ഫുക്രുവിന് ശരിക്കും പ്രണയമുണ്ടായിരുന്നോ? എലീന പുറത്ത് പോയപ്പോള്‍ താരത്തിന്റെ പ്രകടനം സംശയത്തിൽ

ആദ്യ സീസണിനെക്കാള്‍ പ്രതീക്ഷകള്‍ നല്‍കി കൊണ്ടാണ് ബിഗ് ബോസിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്നത്. ജനുവരി അഞ്ചിന് തുടങ്ങിയ ഷോ ഒരു മാസം കഴിയുമ്പോള്‍ വലിയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്. മത്സരാര്‍ഥികള്‍ക്കെല്ലാം ഒന്നിച്ച് കണ്ണിന് അസുഖം വന്നതാണ് ഇപ്പോള്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുന്നത്. അസുഖം ബാധിച്ച് ഏഴ് പേരെ പുറത്ത് ഇറക്കിയിരുന്നു.

പിന്നാലെ രണ്ട് പേരെ കൂടി പുറത്തേക്ക് വിളിപ്പിച്ചു. വിദഗ്ദ ചികിത്സയ്ക്ക് വേണ്ടിയാണ് എലീനയെയും ദയയെയും ബിഗ് ബോസ് വിളിപ്പിച്ചത്. പിന്നാലെ വീട്ടിലുള്ള എല്ലാവരെയും പരിശോധനയ്ക്ക് വേണ്ടി വിളിപ്പിച്ചിരുന്നു. ഇപ്പോഴിതാ എലീന പുറത്തേക്ക് പോകുമ്പോള്‍ വികാരധീനനായി പെരുമാറുന്ന ഫുക്രുവിനെയാണ് കാണാന്‍ കഴിയുക.

Recommended Video

Bigg Boss Malayalam : രജിത്ത് അണ്ണന്റെ കോളറിൽ കയറിപ്പിടിച്ച് ഫുക്രു | FIlmiBeat Malayalam
 ഫുക്രു നിരാശയിലാണ്

കഴിഞ്ഞ ദിവസം എലീനയെ ബിഗ് ബോസിന്റെ നിര്‍ദ്ദേശ പ്രകാരം പുറത്തേക്ക് വിളിച്ചപ്പോഴാണ് വൈകാരികമായൊരു നിമിഷത്തിന് പ്രേക്ഷകര്‍ സാക്ഷികളായത്. എലീനയ്ക്ക് കണ്ണീന് അസുഖമുണ്ടെന്നും പരിശോധിക്കണമെന്നും ആര്യയാണ് ബിഗ് ബോസിനോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് പരിശോധനയ്ക്കായി എലീനയെ അറിയിച്ചു. ടാസ്‌കിന്റെ ഭാഗമായി നേടിയ നാണയങ്ങള്‍ ഫുക്രുവിനെ ഏല്‍പ്പിച്ചിട്ടായിരുന്നു എലീന കണ്‍ഫെഷന്‍ റൂമിലേക്ക് പോയത്. കയറുന്നതിന് തൊട്ട് മുന്‍പ് ഫുക്രൂ.... ബൈ ഡാ... എന്ന് വിളിച്ച് പറഞ്ഞ് കൊണ്ടാണ് പോയത്. അപ്പോഴെക്കും ഫുക്രുവിന്റെ മുഖത്തും സങ്കടം വന്നു.

 ഫുക്രു നിരാശയിലാണ്

പിന്നീട് ഒരിടത്ത് മാറിയിരിക്കുകയാണ് ഫുക്രു ചെയ്തത്. ഇത് കണ്ട് മഞ്ജു ഫുക്രുവിന്റെ അടുത്ത് ചോദിക്കാന്‍ ചെന്നിരുന്നു. പെട്ടെന്ന് തിരിഞ്ഞ് 'എന്താടീ മഞ്ജു' എന്ന് ഫുക്രു ചോദിക്കുകയും ചെയ്തു. നീ ഇവിടെ ഇരിക്കുന്നത് എന്താണെന്ന് മഞ്ജു ചോദിച്ചെങ്കിലും വെറുതെ അടുത്ത ഗെയിമിനുള്ള പ്ലാനിങ്ങിലാണെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. എങ്കില്‍ ടോയ്‌ലെറ്റ് കഴുകാന്‍ വരാന്‍ മഞ്ജു ആവശ്യപ്പെട്ടെങ്കിലും ഞാന്‍ കഴുകിക്കോളാമെന്ന് പറഞ്ഞ് ഒരു മൂലയിലേക്ക് നോക്കി ഫുക്രു അവിടെ തന്നെ ഇരിക്കുകയായിരുന്നു.

 ഫുക്രു നിരാശയിലാണ്

ഇതിന് മുന്‍പും ഫുക്രുവും എലീനയും തമ്മില്‍ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. ഒരു ഗെയിമിന്റെ ഭാഗമായി പരസ്പരം മാലകള്‍ ഇട്ട് ഇരുവരും കല്യാണം കഴിക്കുകയും ചെയ്തു. പിന്നീട് ഒരു ദിവസം എലീനയോട് പ്രണയമാണെന്ന് പറഞ്ഞ് ബോളിവുഡ് സ്‌റ്റൈലില്‍ പാട്ട് പാടിയും ഫുക്രു നടന്നരിുന്നു. ബാക്കി എല്ലാവരുമായി പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ഉണ്ടാക്കുന്ന ഫുക്രു എലീനയോട് മാന്യമായിട്ടാണ് ഇതുവരെ പെരുമാറിയിട്ടുള്ളത്. ആരും അറിയാതെ ഇരുവരും അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്നും മനസിലാവുന്നത്.

ഫുക്രു നിരാശയിലാണ്

പെട്ടെന്ന് എലീനയെ പുറത്തേക്ക് വിളിപ്പിച്ചപ്പോള്‍ ഫുക്രുവിനും ആ സൗഹൃദം മനസിലായെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും കണ്ണിന് അസുഖം ബാധിച്ച എലീന തിരിച്ച് വരുമെന്ന് തന്നെയാണ് മത്സരാര്‍ഥികളും പ്രേക്ഷകരും കരുതുന്നത്. നേരത്തെ അസുഖം ബാധിച്ചവരില്‍ പവന്‍ ജിനോ തോമസിന് മാത്രമായിരുന്നു ഭേദമായത്. ഒന്നിച്ച് പോയ അഞ്ച് പേരില്‍ ബാക്കി നാല് പേരും വീട്ടിലേക്ക് പറഞ്ഞ് വിട്ടെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. പുറത്ത് വന്നുവെന്ന് സൂചിപ്പിക്കുന്ന രഘുവിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X