ഫുക്രുവിനെ കാത്തിരുന്ന രണ്ട് സര്‍പ്രൈസുകള്‍! ബിഗ് ബോസില്‍ സന്തോഷം നിറഞ്ഞ ദിവസം, ഇനി കളി മാറും

ആരും വിചാരിക്കാത്ത ട്വിസ്റ്റുകളാണ് മലയാളം ബിഗ് ബോസ് രണ്ടാം പതിപ്പില്‍ നടന്ന് കൊണ്ടിരിക്കുന്നത്. സാധാരണ ഓരോ ആഴ്ചയും മത്സരാര്‍തികള്‍ എലിമിനേഷനിലൂടെ പുറത്ത് പോവുമ്പോള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മറ്റ് ചിലര്‍ വരും. എന്നാല്‍ ഇത്തവണ കണ്ണിന് അസുഖം ബാധിച്ച് മത്സരാര്‍ഥികളില്‍ പകുതി പേരും ചികിത്സയ്ക്ക് വേണ്ടി പുറത്ത് പോയത് മത്സരത്തെ ചെറിയ രീതിയില്‍ ബാധിച്ചിരുന്നു.

ഇപ്പോള്‍ പുറത്ത് പോയവരെല്ലാം തിരിച്ച് വരികയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പുറത്ത് നിന്ന് വന്നവരും കൂടി ഒരുപാട് മത്സരാര്‍ഥികളാണ് ഷോ യിലുള്ളത്. അമ്പത് ദിവസങ്ങള്‍ പിന്നിട്ടതിനാല്‍ മത്സരം കൂടുതല്‍ കടുപ്പമേറി കൊണ്ടിരിക്കുകയാണ്. ഈ ആഴ്ച ഫുക്രുവിനെ സംബന്ധിച്ചിടത്തോളം സന്തോഷം നല്‍കിയ നിമിഷങ്ങളുടേതാണെന്ന് വ്യക്തമായിരിക്കുകയാണ്.

ഫുക്രുവിന്റെ സന്തോഷങ്ങള്‍

എലിമിനേഷനില്‍ നിന്നും അതിവിദഗ്ദമായി രക്ഷപ്പെട്ടവരില്‍ ഒരാള്‍ ഫുക്രുവാണ്. അതിന് കാരണം ഈ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ഫുക്രു ആണെന്നുള്ളതാണ്. സുജോ, അമൃത-അഭിരാമി എന്നിവര്‍ക്കൊപ്പമായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഫുക്രു പങ്കെടുത്തത്. വാശിയേറിയ മത്സരത്തിനൊടുവില്‍ മറ്റുള്ളവരെ പിന്നിലാക്കി ഫുക്രു മുന്നിലെത്തുകയും പാഷണം ഷാജിയില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം സ്വന്തമാക്കുകയുമായിരുന്നു. ഇതോടെ ഷാജിയെ പോലെ വീണ്ടും ക്യാപ്റ്റനാവാനുള്ള സുവര്‍ണാവസരം ഫുക്രുവിനും ലഭിച്ചു.

ഫുക്രുവിന്റെ സന്തോഷങ്ങള്‍

ശനിയാഴ് ആയതിനാല്‍ അവതാരകനായ മോഹന്‍ലാലും വന്നിരുന്നു. അത്ര സന്തോഷമില്ലാത്ത എന്നാല്‍ ഏറ്റവും അനിവാര്യമായ ഒരു കാര്യത്തിലേക്ക് കടക്കുകയാണെന്ന് പറഞ്ഞാണ് എലിമിനേഷന്‍ നേരിടുന്നവരെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചത്. ഫുക്രു, ആര്യ, വീണ, ജസ്‌ല, സൂരജ്, രജിത്, എന്നിവരായിരുന്നു ഈ ആഴ്ച നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍. ഇവര്‍ എഴുന്നേല്‍ക്കുകയും ചെയ്തു. ഫുക്രുവില്‍ നിന്നായിരുന്നു തുടക്കം. വരുന്ന ആഴ്ചയില്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ആളാണ്. അതിന്റെ സന്തോഷം എത്രമാത്രമെന്ന് ചോദിച്ചറിയുകയായിരുന്നു മോഹന്‍ലാല്‍.

 ഫുക്രുവിന്റെ സന്തോഷങ്ങള്‍

എന്നാല്‍ ക്യാപ്റ്റന്‍സിയോട് തനിക്ക് അത്ര ഭ്രമമില്ലായിരുന്നുവെന്നും എന്നാല്‍ ഈ ആഴ്ചയിലെ ക്യാപറ്റന്‍സി എന്ത് കൊണ്ട് താന്‍ നേടിയെടുക്കാന്‍ ശ്രമിച്ചു എന്നതും ഫുക്രു വിശദീകരിച്ചു. അഭിരാമിയും അമൃതയും പറഞ്ഞ് 'ക്വാളിറ്റി' പരാമര്‍ശത്തെ കുറിച്ചായിരുന്നു ഫുക്രു പറഞ്ഞത്. ഇതേ ഫുക്രുവിനോട് ഇപ്പോള്‍ തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞാല്‍ വിഷമമാകുമോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ ഇല്ല എന്നായിരുന്നു ഫുക്രുവിന്റെ മറുപടി. അവസാനം വരെ വരും എന്ന് ഉറപ്പ് തോന്നുന്ന ഒരു മത്സരാര്‍ഥി ആണ് ഫുക്രു എന്നും ഇപ്പോള്‍ പുറത്ത് പോകേണ്ടി വന്നാല്‍ അത് അണ്‍ഫെയര്‍ ആണ് എന്നുമായിരുന്നു ആര്യയുടെയും വീണയുടെയും അഭിപ്രായം. എന്ത് തന്നെ ആയാലും എലിമിനേഷനില്‍ ഫുക്രു സേഫ് ആണെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഫുക്രുവിന്റെ സന്തോഷങ്ങള്‍

ഇതേ ദിവസം തന്നെ ഫുക്രുവിന് മറ്റൊരു സന്തോഷം കൂടി ലഭിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെ ഫുക്രുവിന്റെ അടുത്ത സുഹൃത്തായിരുന്ന എലീന കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയി തിരിച്ച് വന്നു എന്നുള്ളതാണ്. എലീന പുറത്തേക്ക് പോയപ്പോള്‍ ഏറ്റവുമധികം വിഷമിച്ചത് ഫുക്രു ആയിരുന്നു. ഇരുവരും തമ്മില്‍ അത്രയും അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്ന കാര്യം പലരും തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു. എലീനയുടെ തിരിച്ച് വരവ് ഫുക്രുവിന് വലിയൊരു ഊര്‍ജം തന്നെ നല്‍കിയെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X