രജിത്ത് പോയപ്പോള്‍ ജീവന്‍ പോയത് പോലെയാണ്! അമൃതയ്ക്കും അഭിരാമിയ്ക്കും ഉപദേശവുമായി ഫുക്രു
രജിത്ത് പോയതോടെ അഭിരാമിയും അമൃതയുമെല്ലാം ഒരു സൈഡ് ആയിരിക്കുകയാണ്. അതുവരെ ഉണ്ടായിരുന്ന ഗ്രൂപ്പിസമെല്ലാം പൊളിഞ്ഞ് വീണതായിട്ടാണ് കാണുന്നത്. പുതിയ എപ്പിസോഡില്‍ ഫുക്രുവിനോടും എലീനയോടും സംസാരിക്കവേ രസകരമായ വെളിപ്പെടുത്തലുകളാണ് ഇരുവരും നടത്തിയിരിക്കുന്നത്.
'നിങ്ങളുടെ നല്ലതിന് വേണ്ടി ഞാനൊരു അഭിപ്രായം പറയാം. ആരോടെങ്കിലും ദേഷ്യമോ വെറുപ്പോ തോന്നുന്നുണ്ടെങ്കില്‍ അത് മനസില്‍ വെച്ചാല്‍ മതി. രണ്ട് ടീമായി നില്‍ക്കുമ്പോള്‍ അവിടെയും ഇവിടെയും കുറ്റം പറയാന്‍ നില്‍ക്കണ്ട. പുറമേ ഇതെങ്ങനെയാണ് കാണിക്കുന്നതെന്ന് നമുക്ക് അറിയില്ല. നമ്മുക്ക് അറിയത്തില്ല നമ്മുടെ നെഗറ്റീവ് ക്വാളിറ്റികള്‍ എന്താണെന്ന്. പുറത്ത് ചെന്ന് കാണുമ്പോഴേ നമ്മുടെ കാര്യം അറിയൂവെന്ന് ഫുക്രു പറയുന്നു. രജിത്തേട്ടന്‍ പോയപ്പോള്‍ ഒരു ജീവന്‍ പോയെന്നാണ് അമൃതയുടെ അഭിപ്രായം.

ഫുക്രു എലീനയെ ചൂണ്ടി ആദ്യ നോമിനേഷനില്‍ ഇവളെയായിരുന്നു ഞാന്‍ പറഞ്ഞത്. ആര് പുറത്ത് പോവണമെന്ന് ചോദിച്ചപ്പോള്‍ എലീനയെ തന്നെ പറഞ്ഞു. അകത്തേക്ക് ആര് വരണമെന്ന് ചോദിച്ചപ്പോള്‍ പുള്ളിയുടെ പേരാണ് പറഞ്ഞത്. അത്രയും കമ്പനിയായിരുന്നു ഞങ്ങള്‍. പിന്നെയാണ് പുള്ളി സുജോയുമായി കമ്പനി ആണെന്നും പിന്നീട് അവരുമായും തെറ്റിയെന്നും ഫുക്രു പറഞ്ഞു.
അദ്ദേഹത്തിന്റെ മോശം സ്വഭാവം എന്താണെന്ന് വെച്ചാല്‍ എന്തെങ്കിലുമാരു പ്രശ്‌നം വരുമ്പോള്‍ എസ്‌കേപ്പായി കളയും. പിന്നെ പറയുന്നതൊന്നും അംഗീകരിക്കില്ല. നിങ്ങള്‍ ഈ പറയുന്ന രജിത്തേട്ടനെ ഞങ്ങള്‍ വന്നിട്ട് കണ്ടിട്ടില്ലെന്ന് അമൃതയും അഭിരാമിയും പറഞ്ഞു. നീയുമായുള്ള അടിയൊന്നും ഞങ്ങള് കണ്ടിട്ടില്ല. പക്ഷേ വീണ ചെയ്തത് ഞങ്ങള്‍ കണ്‍മുന്നില്‍ കണ്ടു. അത് സ്പിരിറ്റാണെന്ന് ഫുക്രു. എത്ര സ്പിരിറ്റായാലും അങ്ങനെയൊന്നും ചെയ്യരുതെന്ന് അമൃതയും സൂചിപ്പിച്ചു.

ഞാന്‍ കമ്പനിയായി നില്‍ക്കുകയാണെങ്കില്‍ ഞാനെന്ത് പറഞ്ഞാലും പുള്ളി കേള്‍ക്കും. പക്ഷെ പ്രശ്‌നം വന്നാല്‍ പുള്ളി അവിടെ നിന്ന് മുങ്ങുമെന്നും ഫുക്രു പറയുന്നു. നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നൊക്കെ അദ്ദേഹം പറഞ്ഞതാണ്. പക്ഷെ നിങ്ങള്‍ വന്നപ്പോള്‍ പിന്നെ നമ്മളെ മൈന്‍ഡ് ചെയ്തില്ല. പുള്ളിക്ക് കൂട്ടില്ല, കൂട്ടുണ്ടെങ്കില്‍ പുള്ളി തകര്‍ക്കുമെന്ന മട്ടാണ്. പക്ഷെ ഞങ്ങള്‍ ല്ലാതെ അദ്ദേഹത്തോട് അറ്റാച്ചഡ് ആയി പോയി എന്നാണ് അമൃത പറഞ്ഞത്. നിങ്ങളുടെ വീട്ടില്‍ ഗ്രാന്‍ഡ് പാരന്റ്‌സ് ഉണ്ടോയെന്ന് അഭിരാമി ചോദിക്കുന്നു.
Recommended Video
ഇപ്പോഴില്ലെന്നാണ് ഫുക്രുവും എലീനയും മറുപടി കൊടുത്തത്. ഞങ്ങളുടെ വീട്ടിലുണ്ടെന്നും അവരുടെ വാശികളും പ്രായത്തിന്റെ പ്രശ്‌നങ്ങളുമൊക്കെ നോക്കുമ്പോള്‍ പുള്ളി എത്രയോ ഭേദമാണെന്ന് അഭിരാമി പറഞ്ഞു. ഞങ്ങളുടെ ഇടയില്‍ സംസാരിക്കുന്ന ടോപിക്കുകളെല്ലാം നല്ല ചില്ല് വര്‍ത്തമാനമാണെന്നും അമൃത വ്യക്തമാക്കി'.


Click it and Unblock the Notifications