രജിത് പോയതില്‍ രഘുവിന് സന്തോഷമോ? ഫുക്രുവിന്‍റെ കണ്ടെത്തല്‍ ശരിവെച്ച് ഷാജി! പ്ലാന്‍ പൊളിച്ചത് രഘുവോ?

രജിത് കുമാറുമായി അടുത്ത സൗഹൃദമാണ് രഘുവിനുള്ളത്. തുടക്കത്തില്‍ അദ്ദേഹവുമായി വഴക്കിട്ടിരുന്നുവെങ്കിലും പിന്നീട് സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. തന്റെ വിയോജിപ്പുകളെക്കുറിച്ച് അദ്ദേഹത്തോട് അന്നും ഇന്നും പറയാറുണ്ടെന്ന് രഘു പറഞ്ഞിരുന്നു. അദ്ദേഹം പറയുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുന്നൊരാളല്ല താനെന്നും താരം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആരാധകപിന്തുണയില്‍ കണ്ണ് തള്ളിയല്ല താന്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നതെന്നും രഘു വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഹൗസിലെ കുഴിമടിയനായി വിശേഷിപ്പിക്കുന്ന മത്സരാര്‍ത്ഥികളിലൊരാള്‍ കൂടിയാണ് രഘു.

കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയതിന് ശേഷമാണ് രജിത്തും രഘുവും ചങ്കായതെന്നായിരുന്നു ഫുക്രുവും ആര്യയും പറഞ്ഞത്. എല്ലാവരോടും സംസാരിക്കാറുണ്ടെങ്കിലും തന്റെ അനിഷ്ടം ആരോടും പ്രകടമാക്കാറില്ല രഘു. ഏത് സമയവും എങ്ങോട്ട് വേണമെങ്കിലും ചായാവുന്നയാളാണ് താരമെന്ന് മറ്റുള്ളവര്‍ താരത്തെ വിമര്‍ശിച്ചിരുന്നു. ഇവിടെ ഗെയിം കളിക്കാനാണ് വന്നതെന്നും മറ്റൊരു ഉദ്ദേശവും തനിക്കില്ലെന്നായിരുന്നു രഘു പറഞ്ഞത്. വഴക്കുകള്‍ ഉണ്ടാക്കാറുണ്ടെങ്കിലും എല്ലാത്തിനുമൊടുവില്‍ ക്ഷമാപണവുമായും താരം എത്താറുണ്ട്. രജിത്ത് പോയതില്‍ രഘുവാണ് കൂടുതല്‍ സന്തോഷിക്കുന്നതെന്ന കണ്ടെത്തലുമായെത്തിയിരിക്കുകയാണ് ഫുക്രുവും ടീമും.

യോജിക്കാനാവില്ല

യോജിക്കാനാവില്ല

ഒരിക്കലും യോജിക്കാനാവാത്ത കാര്യമാണ് രജിത്ത് ചെയ്തതെന്ന് രഘു ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ മുതല്‍ താരം പറഞ്ഞിരുന്നത് തന്റെ വിയോജിപ്പുകളെക്കുറിച്ചായിരുന്നു. മാഷ് തനിക്ക് മറ്റാരേക്കാളും വേണ്ടപ്പെട്ടയാളാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് അദ്ദേഹത്തോട് യോജിക്കാനാവില്ല. ഇത് എവിടേയും പറയുമെന്നും രഘു വ്യക്തമാക്കിയിരുന്നു. ഷാജി, സുജോ, അമൃത ഇവരുമായി സംസാരിക്കുന്നതിനിടയിലെല്ലാം തന്റെ നിലപാട് രഘു ആവര്‍ത്തിക്കുന്നതും കാണാമായിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 66 Review | FilmiBeat Malayalam
നല്ല വിഷമമുണ്ട്

നല്ല വിഷമമുണ്ട്

മാഷ് ഇവിടെ ഇല്ലാത്തതില്‍ തനിക്കും വിഷമം ഉണ്ടെന്നും രഘു പറഞ്ഞിരുന്നു. എന്തിനാണ് അദ്ദേഹം അങ്ങനെയൊരു കാര്യം ചെയ്തതെന്നുള്ള ചോദ്യത്തില്‍ ഇപ്പോഴും ഉത്തരമില്ല. ഈ വിഷയത്തില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാനുമാവില്ല. സീക്രട്ട് റൂമില്‍ തന്റെ കൈയ്യും നോക്കി ഇരിക്കുകയായിരിക്കും അദ്ദേഹം ഇപ്പോള്‍. സംഭവിച്ച കാര്യങ്ങളില്‍ അദ്ദേഹത്തിന് കുറ്റബോധമുണ്ടെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിന് മുന്നിലേക്കെത്തിയപ്പോള്‍ രജിത്ത് ക്ഷമ ചോദിച്ചിരുന്നു.

