അവസാന ദിവസം വരെ കിട്ടിയ ഭാഗ്യം! ആര്യയോട് മാത്രം രഹസ്യമായി അക്കാര്യം വെളിപ്പെടുത്തി ഫുക്രു
ടിക് ടോകിലൂടെ ശ്രദ്ധേയനായ ഫുക്രു എന്ന കൃഷ്ണജീവിന് ആദ്യം ലഭിച്ചത് നെഗറ്റീവ് കമന്റുകളായിരുന്നു. എന്നിട്ടും ലക്ഷക്കണക്കിന് ആരാധകരെ ഫുക്രു സ്വന്തമാക്കി. ബിഗ് ബോസ് പോലൊരു വലിയൊരു ഗെയിം ഷോ യില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതും അങ്ങനെയാണ്. പാതി വഴിയില്‍ ഷോ അവസാനിച്ചെങ്കിലും ഫുക്രുവിന് ലാഭം മാത്രമായിരുന്നു.
ബിഗ് ബോസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായിട്ടാണ് ഫുക്രു വീടിനുള്ളില്‍ എത്തിയത്. വിജയ സാധ്യതയുള്ള അഞ്ച് മത്സരാര്‍ഥികളില്‍ ഒരാള്‍ ആയിരുന്നു. പെട്ടെന്ന് മത്സരം അവസാനിച്ചെങ്കിലും ചില നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവസാന എപ്പിസോഡില്‍ മോഹന്‍ലാലിന്റെ മുന്‍പില്‍ നിന്ന് തന്നെ ഫുക്രു അത് പറയുകയും ചെയ്തു.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ മോഹന്‍ലാല്‍ വീടിനുള്ളിലേക്ക് വന്നത് മത്സരാര്‍ഥികളില്‍ അമ്പരപ്പ് ഉണ്ടാക്കി. പിന്നീട് അവതാരകന്‍ പറഞ്ഞതൊക്കെ കേട്ട് എല്ലാവരുടെയും കണ്ണുകള്‍ തള്ളി. കൊറോണയുടെ ഭീകരത വേഗം മനസിലാക്കിയവര്‍ പുറത്ത് പോവാനുള്ള സന്നദ്ധ അറിയിച്ചു. എങ്കിലും മനസില്‍ വിജയിക്കാന്‍ കഴിയാത്ത സങ്കടം പലര്‍ക്കും ഉണ്ടായിരുന്നു. ഇതിനിടെ ആര്യയോട് രഹസ്യമായി ഒരു കാര്യം പറഞ്ഞിരിക്കുകയാണ് ഫുക്രു.

ബിഗ് ബോസിലെത്തിയതിന് ശേഷം മൂന്ന് തവണ ക്യാപ്റ്റനാവാനുള്ള അവസരം ഫുക്രുവിന് ലഭിച്ചിട്ടുണ്ട്. അവസാന ആഴ്ചയിലും ഫുക്രു ആയിരുന്നു ക്യാപ്റ്റന്‍. അപ്രതീക്ഷിതമായി ഷോ അവസാനിപ്പിച്ചപ്പോള്‍ ക്യാപ്റ്റനായി തന്നെ തിരികെ പോവാന്‍ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് താരം. മോഹന്‍ലാല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ആര്യയോട് ഇക്കാര്യം താരം പറഞ്ഞിരിക്കുന്നത്.

പുറത്ത് നിന്ന് ലഭിച്ച കളിയാക്കലുകള്‍ക്ക് മറുപടി കൊടുക്കാന്‍ ഫുക്രുവിന ബിഗ് ബോസ് കൊണ്ട് സാധിച്ചിരുന്നു. വന്നപ്പോഴുള്ള തന്റെ ഇമേജ് അതിവേഗം മാറ്റിയെടുക്കാന്‍ ഫുക്രുവിന് കഴിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ ഉണ്ടായിരുന്ന പതിനേഴ് മത്സരാര്‍ഥികളും ഇടയ്ക്ക് വന്ന് പോയവരുമടക്കം എല്ലാവരുമായി നല്ല സൗഹൃദം ഉണ്ടാക്കി എടുത്തു. മത്സരബുദ്ധിയോട് കൂടി എല്ലാ ടാസ്‌കുകളും വിജയിച്ചു. മാത്രമല്ല മറ്റുള്ളവരെ പിന്നിലാക്കാന്‍ ബുദ്ധിപരമായി ഗെയിം കളിച്ചുമെല്ലാം ഫുക്രു മുന്നിട്ട് നിന്നു.

പ്രായം കുറവ് ഉണ്ടെങ്കിലും ചില സമയത്ത് മുതിര്‍ന്നവരെക്കാള്‍ പക്വതയോടെയാണ് പെരുമാറിയി ഫുക്രു കൈയടി വാങ്ങി. മോഹന്‍ലാലും അതിനെ അഭിനന്ദിച്ചിട്ടുണ്ട്. വിഷമങ്ങളോ ദേഷ്യമോ വരുന്ന ചില സമയങ്ങളില്‍ അതിവൈകാരികമായി വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതായിരുന്നു ഫുക്രുവിന്റെ നഷ്ടം. പെട്ടെന്ന് പൊട്ടിത്തെറിച്ച് ഇടയ്ക്ക് മറ്റുള്ളവരുടെ വെറുപ്പും സ്വന്തമാക്കിയിട്ടുണ്ട്. വിട്ട് കൊടുക്കാതെ ദേഷ്യത്തോടെയുള്ള പെരുമാറ്റങ്ങളായിരുന്നു ഫുക്രുവിനെ പിന്നിലേക്ക് ആക്കിയത്. എങ്കിലും പുറത്തിറങ്ങിയപ്പോഴും നഷ്ടങ്ങളൊന്നും ഫുക്രുവിനില്ലെന്ന് വേണം പറയാന്‍.
Recommended Video

ഫുക്രുവിന്റെ ഏറ്റവും വലിയ സൗഹൃദം എലീനയുമായിട്ടാണ്. ഗെയിം കളിക്കാന്‍ വേണ്ടി കൂട്ടുപിടിച്ചത് അല്ലാതെ വളരെ രസകരമായൊരു സൗഹൃദമായിരുന്നു ഇരുവരും തമ്മില്‍. ഇടയ്ക്ക് കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയ എലീനയെ ഓര്‍ത്ത് സങ്കടപ്പെടുന്ന ഫുക്രുവിനെ കാണാന്‍ കഴിയുമായിരുന്നു. പുറത്തിറങ്ങിയാല്‍ മിസ് ചെയ്യുമെന്ന് പറഞ്ഞ എലീനയോട് ബോറടിച്ച് ഇരിക്കുമ്പോള്‍ ഒന്ന് വിളിച്ചാല്‍ മതി. ഞാന്‍ ഓടി എത്തുമെന്നുള്ള ഉറപ്പ് കൊടുത്തിരിക്കുകയാണ് താരം.


Click it and Unblock the Notifications