ബിഗ് ബോസില്‍ തന്‌റെ എറ്റവും വലിയ ആവേശവും ഭയവും ഇത്! വെളിപ്പെടുത്തി ഫുക്രു
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിന് തുടക്കമായിരിക്കുകയാണ്. വലിയ ആഘോഷ പരിപാടികളോടെയാണ് ഇത്തവണ ബിഗ് ബോസ് ആരംഭിച്ചത്. രണ്ടാം സീസണ് തുടക്കമായതോടെ തുടര്‍ന്നുളള സംഭവ വികാസങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുളള പതിനാറ് പേരാണ് ബിഗ് ബോസ് 2വില്‍ മല്‍സരാര്‍ത്ഥികളായി എത്തുന്നത്.
പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അല്ലാത്തവരുമൊക്കെ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. അവതാരകനായി പുതിയ സീസണിലും മോഹന്‍ലാല്‍ തന്നെ എത്തുന്നു. ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥിയായി ഇത്തവണ ടിക്ക് ടോക്കിലൂടെ ശ്രദ്ധേയനായ കൃഷ്ണജീവ് എന്ന ഫുക്രുവും എത്തുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ തരംഗമായ താരം ബിഗ് ബോസില്‍ എത്തിയത് പലരിലും സന്തോഷമുണ്ടാക്കിയിരുന്നു.

മാസ് എന്‍ട്രിയോടെയാണ് ബിഗ് ബോസിന്റെ രണ്ടാം സീസണിലേക്ക് ഫുക്രു എത്തിയത്. ബൈക്കില്‍ വേദിയിലേക്ക് വന്ന ഫുക്രുവിനെ മോഹന്‍ലാല്‍ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ഒപ്പം താനും നിന്റെ ആരാധകനാണെന്ന് ഫുക്രുവിനോട് മോഹന്‍ലാല്‍ പറയുകയും ചെയ്തു. ബിഗ് ബോസില്‍ പങ്കെടുക്കുന്നവരില്‍ പരീക്കുട്ടി മാത്രമാണ് ഫുക്രുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍.
Recommended Video

ബിഗ് ബോസിന്റെതായി സംപ്രേക്ഷണം ചെയ്ത രണ്ട് എപ്പിസോഡുകളിലും ഫുക്രുവിന്റെ സംസാരവും ഇടപെടലുകളും ശ്രദ്ധേയമായി മാറിയിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ തന്റെ പ്രണയം മറ്റുളളവര്‍ക്ക് മുന്നില്‍ താരം തുറന്നുപറഞ്ഞിരുന്നു. കാമുകിയെ കാണാന്‍ വീട്ടില്‍ എത്തിയതും അമ്മ പിടിച്ചതുമെല്ലാം മറ്റു മല്‍സരാര്‍ത്ഥികള്‍ക്കു മുന്നില്‍ ഫുക്രു മനസുതുറന്നിരുന്നു.

ബിഗ് ബോസില്‍ ഫുക്രുവിന്റെതായി പുറത്തുവന്ന പുതിയ വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ബിഗ് ബോസില്‍ എത്തിപ്പെട്ടതിനെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചുമാണ് വീഡിയോയില്‍ ഫുക്രു സംസാരിക്കുന്നത്. ലാലേട്ടന്റെ ഹോസ്റ്റിങ് ആണ് എന്റെ എറ്റവും വലിയ ആവേശവും ഭയവുമെന്ന് ടിക്ക് ടോക്ക് താരം പറയുന്നു. നാട്ടിലുളള സമയത്ത് എഷ്യാനെറ്റില്‍ നിന്നും വിളി വന്നതാണെന്നും അങ്ങനെയാണ് താന്‍ ഷോയിലേക്ക് എത്തിയതെന്നും നടന്‍ പറഞ്ഞു.

നമ്മുടെ സ്ഥിരം ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി ബിഗ് ബോസില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഫുക്രു പറഞ്ഞു. മുന്‍പ് എന്‍സിസി ക്യാമ്പില്‍ പോയപ്പോള്‍ അവിടെ വലിയ അടുക്കും ചിട്ടയും ആയിരുന്നെന്നും അതുപോലെ ബിഗ് ബോസില്‍ അഡ്ജറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഫുക്രു പറഞ്ഞു. ബിഗ് ബോസില്‍ വെച്ച് എന്ത് സംഭവിച്ചാലും അത് കൂളായി,ചിരിച്ചുകൊണ്ട് നേരിടുമെന്നും ഫുക്രു പുതിയ വീഡിയോയില്‍ പറഞ്ഞു.


Click it and Unblock the Notifications