ഈ എലിമിനേഷനിൽ ആര്യയ്ക്ക് പണി കിട്ടും, പുറത്ത് പോകും; ഫുക്രുവിന്റെ വിലയിരുത്തൽ
ബിഗ് ബോസ് അതിന്റെ അമ്പതാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. പകുതി ദിവസം പൂർത്തിയാകുമ്പോൾ ടാസ്ക്കുകളും കഠിനമാകുകയാണ്. ദിവസങ്ങൾ കഴിയുന്തോറും അടുത്ത സുഹൃത്തുക്കൾ തമ്മിൽ അകലുന്ന കാഴ്ചയാണ് കാണുന്നത്. ബിഗ് ബോസ് ഹൗസിൽ എത്തിയതിനു ശേഷം അടുത്ത സുഹൃത്തുക്കളായവരായിരുന്നു ആര്യയും ഫുക്രുവും. എന്നാൽ ഗെയിം കടുക്കുമ്പോൾ ഇരുവർക്കുമിടയിലെ സൗഹൃദത്തിന് വിള്ളലേൽക്കുകയാണ്.
ഈ വാരം ആര്യ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താകുമെന്ന് ഫുക്രു. ഡോക്ടർ രജിത് കുമാറിനോടായിരുന്നു തന്റെ കണ്ടെത്തലിനെ കുറിച്ച് ഫുക്രു പറഞ്ഞത്. ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ആര്യയെ കുറിച്ച് ഫുക്രു രജിത് കുമാറിനോട് പറഞ്ഞത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രജിതും ഫുക്രുവും തമ്മിലുള്ള അഭപ്രായ ഭിന്നത രൂക്ഷമാകുകയായിരുന്നു. എന്നാൽ ഒന്നിച്ച് ജയിലിൽ എത്തിയതോടെ ഇവർക്കിടയിലെ മഞ്ഞ് ഉരുകാൻ തുടങ്ങുകയായിരുന്നു.ബിഗ് ബോസ് ഹൗസിലുളള അംഗങ്ങളെ കുറിച്ച് ഏറെ നേരം സംസാരിക്കുകയും ചെയ്തിരുന്നു. ഇവരുടെ ചർച്ചയിൽ ഏറ്റവും കൂടുതൽ ഇടം പിടിച്ചത് ആര്യയുടെ പേരായിരുന്നു.

നോമിനേഷനിൽ തനിയ്ക്കെതിരെ വോട്ട് ചെയ്ത ഒരാൾ ആര്യ ആണെന്നും അവർ മികച്ച മത്സരാർഥിയാണെന്നും ഫുക്രു പറഞ്ഞു. എന്നാൽ ഇത് ഇപ്പോഴെ മനസ്സിലായുള്ളോ എന്നായിരുന്നു രജിത്തിന്റെ പ്രതികരണം. ഇത് തനിയ്ക്ക് നേരത്തെ അറിയാവുന്ന കാര്യമാണെന്നും മുൻപേ ഇത് പറഞ്ഞിട്ടുണ്ടെന്നു ഫുക്രു പറഞ്ഞു. എന്നാൽ തനിയ്ക്കെതിരെ തിരിയുമെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും ഫുക്രു കൂട്ടിച്ചേർത്തു.

ഇത്തവണ ആര്യയ്ക്ക് പണി കിട്ടുമെന്നും ഫുക്രു രജിത്തിനോട് പറയുന്നുണ്ട്. ഈ വട്ടം പുള്ളിക്കാരിയ്ക്ക് എലിമിനേഷനിൽ ഫ്രീ കാർഡ് ഉണ്ടായിരുന്നല്ലോ? കാർഡ് ഉപയോഗിക്കാത്തതിന് ചിലപ്പോൾ ഇത്തവണ പണികിട്ടുമെന്ന് ഫുക്രു രജിത് കുമാറിനോട് പറഞ്ഞു. ഈ വാരം എലിമിനേഷനിൽ ചിലപ്പോൾ പുറത്തു പോകുന്നത് ആര്യ ആയിരിക്കുമെന്നും ഫുക്രു അഭിപ്രായപ്പെട്ടു.

ആര്യയ്ക്ക് വേണ്ടി പുറത്ത് ഒരു മാർക്കറ്റിങ്ങ് ടീം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു രജിത്തിന്റെ കണ്ടെത്തൽ. എന്തൊക്കെയായലും ഇവിടെ നടക്കുന്നത് ജനം കണ്ടുകൊണ്ട് ഇരിക്കുകയല്ലേ എന്നായിരുന്നു ഫുക്രുവിന്റെ മറുപടി.ബിഗ് ബോസിൽ ആര്യ അവതരിപ്പിക്കുന്ന ന്യായ വാദങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു ഫുക്രുവിനോടുളള മറ്റൊരു ചോദ്യം. ന്യായമൊക്കെ വിദഗ്ധമായിട്ടാണ് ചുരണ്ടി എടുക്കുന്നത്. പക്ഷേ പൊട്ടത്തരമാണ് പലതും', രജിത് പറഞ്ഞു. ആര്യ ഇനി തന്നെ ചെല്ലപ്പേര് വിളിച്ചുകൊണ്ട് വരുന്നത് കാണട്ടെയെന്ന് ഫുക്രു പറഞ്ഞ് അവസാനിപ്പിക്കുന്നു.

മത്സരാര്‍ഥികള്‍ക്ക് സ്വന്തം സ്ഥാനം നിര്‍ണയിക്കാനുള്ള ടാസ്‌കില്‍ ഒന്നാമതെത്തിയ ആര്യയ്ക്ക് സമ്മാനമായി നോമിനേഷൻ ഫ്രീകാർഡ് ലഭിച്ചിരുന്നു. എലിമിനേഷനിൽ പോകാതെ കാർഡ് ഉപയോഗിച്ച് രക്ഷപ്പെടാം. എന്നാൽ കഴിഞ്ഞ തവണയും ഈ തവണയും ആര്യ ഈ കാർഡ് ഉപയോഗിച്ചിരുന്നില്ല.


Click it and Unblock the Notifications