വീണയേയും രജിത്തിനേയും മലർത്തി അടിച്ചു, ഇനി ബിഗ് ബോസ് ഹൗസിൽ യുവ തുർക്കിയുടെ ഭരണം

Recommended Video

Bigg Boss Malayalam : Planned Attack Against D Rajith Kumar | FilmiBeat Malayalam

ബിഗ് ബോസ് ഹൗസിന്റെ മൂന്നാം വാരം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. സംഭവ ബഹുലമായ സംഭവവികാസങ്ങളായിരുന്നു ഈ ആഴ്ച വീട്ടിനുളളിൽ നടന്നത്. മൂന്നാംവാരം അവസാനിക്കുന്നതിനു മുൻപ് അടുത്ത ആഴ്ചത്തെ ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ് അംഗങ്ങൾ. ഇത്തവണത്തെ ക്യാപ്റ്റന് ഒരു പ്രത്യേകതയുണ്ട്. ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഇക്കുറി വീട് നയിക്കുക.

‌‌
നാലാം വാരത്തിലെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത് ഫുക്രുവിനെയാണ്. ബിഗ്ബോസ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഫുക്രൂ. എല്ലാ തവണത്തേയും പോലെ ഗെയിമിലൂടെ തന്നെയാണ് ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ രസകരമായ മത്സരമായിരുന്നെങ്കിൽ ഇത്തവണ കായികമായ ഒരു മത്സരത്തിലൂടെയാണ് ക്യാപ്റ്റനെ കണ്ടെത്തിയത്. മത്സരാർഥികളിൽ നർമം നിറയ്ക്കുന്ന ഗെയിമാണ് ബിഗ് ബോസ് ഒരുക്കിയതെങ്കിലും അവസാനം വലിയ പൊട്ടിത്തെറിയിലാണ് മത്സരം അവസാനിക്കുന്നത്.

  ലക്ഷ്വറി ടാസ്ക്കിലെ പ്രകടനം

ലക്ഷ്വറി ടാസ്ക്കിലെ പ്രകടത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കുറി ബിഗ്ബോസിൽ ക്യാപ്റ്റൻ തിരഞ്ഞെടുപ്പ് നടന്നത്. ലക്ഷ്വറി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്ന് പേരെ നിർദേശിക്കാൻ ബിഗ് ബോസ് അംഗങ്ങളോട് ആവശ്യപ്പെട്ടു. വീണ നായർ, രജിത് കുമാർ, ഫുക്രൂ എന്നിവരെയാണ് ക്യാപ്റ്റൻസി ടാസ്ക്കിനായി തിരഞ്ഞെടുത്തത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു മത്സരം നടന്നത്.

 രസകരമായ ടാസ്ക്ക്

പ്ലേ എരിയയിലായിരുന്നു ക്യാപ്റ്റൻസി ടാസ്ക്ക് നടന്നത്. ടാസ്ക്കിനായി രണ്ട് രണ്ട് വളയങ്ങൾ വരച്ചിരുന്നു. ഒരു വലിയ വൃത്തത്തിനുള്ളില്‍ ഒരു ചെറിയ വൃത്തം. ആ വൃത്തങ്ങള്‍ക്കിടയിലെ പാതയിലൂടെ മൂന്നുപേരും ഓടണം. പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെ ചെറിയ ബോളുകള്‍ നിറച്ച ബാഗുകൾ തോളിലിട്ട കൊണ്ടാണ് ഓടാനുള്ളത്.ബാഗില്‍ ഓരോ സുഷിരവും ഉണ്ടായിരുന്നു. സ്വന്തം ബാഗില്‍ നിന്ന് പന്തുകള്‍ നഷ്ടപ്പെടാതെ മറ്റുള്ളവരുടെ പന്ത് പരമാവധി പുറത്തെടുക്കുക എന്നതായിരുന്നു ടാസ്ക്ക്. ആദ്യ റൗഡിൽ ജയിക്കുന്ന രണ്ട് പേരാണ് ഫൈനൽ റൗണ്ടിൽ എത്തുക.

 ക്വിറ്റ് ചെയ്ത രജിത്

ആദ്യ റൗണ്ട് തീരുന്നതിനു മുൻപ് തന്നെ കളിയിൽ നിന്ന് ക്വിറ്റ് ചെയ്ത രജിത് കുമാറർ പുറത്തു പോകുകയായിരുന്നു. താൻ മത്സരത്തിൽ തുടരുന്നില്ലെന്നും ശരീരിക സുഖമില്ലെന്നും പറഞ്ഞായിരുന്നു ഗെയിമിൽ നിന്ന് പിൻമാറിയത്. പിന്നീട് വീണയും ഫുക്രുവും ഗെയിമിൽ തുടരുകയായിരുന്നു. വീണയെ പരാജയപ്പെടുത്തി ഫുക്രു വിജയി ആവുകയായിരുന്നു.

ക്ഷമ ചോദിച്ച് വീണ

താൻ ക്യാപ്റ്റൻ ആകുന്നതിൽ എല്ലാവർക്കും എതിർപ്പാണെന്നും തന്നെ പരാജയപ്പെടുത്താൻ മനപ്പൂർവ്വം ശ്രമിക്കുകയായിരുന്നെന്നും രജിത് കുമാർ ആത്മഗതം പറഞ്ഞു. തനിയ്ക്ക് അതൊരു പ്രശ്നമല്ലെന്നും ക്യാപ്റ്റനാകാതെ വീട്ടിൽ ഒറ്റയ്ക്ക് നിൽക്കാൻ പറ്റുമോ എന്ന് നോക്കട്ടെ എന്നും രജിത് കുമാർ പറയുന്നുണ്ട്. എന്നാൽ വീണയും ഫുക്രുവും ചേർന്ന് രജിത്തിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും അത് ശരിയായില്ലെന്നും രഘുവും സുജോയും അടക്കമുള്ളവര്‍ പറഞ്ഞു.പിന്നീട് കളിയ്ക്ക് ശേഷം വീണ വന്ന് മാപ്പ് ചോദിക്കുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X