാണം ഷാജിയും ദയയോട് പറഞ്ഞത്. മുന്‍പ് പിന്തുണച്ച ഒരാളോട് പിന്നീട് തിരിയുന്ന സ്വഭാവം നിര്‍ത്തണമെന്നും ഇവര്‍ പറഞ്ഞു. ഇവിടെ കളിക്കേണ്ട കാര്യമില്ല. ടാസ്‌ക് കളിക്കുക, സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുക. അതാണ് ഇവിടെത്ത ഗെയിം എന്ന് ഫുക്രു പറഞ്ഞു.

ഇവിടെ കളിക്കാന്‍

ഇവിടെ കളിക്കാന്‍ നിന്നാല്‍ 'പല നാള്‍ കളളന്‍ ഒരു നാള്‍ പിടിയില്‍' എന്നും ഫുക്രു പറഞ്ഞു. അത് ഏത് മഹാനായാലും ബുദ്ധിമാനായാലും അങ്ങനെ സംഭവിക്കുമെന്നും ഫുക്രു പറഞ്ഞു. ഒരു അഭിപ്രായം തോന്നിയാല്‍ അത് പറയണം. പറയാതെ നില്‍ക്കരുത്. പാഷാണം ഷാജിയും എലീനയും രജിത്തും ഒപ്പമുളള സമയത്താണ് ഫുക്രു ഇക്കാര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X