എലീനയുമായി ആത്മബന്ധം! മഞ്ജു അമ്മ തന്നെ! ബിഗ് ബോസ് പഠിപ്പിച്ച കാര്യങ്ങള്‍ ഇവയെന്നും ഫുക്രു!

ടിക് ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഫുക്രുവും ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരിച്ചിരുന്നു. താരം എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് സന്തോഷമായിരുന്നു. ശക്തമായ പ്രേക്ഷക പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ഒന്നിലധികം തവണ ക്യാപ്്റ്റനാവാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. പെട്ടെന്ന് പ്രകോപിതനാവുന്ന, എടുത്തുചാട്ടക്കാരനായ ഫുക്രുവിനെയായിരുന്നു ഇടയ്ക്ക് കണ്ടത്. പെട്ടെന്ന് ദേഷ്യം കാണിക്കാറുണ്ടെങ്കിലും സംഭവിച്ച കാര്യങ്ങള്‍ക്ക് ക്ഷമാപണവുമായെത്തുന്ന ഫുക്രുവിനേയും പ്രേക്ഷകര്‍ കണ്ടിരുന്നു.

ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയിലേക്ക് നേരിട്ടെത്താനുള്ള പോയിന്റ് താരത്തിന് ലഭിച്ചിരുന്നു. കൊറോണ വൈറസ് പടരാന്‍ തുടങ്ങിയതോടെ ബിഗ് ബോസും അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോഴുള്ളവരെല്ലാം വിജയികളാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എല്ലാവര്‍ക്കും ബിഗ് ബോസിന്റെ ഉപഹാരവും സമ്മാനിച്ചിരുന്നു. ക്യാപറ്റനായിരിക്കെ ഈ പരിപാടിയില്‍ നിന്നും പുറത്തുപോവാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു താരം പങ്കുവെച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി അനുഭവം പങ്കുവെച്ചും താരമെത്തിയിരുന്നു. ഏഷ്യാനെറ്റിന് വേണ്ടി സുനിത ദേവദാസ് നടത്തിയ അഭിമുഖത്തിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

എലീനയെന്ന സുഹൃത്ത്

എലീനയെന്ന സുഹൃത്ത്

ബിഗ് ബോസില്‍ തന്റെ അടുത്ത സുഹൃത്തിനെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടാല്‍ ഫുക്രു ആദ്യം പറയുന്ന പേര് എലീനയുടേതാവും. എലീനയുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം അഭിമുഖത്തില്‍ വാചാലനായിരുന്നു. തന്റെ ആത്മസുഹൃത്താണ് എലീന. എല്ലാകാലവും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു ബന്ധം കൂടിയാണ് അത്. അവളുടെ പെരുമാറ്റം കണ്ട് തുടക്കത്തില്‍ ഫേക്ക് എന്നൊക്കെ വിളിച്ചിട്ടുണ്ട് താനെന്നും ഫുക്രു പറയുന്നു. എന്നാല്‍ അത് പിന്നീട് എലീന തന്നെ തിരുത്തുകയായിരുന്നു.

ഒരേ പോലെ

ഒരേ പോലെ

ബിഗ് ബോസില്‍ വന്ന ദിവസം മുതല്‍ ഇറങ്ങുന്നത് വരെ ഒരേ സ്വഭാവമായിരുന്നു എലീനയ്ക്ക്. അങ്ങനെ നിന്ന ഒരേയൊരാളേയുള്ളൂ. അത് അവളാണ്. ഒരുപാട് സ്വഭാവ സവിശേഷതകളുണ്ട് എലീനയ്ക്ക്. പുറത്തെ കാര്യങ്ങളെക്കുറിച്ചൊന്നും അറിയാതെ ഗെയിം കളിച്ചയാളാണ് താന്‍. പുറത്തുപോയി വന്നവര്‍ പല കഥകളും പറയുന്നുണ്ടായിരുന്നു. അടുത്ത സുഹൃത്തായിട്ടും എലീന പുറമേയുള്ള കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ലെന്നും ഫുക്രു പറയുന്നു. ആ വീട്ടിലെ എന്‍റെ കംഫര്‍ട്ട് സോണ്‍ കൂടിയാണ് എലീന.

