ഫുക്രു ഒളിപ്പിച്ച് വെച്ച ഭക്ഷണം! രാത്രി വിശപ്പ് സഹിക്കാതെ അമൃതയും സംഘവുമുണ്ടാക്കിയ പൂരം കാണേണ്ടതാണ്

ബിഗ് ബോസില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ക്കൊപ്പം രസകരവും എന്നാല്‍ എല്ലാവരെയും നിരാശപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്. രണ്ട് ഗ്രൂപ്പുകളായി തിരഞ്ഞതോടെയാണ് വാക്ക് തര്‍ക്കങ്ങളും വഴക്കും സ്ഥിരമായത്. രജിത്ത് പോയതോടെ സുജോ, അമൃത-അഭിരാമി, അലക്‌സാന്‍ഡ്ര, എന്നിവരെല്ലാം നിരാശയിലാണ്. നേതാവായി നിന്ന രജിത് ആയിരുന്നു അവരുടെ ഏക ആശ്രയം.

ബാക്കി എല്ലാവര്‍ക്കും സങ്കടത്തിലാണെങ്കിലും ഇരു ടീമുകള്‍ക്കുമിടയില്‍ നിന്ന് കൊണ്ട് കളിക്കുകയാണ് രഘു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡസില്‍ ഭക്ഷണത്തിന്റെ പേരില്‍ മത്സരാര്‍ഥികള്‍ കൈയ്യങ്കളിയിലേക്ക് എത്തി. രാത്രിയില്‍ ഉണ്ടാക്കിയ പൂരി ആര്യ എടുത്ത് വെച്ചിരുന്നു. അമൃത അടക്കമുള്ളവര്‍ രാത്രി കഴിക്കാന്‍ വെച്ചിരുന്നതാണ്. ഇടയ്ക്ക് പൂരി ബാക്കി ഉണ്ട് അമൃതയോട് കഴിച്ചോളാന്‍ ആര്യ പറയുകയും ചെയ്തു.

fukru-amrutha

ലൈറ്റെല്ലാം ഓഫ് ആക്കിയതിന് ശേഷം പൂരി കഴിക്കാന്‍ വന്നപ്പോള്‍ പാത്രമടക്കം കാണുന്നില്ല. ഇത് അന്വേഷിച്ചപ്പോവാണ് ഫുക്രു മാറ്റിയതാണെന്ന് പറയുന്നത്. താന്‍ കഴിക്കാന്‍ വേണ്ടി എടുത്ത് വെച്ചതാണെന്ന് ഫുക്രു പറഞ്ഞതോടെ സുജോ ദേഷ്യത്തോടെ സംസാരിച്ചു. തരാന്‍ മനസില്ലെന്ന് ഫുക്രു കടുപ്പിച്ചതോടെ മറ്റുള്ളവര്‍ വഴക്കിന്റെ വക്കിലെത്തി.

ഞാന്‍ കഴിച്ചിട്ടില്ലെന്നും ഇപ്പോഴാണ് വിശക്കുന്നതെന്നും അമൃത പറഞ്ഞു. എന്നാല്‍ തരില്ലെന്ന് തന്നെയായി ഫുക്രു. ഉറങ്ങാന്‍ കിടന്ന പാഷാണം ഷാജിയുടെയും ആര്യയുടെയും അടുത്തേക്ക് ഈ പ്രശ്‌നങ്ങളുമായി എല്ലാവരും എത്തി. അമൃത തന്നോട് ദേഷ്യത്തോടെ സംസാരിച്ചത് ഇഷ്ടപ്പെടാതെ ഷാജി അവരെ പറഞ്ഞ് വിട്ടു. എന്നാല്‍ സുജോ ഇടയില്‍ കേറി സംസാരിച്ചതോടെ ഷാജി അവനോടും ചൂടായി.

fukru-amrutha

എല്ലാവര്‍ക്കും കണക്ക് വീതം പൂരി ഉണ്ടാക്കിയതാണെന്നും ഫുക്രു പൂരി കഴിക്കാത്തത് കൊണ്ട് പ്രത്യേകം ചപ്പാത്തി ഉണ്ടാക്കി കൊടുത്ത കഥയുമൊക്കെ അമൃത പറഞ്ഞിരുന്നു. ആരും വീട്ടില്‍ നിന്ന് കൊണ്ട് വന്നതല്ലല്ലോ, വിശക്കുമ്പോള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടാതാണെന്ന് ഒക്കെ പറഞ്ഞപ്പോഴും പോയി കേസ് കൊടുക്കാനാണ് ഫുക്രു പറഞ്ഞത്. ഒടുവില്‍ ഇനി വേണ്ട, ചോദിക്കണ്ടെന്ന് പറഞ്ഞ് എല്ലാവരും തിരിച്ച് പോയി.

എലീന അടക്കമുള്ളവരുടെ നിര്‍ദ്ദേശത്തോടെ ഫുക്രു ഭക്ഷണം തിരിച്ച് കൊണ്ട് പോയി വെച്ചു. അവസാനം വിശപ്പ് സഹിക്കാന്‍ പറ്റാതെ അമൃതയും സാന്‍ഡ്രയും പൂരി എടുത്ത് കഴിക്കുകയും ചെയ്തു. ബിഗ് ബോസിലെ അടുത്ത യുദ്ധം നടക്കാന്‍ പോവുന്നത് ഫുക്രുവുമായിട്ടായിരിക്കുമെന്ന കാര്യം വൈകാതെ അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X