എലീനയെക്കുറിച്ച് ആര്യയും ഫുക്രുവും! പ്രണയമില്ല, പക്ഷേ വല്ലാതെ മിസ്സ് ചെയ്യുന്നു! ആത്മബന്ധമാണ്!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരകമാരിലൊരാളാണ് എലീന പടിക്കല്‍. വേറിട്ട അവരണ ശൈലിയുമായാണ് എലീന എത്തിയത്. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. ഭാര്യയെന്ന പരമ്പരയില്‍ വില്ലത്തിയായാണ് എലീന എത്തിയത്. നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടമെന്ന് എലീന പറഞ്ഞിരുന്നു. പരിപാടികളുമായി മുന്നേറുന്നതിനിടയിലാണ് എലീനയും ബിഗ് ബോസിലേക്കെത്തിയത്. ജീവിതത്തിലെ വലിയൊരു പരീക്ഷണമായാണ് താന്‍ ഈ പരിപാടിയെ കാണുന്നതെന്നും താരം പറഞ്ഞിരുന്നു.
ടാസ്‌ക്കുകളിലും മറ്റ് വിനോദങ്ങളിലുമൊക്കെ സജീവമായി പങ്കെടുക്കാറുണ്ട് എലീന. മലയാളം പെട്ടെന്ന് മനസ്സിലാവാത്ത പ്രശ്‌നമുണ്ട് തനിക്കെന്ന് താരം പറഞ്ഞിരുന്നു. മത്സരാര്‍ത്ഥികളുമായും നല്ല സൗഹൃദത്തിലാണ് എലീന. ഫുക്രുവാണ് എലീനയുടെ അടുത്ത സുഹൃത്ത്. മത്സരത്തിലെ കാര്യങ്ങളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമൊക്കെ തങ്ങള്‍ ഇരുവരും സംസാരിക്കാറുണ്ടെന്നും എലീന പറഞ്ഞിരുന്നു. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയിരിക്കുകയാണ് എലീന. എലീന പോയതിന്റെ സങ്കടത്തിലാണ് ഫുക്രു. ഇതിനിടയിലാണ് ഫുക്രുവിന് അരികിലേക്ക് ആര്യ എത്തിയത്.
Recommended Video

എലീന പോയതില്‍ സങ്കടം
എല്ലാവരുമായും സംസാരിക്കാറും ഇടപഴകാറുമുണ്ടെങ്കിലും എലീനയുമായി പ്രത്യേകമായൊരു അടുപ്പം സൂക്ഷിക്കുന്നുണ്ട് ഫുക്രു. താല്‍ക്കാലികമായി മത്സരത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ ഫുക്രു ഞാന്‍ പോയിട്ട് വരാമെന്ന് പറഞ്ഞായിരുന്നു എലീന പോയത്്. മത്സരത്തിലെ കാര്യങ്ങളും മറ്റുള്ളവരുടെ പ്രകടനങ്ങളെക്കുറിച്ചും വഴക്കുകള്‍ ഉണ്ടായതിനെക്കുറിച്ചുമൊക്കെ ഇവര്‍ ഇരുവരും സംസാരിക്കാറുണ്ട്. എലീന പോയതിന്റെ സങ്കടത്തിലാണ് ഫുക്രു. ആര്യയുമായി സംസാരിക്കുന്നതിനിടയിലാണ് ഇതേക്കുറിച്ച് പറഞ്ഞത്.

ഭ്രാന്ത് പിടിച്ചിരിക്കുകയാണ്
ഭക്ഷണം കഴിക്കുകയായിരുന്നു ഫുക്രു. അതിനിടയിലായിരുന്നു കൂട്ടിനായി ആര്യയെത്തിയത്. ആര്യ വന്നതിന്റെ ഉദ്ദേശം ഫുക്രുവിന് പെട്ടെന്ന് തന്നെ മനസ്സിലായിരുന്നു. കഴിഞ്ഞ ദിവസം മുതലേ ഭ്രാന്ത് പിടിച്ചിരിക്കുകയായിരുന്നു തനിക്കെന്ന് ഫുക്രു ആര്യയോട് പറയുന്നുണ്ടായിരുന്നു. അത് തനിക്ക് മനസ്സിലായെന്നും അതിനാലാണ് താന്‍ അരികിലേക്ക് വന്നതെന്നുമായിരുന്നു ആര്യ പറഞ്ഞത്. അവളുടെ സാന്നിധ്യം വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നും ഫുക്രു പറഞ്ഞിരുന്നു.

