രജിത്തിനെ പഞ്ഞിക്കിട്ട ഗെയിമായിരുന്നോ? ഫുക്രുവിനെ കുറ്റം പറഞ്ഞവരൊക്കെ കേട്ടോ, സത്യമിതാണ്

കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് വീട്ടിലും അല്ലാതെയുമായി ഏറ്റവുമധികം ചര്‍ച്ച ചെയ്തത് ക്യാപ്റ്റന്‍സി ടാസ്‌ക് ആണ്. ഫുക്രുവും വീണയും രജിത്തുമായിരുന്നു ടാസ്‌കില്‍ മത്സരിച്ചത്. വീണയെയും രജിത്തിനെടുയം തോല്‍പ്പിച്ച് ഫുക്രുവാണ് വിജയിച്ചത്. മാത്രമല്ല രജിത്തിനെ ആക്രമിച്ച് കൊണ്ടാണ് ഈ വിജയം നേടിയതെന്ന് ആരോപണം വന്നിരുന്നു.

രജിത്ത് ഇക്കാര്യം സൂചിപ്പിച്ചത് ഹൗസില്‍ വലിയ ചര്‍ച്ചയായി. ഇക്കാര്യത്തില്‍ ഫുക്രുവിനെയും വീണയെയും മറ്റ് മത്സരാര്‍ഥികള്‍ വിമര്‍ശിച്ചിരുന്നു. ഇതോടെ തങ്ങള്‍ പ്ലാന്‍ ചെയ്താണോ ഗെയിം കളിച്ചതെന്ന കാര്യത്തില്‍ വിശദീകരണമവുമായി എത്തിയിരിക്കുകയാണ് ഫുക്രു. അവതാരകനായ മോഹന്‍ലാല്‍ എത്തിയതോടെയാണ് ഫുക്രു കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

Recommended Video

Bigg Boss Malayalam Season 2 Day 21 Review | FilmiBeat Malayalam
സത്യം പറഞ്ഞ് ഫുക്രു

എലീനയോട് ആണ് ഫുക്രു ആദ്യം ക്യാപ്റ്റന്‍സി ടാസ്‌കിനെ കുറിച്ച് സംസാരിച്ചത്. എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ഗെയിമില്‍ ഒരാളെ ഒറ്റപ്പെടുത്തി എന്ന് പറഞ്ഞ് മഞ്ജു ചേച്ചിയൊക്കെ എന്നോട് സംസാരിച്ചു. അദ്ദേഹത്തെ തട്ടിത്തെറിപ്പിക്കണമെന്ന് ഉദ്ദേശിച്ച് പോയിട്ടില്ലെന്ന് ഫുക്രു എലീനയോട് പറയുന്നു. ഒരു വശത്ത് നിന്ന് മറുവശത്തേക്ക് നിന്നോട് ഓടാന്‍ പറഞ്ഞത് ഞാനാണെന്ന് എലീന വെളിപ്പെടുത്തി. അങ്ങനെ ഓടിയപ്പോള്‍ അദ്ദേഹം നടുവില്‍ ആകുകയായിരുന്നു. മനഃപൂര്‍വ്വം അദ്ദേഹത്തിനെതിരെ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ഫുക്രു പറയുന്നത്.

സത്യം പറഞ്ഞ് ഫുക്രു

പിന്നാലെ ഇതേ കാര്യം രഘുവും ഫുക്രുവിനോട് ചോദിച്ചിരുന്നു. നീ ഭയങ്കര ഗെയിമാണ് കളിച്ചതെന്ന് രഘു ഫുക്രുവിനോട് പറയുന്നു. ഞാന്‍ എന്നെ സേവ് ചെയ്യാന്‍ ആണ് ശ്രമിച്ചത്. രണ്ടാമത്തെ റൗണ്ടില്‍ വീണയ്ക്ക് ഓടാനും പറ്റിയില്ല. രജിത്തിനെ സെക്കന്‍ഡ് റൗണ്ടിലേക്ക് കയറ്റാതിരിക്കാനാണ് നിങ്ങള്‍ ശ്രമിച്ചതെന്ന് രഘു പറയുന്നു. ഞാന്‍ എന്തെങ്കിലും ചെയ്തിട്ടാണ് പറയുന്നതെങ്കില്‍ പിന്നെയുമുണ്ട്. ഞാന്‍ രണ്ട് പേരെയും അറ്റാക്ക് ചെയ്ത് തോല്‍പ്പിച്ചല്ലോ എന്നാണ് ഫുക്രു ചോദിക്കുന്നു.

സത്യം പറഞ്ഞ് ഫുക്രു

എന്നാല്‍ ആദ്യ റൗണ്ടില്‍ വീണയെ തൊട്ടിട്ട് പോലുമില്ല. അതിന് പകരം ഇരുവരും ചേര്‍ന്ന് രജിത്തിനെ ആക്രമിക്കുകയായിരുന്നു. വീണ രജിത്തിനെ ആക്രമിക്കുന്ന നേരം ഒരാള്‍ പുറത്ത് പോവുമല്ലോ അപ്പോള്‍ എനിക്ക് രണ്ടാമത്തെ റൗണ്ടില്‍ കയറാമെന്ന് കരുതി നിന്നതാണെന്നാണ് ഫുക്രു വിശദീകരിച്ചത്. എന്നാല്‍ നീ എന്ത് കൊണ്ട് വീണയെ തൊട്ടില്ലെന്നുള്ളതാണ് ഇവിടെ എല്ലാവരും ഒരുപോലെ ചര്‍ച്ച ചെയ്തതെന്ന് രഘു സൂചിപ്പിച്ചു. ഇക്കാര്യങ്ങള്‍ പറഞ്ഞതോടെ ഫുക്രു വികാരഭരിതനായി.

സത്യം പറഞ്ഞ് ഫുക്രു

അവതാരകനായ മോഹന്‍ലാല്‍ എത്തുന്ന ദിവസമായിരുന്നതിനാല്‍ ഇതേ കുറിച്ചും മോഹന്‍ലാല്‍ മൂവരോടും ചോദിച്ചിരുന്നു. രജിത്തിനോട് ഇഷ്ട കുറവ് ഉള്ളതിനാല്‍ അദ്ദേഹത്തെ പുറത്താക്കണമെന്നാണ് താന്‍ കരുതിയതെന്ന് വീണ പറയുന്നു. സമാനമായ മറുപടി ഫുക്രു പറഞ്ഞതോടെ ഇത് നിങ്ങള്‍ രണ്ട് പേരും ചേര്‍ന്നുള്ള പ്ലാനിങ് അല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഒടുവില്‍ രജിത്തിനെ ടാര്‍ഗറ്റ് ചെയ്യാമെന്ന് നേരത്തെ പ്ലാന്‍ ചെയ്തിരുന്നെന്നാണ് മോഹന്‍ലാലിനോട് ഫുക്രു വെളിപ്പെടുത്തി. ഞാന്‍ ക്യാപ്റ്റന്‍ ആയില്ലെങ്കിലും ഫുക്രുവിനെ ക്യാപ്റ്റന്‍ ആക്കണമെന്നായിരുന്നു ആഗ്രഹമെന്ന് വീണ പറയുന്നു. ക്യാപ്റ്റന്‍ ചാന്‍സ് ഞാന്‍ വിട്ട് കൊടുക്കാമെന്ന് ഫുക്രു പറഞ്ഞത് മോഹന്‍ലാല്‍ ശക്തമായി എതിര്‍ത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X