രജിത്തിന്‍റെ മോശം സ്വഭാവം അതാണെന്ന് ഫുക്രു! ഞങ്ങളിത് വരെ കണ്ട അദ്ദേഹം ഇങ്ങനെയല്ലെന്ന് അമൃത!
ബിഗ് ബോസ് ഹൗസില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണെങ്കിലും രജിത് കുമാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ആരാധകര്‍ മാത്രമല്ല ബിഗ് ബോസ് വീട്ടിലുള്ളവരും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. രഘുവും സുജോയും അമൃതയും അഭിരാമിയുമൊക്കെ അദ്ദേഹത്തിന്റെ വരവ് കാത്തിരിക്കുകയാണ്. ഒറ്റയ്ക്കിരുന്ന് അദ്ദേഹത്തിന് ബോറടിക്കുന്നുണ്ടാവുമെന്നും ഇവര്‍ പറയുന്നുണ്ടായിരുന്നു. ടാസ്‌ക്കുകളും ഗെയിമുകളുമൊക്കെയായി പോവുമ്പോഴും അദ്ദേഹത്തെക്കുറിച്ച് അവര്‍ പറയുന്നുണ്ട്.
അടുത്തിടെ ബിഗ് ബോസിലേക്കെത്തിയ അഭിരാമി-അമൃത ടീമിനോട് സംസാരിക്കുന്നതിനിടയിലാണ് ഫുക്രു രജിത്തിന്റെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞത്. എലീനയും ഫുക്രുവിനൊപ്പമുണ്ടായിരുന്നു. ടാസ്‌ക്കുകളിലായാലും അല്ലാത്തപ്പോഴായാലും ഫുക്രുവും എലീനയും ഒരുമിച്ചാണ് ഉണ്ടാവാറുള്ളത്. ഇവരുടെ സൗഹൃദത്തെക്കുറിച്ച് മറ്റുള്ളവരും ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. നേരത്തെ അഭിരാമിൃഅമൃത ടീമിനോട് അധികം സംസാരിക്കാറുണ്ടായിരുന്നില്ല ഫുക്രു. അവര്‍ വന്നപ്പോഴാണ് ബിഗ് ബോസ് വീട്ടില്‍ ഗ്രൂപ്പുണ്ടായതെന്നും താരം ആരോപിച്ചിരുന്നു. രാത്രിയിലെ സംസാരത്തിനിടയിലാണ് രജിത്തിനെക്കുറിച്ച് ഫുക്രു പറഞ്ഞത്.

ഉള്ളില്‍ വെച്ചാല്‍ മതി
നിങ്ങളുടെ നല്ലതിന് വേണ്ടിയൊരു അഭിപ്രായം പറയാമെന്ന് പറഞ്ഞായിരുന്നു ഫുക്രു സംഭാഷണം തുടങ്ങിയത്. ആരോടെങ്കിലും ദേഷ്യമോ വെറുപ്പോ തോന്നുന്നുണ്ടെങ്കില്‍ അത് മനസ്സില്‍ വെച്ചാല്‍ മതി, രണ്ട് ടീമായി നില്‍ക്കുമ്പോള്‍ അവിടെയും ഇവിടെയും പറയാന്‍ നില്‍ക്കണ്ട. നമുക്ക് ഒരു സ്റ്റാന്‍ഡില്ലേയെന്നായിരുന്നു അമൃത പറഞ്ഞത്. പുറമെ ഇതെങ്ങനെയാണ് കാണിക്കുന്നതെന്ന് നമുക്ക് അറിയത്തില്ല. പുറത്ത് ചെന്നിരുന്ന കാണുമ്പോഴേ നമ്മുടെ നെഗറ്റീവ് ക്വാളിറ്റിയെക്കുറിച്ച് നമ്മള്‍ അറിയൂ.
Recommended Video

