ഫുക്രു ക്രിമിനല്‍ മെന്റാലിറ്റി ഉള്ളയാളാണ്! ജീവനുളള ഈച്ചയെ കുപ്പിയില്‍ അടച്ചു, ക്രൂരത പറഞ്ഞ് സാന്‍ഡ്ര
ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ സാധ്യത ഉണ്ടായിരുന്ന മത്സരാര്‍ഥി രജിത്ത് കുമാറായിരുന്നു. അത് മനസിലാക്കിയത് മുതല്‍ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. രജിത്തിനൊപ്പം ശക്തമായ മത്സരം കാഴ്ച വെച്ചിരുന്നത് ഫുക്രുവായിരുന്നു. അതിന് പ്രധാന കാരണം ഫുക്രുവിന് പുറത്തുള്ള ആരാധകരാണ്. എലിമിനേഷനില്‍ വന്നാലും വോട്ട് കൂടുതല്‍ കിട്ടി രക്ഷപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാം.
എന്നാല്‍ രജിത്ത് പുറത്ത് പോയതോടെ ഫുക്രുവിനെ ആക്രമിക്കുന്ന രീതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഞായറാഴ്ച മോഹന്‍ലാലിന്റെ മുന്നില്‍ നിന്ന് തന്നെ ഫുക്രു ഒരു ക്രിമിനലാണെന്ന് പറഞ്ഞിരിക്കുകയാണ് അലക്‌സാന്‍ഡ്ര. ഒപ്പം ഫുക്രുവിന് വീട്ടില്‍ ലഭിക്കുന്ന അമിത സ്വാതന്ത്ര്യം ഇവര്‍ ചൂണ്ടി കാണിക്കുകയും ചെയ്തു. ഇതോടെ താന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുകയാണെന്ന് പറഞ്ഞ് ഫുക്രു കരയുകയാണ്.

ഏറ്റവുമധികം തവണ ക്യാപ്റ്റനായവരില്‍ ഒരാള്‍ ഫുക്രു ആയിരുന്നു. പതിനൊന്നാം ആഴ്ചയിലെ ക്യാപ്റ്റന്‍സി ടാസ്‌കിലും വിജയിച്ചത് ഫുക്രുവായിരുന്നു. സിമിംഗ് പൂളിന്റെ സൈഡിലേക്ക് ഫുക്രു പോയത് നിയമലംഘനമാണെന്ന് അമൃതയുടെ ടീം ആരോപിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ് അറിയിപ്പ് നല്‍കിയ ഇക്കാര്യങ്ങള്‍ ഫുക്രു, രഘു, ഷാജി എന്നിവരൊന്നും കേട്ടിരുന്നില്ല. അതിനാല്‍ ആ പ്രശ്‌നം അവസാനിച്ചു. പിന്നാലെ ഭക്ഷണത്തിന്റെ പേരിലുണ്ടായ പ്രശ്‌നത്തെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചതിന് പിന്നാലെ എല്ലാവരും ഫുക്രുവിനെ കുറിച്ചുള്ള കുറ്റങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടു.

വീടിനുള്ളില്‍ ഫുക്രുവിന് കിട്ടുന്ന അനാവശ്യ പിന്തുണയെ എല്ലാവരും വിമര്‍ശിച്ചു. ഫുക്രുവിന് ടാസ്‌കില്‍ പങ്കെടുക്കാതെ ഇരിക്കാം. ഫുക്രുവിന് മാത്രം നിയമലംഘനം നടത്താം. ഫുക്രുവിന് മാത്രം ഭക്ഷണം ഒളിപ്പിച്ച് വെക്കാം, എന്നിങ്ങനെ ഒരുപാട് കാര്യങ്ങളായിരുന്നു അമൃത ആരോപിച്ചത്. മറ്റെന്ത് കാരണങ്ങള്‍ പറഞ്ഞ് ന്യായീകരിച്ചാലും വിശന്ന് വരുമ്പോള്‍ കഴിക്കാനുള്ള ഭക്ഷണം എടുത്ത് വെക്കുന്നതിനെ ഒരു കാരണം പറഞ്ഞും ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് രഘു പറയുന്നത്.

ഉറങ്ങി കിടന്നവരെ ഉണര്‍ത്താതെ ഇരിക്കാന്‍ തങ്ങള്‍ ശ്രമിച്ചപ്പോള്‍ ഫുക്രു കിടപ്പ് മുറിയിലേക്ക് പോയി ഉറങ്ങിയവരെ കൂടി എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഇവിടെ ഭക്ഷണത്തിന് വേണ്ടി മാത്രമേ വഴക്ക് ഉണ്ടാകാതെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം ഉണ്ടാക്കി ആ ലേബല്‍ ഫുക്രു സ്വന്തമാക്കിയെന്നു രഘു ആരോപിച്ചു. ഫുക്രു കുട്ടി അല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് രഘു ആഞ്ഞടിച്ചു.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും ചിലര്‍ ബോധപൂര്‍വ്വം വിട്ടുപോയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആയിരുന്നു ഫുക്രുവിന്റെ ന്യായവാദങ്ങള്‍. മത്സരാര്‍ത്ഥികളില്‍ ആര്‍ക്കും എന്ത് ഭക്ഷണസാധനം ലഭിച്ചാലും അത് പങ്കുവച്ച് കഴിക്കുന്ന പതിവ് തെറ്റിച്ചതാണ് ഭക്ഷണം ഒളിപ്പിച്ച് വെക്കാന്‍ കാരണം. കിട്ടിയ ഭക്ഷണത്തില്‍ അവകാശവാദം ഉന്നയിക്കുകയും എലീനയും താനും തമ്മിലുള്ള സൗഹൃദത്തെ ബോധപൂര്‍വ്വം പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഫുക്രു പറഞ്ഞു. ഞാന്‍ ചെയ്തത് തെറ്റാണ്. എന്നാല്‍ മറ്റുള്ളവര്‍ അവരുടെ തെറ്റ് തിരുത്തുന്നില്ലെന്ന് ഫുക്രു പറയുന്നു.
Recommended Video

ഇതിനൊപ്പം തന്നെ ക്രിമിനല്‍ മെന്റാലിറ്റി ഉള്ള വ്യക്തി എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ച് ഫുക്രു പറഞ്ഞു. അലക്‌സാന്‍ഡ്രയായിരുന്നു അങ്ങനെ പറഞ്ഞത്. ജീവനുള്ള ഈച്ചയെ പിടിച്ച് കുപ്പിയില്‍ അടച്ച് കൊല്ലാന്‍ നോക്കുന്നത് ക്രിമിനല്‍ മെന്റാലിറ്റി ആണെന്ന് സാന്‍ഡ്ര പറഞ്ഞതോടെ ഫുക്രു നിരാശയിലായി. തനിക്ക് നാളെയും സമൂഹത്തില്‍ ഇറങ്ങി നടക്കാനുള്ളതാണെന്നും ഇങ്ങനെയൊക്കെ പറയുകയാണെങ്കില്‍ ഈ നിമഷം ഷോയില്‍ നിന്ന് പുറത്തു പോകാന്‍ ഒരുക്കമാണെന്ന് മോഹന്‍ലാലിനോട് ഫുക്രു തുറന്നു പറഞ്ഞു. അതൊക്കെ ഞങ്ങളും പ്രേക്ഷകരുമാണ് തീരുമാനിക്കുന്നതെന്ന് അവതാരകന്‍ തിരിച്ച് പറഞ്ഞു.


Click it and Unblock the Notifications