 രഘുവിനാണ് സന്തോഷം

രഘുവിനാണ് സന്തോഷം

രജിത്ത് പോയതിനെക്കുറിച്ച് ആര്യയും സംഘവും ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം ഇവിടെ ഇല്ലാത്തതില്‍ ഏറെ സന്തോഷിക്കുന്നയാള്‍ ആരാണെന്നറിയുമോ എന്നായിരുന്നു ഫുക്രു ചോദിച്ചത്. രഘുവാണ് അതെന്ന് താരം പറഞ്ഞപ്പോള്‍ ഷാജിയും അത് ശരിവെക്കുകയായിരുന്നു. ആര്യയും ഇവര്‍ക്ക് അരികിലുണ്ടായിരുന്നു. തങ്ങളുടെ മനസ്സിലെ സന്തോഷം പുറമേ കാണിക്കാതെയാണ് ഇവരെല്ലാം ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെല്ലാം ആ സന്തോഷം പ്രകടമാവുന്നുമുണ്ടായിരുന്നു.

അപ്പുറത്തെ ടീമിലേക്ക് പോവില്ല

അപ്പുറത്തെ ടീമിലേക്ക് പോവില്ല

ഇവിടെ തുടരുന്നിടത്തോളം കാലം നമ്മള്‍ ഇങ്ങനെ തന്നെ പോവുമെന്ന് രഘുവും സുജോയും പറയുന്നുണ്ടായിരുന്നു. അപ്പുറത്തെ ടീമിലേക്ക് പോവാനൊന്നും തന്നെക്കിട്ടില്ലെന്ന് രഘു ഉറച്ച് പറഞ്ഞിരുന്നു. ഒറ്റയ്ക്കായാല്‍ ഒറ്റക്ക് നിന്ന് കളിക്കണം, ആ ടീമിലേക്ക് ആരും പോവരുതെന്ന് ഇരുവരും മറ്റുള്ളവരോടും പറഞ്ഞിരുന്നു. സാന്‍ഡ്രയും അഭിരാമിയും അമൃതയുമെല്ലാം ഇതേ നിലപാടിലായിരുന്നു.

ടീഷര്‍ട്ട് ഉപേക്ഷിച്ചു

ടീഷര്‍ട്ട് ഉപേക്ഷിച്ചു

എന്താണ് ബാബുവേട്ടാ, അത് ഞങ്ങളുടെ നാട്ടിലെ ഒരു സംസാരമാണ്. ഇങ്ങനെയെഴുതിയ ടീഷര്‍ട്ടായിരുന്നു രഘു ആ ദിവസം ധരിച്ചിരുന്നത്. പുതിയ ടീഷര്‍ട്ടായിരുന്നു അത്. ആദ്യമായി ഇട്ട ദിവസം തന്നെ ഇങ്ങനെ സംഭവിച്ചു. അതുകൊണ്ടാണ് താന്‍ അത് ഉപേക്ഷിച്ചതെന്നും താരം പറഞ്ഞിരുന്നു. മാഷിനെ വീട്ടില്‍ ബാബേട്ടാ എന്നാണ് എല്ലാവരും വിളിക്കുന്നതെന്നും രഘു ദയയോട് പറഞ്ഞിരുന്നു. ആ ടീഷര്‍ട്ട് തനിക്ക് വേണമെന്ന് ദയ പറഞ്ഞപ്പോള്‍ ചേച്ചിക്ക് വേണേല്‍ എടുത്തോളൂയെന്നായിരുന്നു താരത്തിന്റെ മറുപടി.

പ്ലാന്‍ പൊളിച്ചത് രഘുവോ?

പ്ലാന്‍ പൊളിച്ചത് രഘുവോ?

കുസൃതിക്കാരനായ കുട്ടിയാവുന്നതിനായി രേഷ്മയെ പറ്റിക്കാന്‍ രജിത് നേരത്തെ പ്ലാനിട്ടിരുന്നോയെന്നുള്ള ചോദ്യം ആര്യ ചോദിച്ചിരുന്നു. ആര്‍ക്കെങ്കിലും ഇതേക്കുറിച്ച് അറിയുമോയെന്ന് ചോദിച്ചപ്പോള്‍ അനുകൂലമായ ഭാവമായിരുന്നു രഘുവിന്റെ മുഖത്തുണ്ടായിരുന്നത്. രജിത്തിന്റെ പ്ലാന്‍ പൊളിഞ്ഞതിന് പിന്നിലെ കാരണം രഘുവാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X