രജിത്തുമായി കമ്പനിയായിരുന്നു
നമ്മളിങ്ങനെയായിരുന്നോ എന്ന് അപ്പോഴായിരിക്കും നമുക്ക് തോന്നുന്നത്. രജിത്തേട്ടന്‍ പോയപ്പോള്‍ ഒരു ജീവന്‍ പോയെന്നായിരുന്നു അമൃത പറഞ്ഞത്. ഇതിന് ശേഷമായാണ് ഫുക്രു രജിത്തിനെക്കുറിച്ച് പറഞ്ഞത്. പുള്ളിയോട് നമുക്ക് വഴക്കൊന്നുമില്ല. ഇവിടാരും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയതല്ല. ആദ്യ നോമിനേഷനില്‍ ഇവളെയായിരുന്നു ഞാന്‍ പറഞ്ഞത്. ആര് പുറത്തുപോവണമെന്ന് ചോദിച്ചപ്പോള്‍ എലീനയുടെ പോരാണ് പറഞ്ഞത്. അകത്തേക്ക് ആര് വരണമെന്ന് ചോദിച്ചപ്പോള്‍ പുള്ളിയുടെ പേരാണ് പറഞ്ഞത്. അത്രയും കമ്പനിയായിരുന്നു.

വീണയുമായുള്ള വഴക്ക്
പിന്നെയാണ് പുള്ളി സുജോയുമായി കമ്പനിയായതെന്നും ഫുക്രു ഞാന്‍ കണ്ടത് വീണയുടെ സീനാണ്. നിങ്ങളുടെ അടി ഇടി സീനൊന്നും കണ്ടിട്ടില്ല. വീണയുടെ അടിയാണ് കണ്‍മുന്നില്‍ കണ്ടത്. അത് വീണ ചേച്ചിയുടെ സ്പിരിറ്റാണെന്നായിരുന്നു ഫുക്രു പറഞ്ഞത്. എത്ര സ്പിരിറ്റാണേലും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നായിരുന്നു അമൃത മറുപടി നല്‍കിയത്. വീണയുമായി അമൃതയും വഴക്കിട്ടിരുന്നു. കഴിഞ്ഞയാഴ്ചത്തെ എലിമിനേഷനൊടുവിലായാണ് വീണ പുറത്തേക്ക് പോയത്.

ഈ പറയുന്നയാളെ കണ്ടിട്ടില്ല
അദ്ദേഹത്തിന്റെ മോശം സ്വഭാവം എന്താണെന്ന് വെച്ചാല്‍ എന്തെങ്കിലുമൊരു പ്രശ്‌നം വരുമ്പോള്‍ എസ്‌കേപ്പായി കളയും. പിന്നെ പറയുന്നതൊന്നും അംഗീകരിക്കില്ല. നിങ്ങള്‍ ഈ പറയുന്ന രജിത്തേട്ടനെ ഞങ്ങള്‍ വന്നിട്ട് കണ്ടിട്ടില്ലെന്ന് അമൃത പറഞ്ഞപ്പോള്‍ അഭിരാമിയും അത് ശരിവെക്കുകയായിരുന്നു. ഇപ്പോ ഞാന്‍ കമ്പനിയായി നില്‍ക്കുവാണെങ്കില്‍ ഞാനെന്ത് പറഞ്ഞാലും പുള്ളി കേള്‍ക്കും. പക്ഷേ ഒരു പ്രശ്‌നം വന്നാല്‍ പുള്ളി അവിടെ നിന്ന് മുങ്ങുമെന്നുമായിരുന്നു ഫുക്രു പറഞ്ഞത്.

അഭി-അമൃതമാരെക്കുറിച്ച്
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്കെത്തിയ അഭി-അമൃതമാരുമായി ആദ്യം കൂട്ടായത് രജിത്തായിരുന്നു. ഒപ്പമുള്ളവരില്‍ തനിക്കേറെ പ്രിയപ്പെട്ടവരായി ഇരുവരും മാറിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തില്‍ നിന്നും പല കാര്യങ്ങളും പഠിക്കാമെന്നായിരുന്നു അഭിരാമി പറഞ്ഞത്. രഘു, സുജോ, സാന്‍ഡ്ര ഇവരെല്ലാം രജിത്തിനൊപ്പമാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും നമ്മള്‍ ഇതുപോലെ തന്നെ പോവുമെന്നായിരുന്നു സുജോ പറഞ്ഞത്. അപ്പുറത്തെ ടീമില്‍ ചേരാന്‍ തന്നെക്കിട്ടില്ലെന്ന് രഘു ഉറപ്പിച്ച് പറഞ്ഞിരുന്നു.


Click it and Unblock the Notifications