പ്രേമത്തെക്കുറിച്ച് അറിയാം
അവളോട് പ്രേമമൊന്നുമില്ല, അവളുടെ പ്രണയത്തെക്കുറിച്ച് എനിക്ക് അറിയാം. എന്റെ കാര്യങ്ങള്‍ അവള്‍ക്കും അറിയാം. നല്ലൊരു ആത്മബന്ധം അവളുമായുണ്ട്. സൗഹൃദം നല്ലതാണെന്നായിരുന്നു ആര്യ പറഞ്ഞത്. താന്‍ പ്രണയത്തിലാണെന്നും വ്യത്യസ്ത മതവിഭാഗത്തിലുള്ളവരായതിനാല്‍ വീട്ടില്‍ നിന്നും എതിര്‍പ്പാണെന്നും നേരത്തെ എലീന തുറന്നുപറഞ്ഞിരുന്നു. എഞ്ചിനീയറായി ജോലി ചെയ്യുകയാണെങ്കിലും അതുപേക്ഷിച്ച് അവന്‍ ബിസിനസിലേക്ക് ഇറങ്ങും. അതും തന്റെ വീട്ടുകാര്‍ക്ക് പ്രശ്‌നമാണെന്നും എലീന നേരത്തെ പറഞ്ഞിരുന്നു.

താനും മിസ്സ് ചെയ്യുന്നു
അവള്‍ പോയതുകൊണ്ട് ഇങ്ങനെ ഡൗണാകല്ലേയെന്ന് ഫുക്രുവിനോട് ആര്യ പറയുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും അവളെ മിസ്സ് ചെയ്യുന്നുണ്ട്. സുജോയും മറ്റും പോയപ്പോള്‍ നിങ്ങളൊക്കെ മിസ്സിംഗ് എന്ന് പറഞ്ഞപ്പോള്‍ തനിക്ക് ഒന്നും തോന്നിയിരുന്നില്ല. ഇപ്പോഴാണഅ മിസ്സിംഗ് അനുഭവപ്പെടുന്നത്. പുറത്തേക്ക് പോയവരില്‍ വെച്ച് എലിയോളം മറ്റൊരാളെ തനിക്കും മിസ്സ് ചെയ്യുന്നില്ലെന്നായിരുന്നു ആര്യ പറഞ്ഞത്.

പറഞ്ഞുകൊടുക്കല്ലേ
എല്ലാായിടത്തും ഓടി ചാടി നടക്കുന്നതല്ലേ, അവളുണ്ടെങ്കില്‍ ഒരു ഓളമാണ്. എലീനയെക്കുറിച്ച് ബിഗ് ബോസ് പറഞ്ഞ കാര്യമെന്താണെന്നും ഫുക്രു അന്വേഷിക്കുന്നുണ്ടായിരുന്നു. കണ്ണിന് അസുഖം ബാധിച്ചിരിക്കുകയാണ്. അത് മാറിയാല്‍ അവള്‍ തിരിച്ചുവരും. അത് മാറാന്‍ നാലഞ്ച് ദിവസമെടുക്കും. അതിന് ശേഷം അവള്‍ ഇങ്ങെത്തുമെന്നുമായിരുന്നു ആര്യ പറഞ്ഞത്.

അത് വേണ്ടെന്ന് ഫുക്രു
അതോര്‍ത്ത് നീ വിഷമിക്കല്ലേയെന്നും ആര്യ പറയുന്നുണ്ടായിരുന്നു. ഉഷാറായി ഇരിക്കൂ, അല്ലെങ്കില്‍ അവള്‍ വരുമ്പോള്‍ താന്‍ ഇത് പറഞ്ഞുകൊടുക്കുമെന്നും ആര്യ പറഞ്ഞിരുന്നു. അയ്യോ അത് വേണ്ടെന്നായിരുന്നു ഫുക്രു പറഞ്ഞത്. എന്നാല്‍ ചുണക്കുട്ടിയായി ഇരിക്കൂയെന്നായിരുന്നു ആര്യയുടെ മറുപടി. നേരത്തെ എലീനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്യ എത്തിയിരുന്നു.


Click it and Unblock the Notifications