കുറേയേറെ ബന്ധങ്ങള്‍

കുറേയേറെ ബന്ധങ്ങള്‍

നിരവധി ബന്ധങ്ങളാണ് ബിഗ് ബോസ് തനിക്ക് സമ്മാനിച്ചിട്ടുള്ളതെന്നും ഫുക്രു പറയുന്നു. ഷാജി ചേട്ടന്‍, ആര്യ ചേച്ചി, വീണ ചേച്ചി, ദയ ചേച്ചി, സുരേഷേട്ടന്‍, , മഞ്ജു ചേച്ചി, എലീന. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും ലാളിക്കപ്പെടാനുമൊക്കെയുള്ള അവസരം വലിയ ഭാഗ്യമായി കാണുന്നയാളാണ്. മഞ്ജു എന്‍രെ അമ്മ തന്നെയാണ്. അവരോടൊക്കെ ആത്മബന്ധവുമായി മുന്നേറുന്നതിനിടയിലും തന്‍റെ വിയോജിപ്പുകളും പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

വിയോജിപ്പുകളുണ്ടെങ്കിലും

വിയോജിപ്പുകളുണ്ടെങ്കിലും

ആര്യ ചേച്ചിയോടും വീണ ചേച്ചിയോടും ഷാജി ചേട്ടനോടും ഒക്കെ ഞാന്‍ വിയോജിപ്പുകള്‍ പറയാറുണ്ട്. അതേ സമയം തന്നെ അവരോട് യോജിക്കാനും സ്‌നേഹിക്കാനും കഴിയുന്നുണ്ട്. എന്റെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്. ഇടക്കൊക്കെ അത് പുറത്തു വരും. അപ്പൊ ഇവരൊക്കെ ഞാന്‍ ചൈല്‍ഡിഷ് ആണെന്നൊക്കെ പറയും. എന്നാല്‍ എന്റെയുള്ളില്‍ കാര്യഗൗരവമുള്ള ഒരു മനുഷ്യനുമുണ്ട്. ഈ ബന്ധങ്ങളൊക്കെ നിലനിര്‍ത്തി തന്നെയാണ് ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത്.

അതിജീവനമാണ്

അതിജീവനമാണ്

അഭിനയിക്കാതെയാണ് ബിഗ് ബോസില്‍ നിന്നത്. ഫേക്കായ ആളെയല്ല നിങ്ങള്‍ കണ്ടത്. ടാസ്‌ക് ഒക്കെ വരുമ്പോള്‍ ഞാന്‍ ഗെയിം കളിക്കും. ജയിക്കാന്‍ വേണ്ടി എന്നെക്കൊണ്ട് പറ്റുന്ന പോലെയൊക്കെ പരിശ്രമിക്കും. ടാസ്‌കിന്റെ സമയത്ത് നിങ്ങള്‍ കാണുന്നത് മത്സരാര്‍ത്ഥിയായ ഫുക്രുവിനെയാണ്. അല്ലാത്ത സമയത്ത് കാണുന്നത് യഥാര്‍ത്ഥ ഞാന്‍. എനിക്ക് കുറച്ചു മാറ്റമൊക്കെ ബിഗ് ബോസില്‍ ജീവിച്ചിട്ട് വന്നിട്ടുണ്ട്. ക്ഷമിക്കാന്‍ പഠിച്ചതാണ് പ്രധാന കാര്യം.

ബന്ധങ്ങളുടെ വില

ബന്ധങ്ങളുടെ വില

എല്ലാത്തിനും പ്രതികരിക്കേണ്ടതില്ല എന്ന് പഠിച്ചു, എടുത്തു ചാടിയാല്‍ തിരിച്ചടിക്കും എന്ന് പഠിച്ചു. അതിലുപരി എനിക്ക് മനുഷ്യരെ മിസ് ചെയ്യുക എന്ന് പറഞ്ഞാല്‍ എന്താണെന്നു മനസിലായി. മനുഷ്യബന്ധങ്ങള്‍ക്ക് എത്രമാത്രം വിലയുണ്ടെന്ന് മനസിലായി. ഒറ്റപ്പെടല്‍ എന്നാല്‍ എന്താണെന്നു മനസിലായി. അതിജീവനം എന്നാല്‍ എന്താണെന്നു മനസിലായെന്നും ഫുക്രു പറയുന്നു.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
പ്രണയത്തിലേക്ക് പോയില്ല

പ്രണയത്തിലേക്ക് പോയില്ല

എലീനയുമായി അടുത്ത ബന്ധമാണെങ്കിലും അത് പ്രണയത്തിലേക്ക് പോയിരുന്നില്ലെന്നും ഫുക്രു പറഞ്ഞിരുന്നു. പ്രിയപ്പെട്ടവരെ മിസ്സ് ചെയ്താണ് ഞങ്ങള്‍ രണ്ടാളും അവിടെ നിന്നത്. ഒറ്റപ്പെടലില്‍ നിന്നുമാണ് പല ബന്ധങ്ങളും ഉണ്ടാവുന്നത്. ഒരേ പ്രായക്കാരും സമാനമനസ്‌കരായിട്ടും തങ്ങളുടെ ബന്ധം പ്രണയത്തിലേക്ക് വഴിമാറിയിരുന്നില്ല. അതാണ് ശരിക്കുള്ള അതിജീവനം. ജീവിതകാലും മുഴുവന്‍ നിലനിര്‍ത്താവുന്ന ബന്ധമാണ് ബിഗ് ബോസില്‍ നിന്നും ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X