ഇവിടെ ചിലര്‍ക്ക് നിങ്ങളോടുളള സ്‌നേഹം പുറത്തുളള സപ്പോര്‍ട്ട് കണ്ടിട്ട്! രജിത്തിനോട് ഫുക്രു

By Midhun Raj

ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വീക്ക്‌ലി ടാസ്‌ക്കിന് പിന്നാലെ രജിത്തിനും ഫുക്രുവിനും ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. ടാസ്‌കില്‍ മോശം പ്രകടനം കാഴ്ചവെച്ച രണ്ട് പേരെ പറയാന്‍ ബിഗ് ബോസ് നിര്‍ദ്ദേശിച്ചപ്പോഴാണ് മറ്റുളളവര്‍ ഇവരുടെ പേര് പറഞ്ഞത്. ബിഗ് ബോസില്‍ അടുത്തിടെ നിരവധി തവണ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് മല്‍സരാര്‍ത്ഥികള്‍ കൂടിയാണ് ഇരുവരും.

ടാസ്‌ക്കുകള്‍ക്കിടെ പല തവണ ഫുക്രു രജിത്ത് സാറിനോട് ദേശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയിലിലെത്തിയപ്പോള്‍ ദേഷ്യമെല്ലാം മറന്ന് ഇരുവരും പരസ്പരം സൗമ്യമായി സംസാരിച്ചു. മറ്റുളളവര്‍ക്ക് അവരോടുളള മനോഭാവത്തെക്കുറിച്ചാണ് രജിത്തും ഫുക്രുവും സംസാരിച്ചത്.

ഇവിടെ ചിലര്‍ സ്‌നേഹം

ഇവിടെ ചിലര്‍ സ്‌നേഹം കാണിക്കുന്നത് പുറത്ത് നിങ്ങള്‍ക്കുളള സപ്പോര്‍ട്ട് കണ്ടിട്ടാണെന്ന് രജിത്തിനോട് ഫുക്രു പറഞ്ഞു. വീണ നായരെ ഉദ്ദേശിച്ചുകൊണ്ടാണ് ഫുക്രു ഇക്കാര്യം പറഞ്ഞതെന്ന് വ്യക്തമാണ്. കാരണം വീണ മാത്രമാണ് അടുത്തിടെ രജിത്തിനോടുളള പെരുമാറ്റത്തില്‍ മാറ്റം വരുത്തിയത്. ക്യാപ്റ്റനായിരുന്നപ്പോളൊഴികെ മറ്റെല്ലാത്തവണയും എലിമിനേഷന്‍ ലിസ്റ്റില്‍ വന്നിട്ടും ഔട്ട് ആവാതിരുന്നതിനാലാണ് രജിത്തിനോട് ഹൗസിലെ ചിലര്‍ ഇപ്പോള്‍ അടുപ്പം കാട്ടുന്നതെന്നും ഫുക്രു പറഞ്ഞു.

നിങ്ങള്‍ക്ക് പുതിയതായിട്ട്

നിങ്ങള്‍ക്ക് പുതിയതായിട്ട് കുറെ സ്‌നേഹങ്ങള്‍ വന്നില്ലേ? അത്, നിങ്ങള്‍ ഇത്രയും എലിമിനേഷനില്‍ നിന്നിട്ട് നിങ്ങള്‍ക്ക് കിട്ടുന്ന ഒരു ബലം കണ്ടിട്ട് മാത്രമാ. അല്ലാത ഒന്നുമല്ല. മനസ് കൊണ്ട് നിങ്ങളോട് വെറുപ്പും നിലനില്‍പ്പിന് വേണ്ടി നിങ്ങളോട് അടുപ്പവും, ഫുക്രു പറഞ്ഞു. തുടര്‍ന്ന് ഫുക്രു പറഞ്ഞ കാര്യങ്ങളെ ശരിവെച്ചുകൊണ്ടാണ് രജിത്ത് സര്‍ സംസാരിച്ചത്.

ഇപ്പോള്‍ നീ പറഞ്ഞത് പോലെ

ഇപ്പോള്‍ നീ പറഞ്ഞത് പോലെ കുറെ സ്‌നേഹങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്, രജിത്ത് പറയുന്നു. അത് ഫേക്ക് ആയിട്ടുളളതാണെന്ന് മനസിലാക്കിയാല്‍ മതിയെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. നിനക്ക് ആ ഗ്രൂപ്പിനകത്തുളള പലരുടെയും സത്യങ്ങളും രഹസ്യങ്ങളും നന്നായിട്ട് അറിയാമെന്ന് രജിത്ത് പറഞ്ഞപ്പോള്‍ ഇത് സാമാന്യ ബുദ്ധിയുളള ആര്‍ക്കും മനസിലാവുമെന്നായിരുന്നു ഫുക്രു പറഞ്ഞത്.

പലരും ഒരുമിച്ചിരുന്ന്

പലരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് കണ്ടാല്‍ താന്‍ അവിടേക്ക് വരാറില്ലെന്നും മാറി പോവാറേയുളളുവെന്നും രജിത്ത് പറഞ്ഞു. നിങ്ങള്‍ക്ക് അതിനുളള സപ്പോര്‍ട്ട് പുറത്തുണ്ടെന്നാണ് ഇതുകേട്ട് ഫുക്രു പറഞ്ഞത്‌. ജയില്‍ വാസത്തിനിടെ രണ്ടുപേരൊടും അമ്പത് ചപ്പാത്തി പരത്താന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. വെല്ലുവിളി ഏറ്റെടുത്ത ഇരുവരും അത് നന്നായി ചെയ്തുകൊടുക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X