ബിഗ് ബോസില്‍ വീണ്ടും കൈയ്യാങ്കളി, ഫുക്രുവിനെ പിടിച്ചുതളളി സുജോ! നീ ആണുങ്ങളെ കണ്ടിട്ടില്ലെന്ന് ഫുക്രു

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലക്ഷ്വറി ബഡ്ജറ്റിന് വേണ്ടിയുളള കോടതി ടാസ്‌ക്ക് ബിഗ് ബോസ് നല്‍കിയിരുന്നു. ഈ ടാസ്‌ക്കില്‍ ഓരോരുത്തരും മല്‍സരിച്ചുളള പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഹൗസില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന എറ്റവും വിഷമകരമായ സംഭവമാണ് കോടതിക്ക് മുന്നില്‍ പരാതിയായി നല്‍കേണ്ടത്.

കോടതി ടാസ്‌ക്കില്‍ ആദ്യം രജിത്ത് സാറായിരുന്നു കേസുമായി എത്തിയത്. പിന്നാലെ രേഷ്മ, ആര്യ,സുജോ, അമൃത അഭിരാമി തുടങ്ങിയവരും രംഗത്തെത്തി. ഈ ടാസ്‌ക്കില്‍ വാദി ഭാഗത്തിന് ജഡ്ജിയെയും പ്രതിഭാഗത്തിന് വക്കീലിനെയും തീരുമാനിക്കാമെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം ഫുക്രുവായിരുന്നു ടാസ്‌ക്കില്‍ എറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തത്. വക്കീലായും ജഡ്ജിയായും ഫുക്രു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സുജോയ്‌ക്കെതിരെ ആര്യ നല്‍കിയ കേസില്‍ ഫുക്രുവാണ് ജഡ്ജിയായി നിന്നത്. വാദത്തിനിടെ കൃത്യമായ ഇടപെടലിലൂടെ കേസില്‍ ഒരു അന്തിമ തീരുമാനത്തിലേക്ക് എത്താന്‍ ഫുക്രുവിന് സാധിച്ചിരുന്നു. കോടതി ടാസ്‌ക്കിലും ഗ്രൂപ്പ് തിരിഞ്ഞുളള എല്ലാവരുടെയും കളികള്‍ വ്യക്തമാണ്.

ഇടയ്ക്ക്

ഇടയ്ക്ക് ആര്യക്ക് അനുകൂലമായി സംസാരിച്ചപ്പോള്‍ ഫുക്രുവിനോട് സുജോ ചൂടായിരുന്നു. ഫുക്രുവിന്റെ ജഡ്ജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സുജോ സംസാരിച്ചത്. മുന്‍പ് നടന്ന ടാസ്‌ക്കുകള്‍ക്കിടെയിലും സുജോയും ഫുക്രുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത്തവണയും കോടതി ടാസ്‌ക്കിന് പിന്നാലെ ഫുക്രുവും സുജോയും തമ്മില്‍ നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്.

ടാസ്‌ക്കിന് ശേഷം

ടാസ്‌ക്കിന് ശേഷം സുജോ ഫുക്രുവിനെ പിടിച്ചു തളളുന്നതായി ബിഗ് ബോസിന്റെ പുതിയ വീഡിയോയില്‍ കാണിക്കുന്നു. കോടതി മുറിക്കുളളില്‍ നിന്നുണ്ടായ തര്‍ക്കം പുറത്തേക്കും കടക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടിലേക്കുളള വാതിലിന് മുന്നില്‍ വെച്ചാണ് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായത്. നീ എവിടേക്കാ ഈ പോവുന്നത് എന്ന് സുജോ ചോദിച്ചപ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കുവാണെന്ന് ഫുക്രു പറയുന്നു.

Recommended Video

Bigg Boss Malayalam Season2 Day 59 Review | FilmiBeat Malayalam
നീ ഒന്നും ചെയ്യില്ല.

നീ ഒന്നും ചെയ്യില്ല. നീ അങ്ങോട്ട് പോടാ. നീ ആണുങ്ങളെ കണ്ടിട്ടില്ലെന്നും ഫുക്രു പറയുന്നു. ഇതിനിടെ അലക്‌സാന്‍ഡ്രയും രഘുവും സുജോയെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് അതിന് കഴിയുന്നില്ല. രേഷ്മയും ആര്യയും ഫുക്രുവിനെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസില്‍ വീണ്ടുമൊരു കൈയ്യാങ്കളി ഉണ്ടായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X