ബിഗ് ബോസ് വിന്നര്‍ ഇവരാണ്! ടീ ഷര്‍ട്ടില്‍ ട്രോളുമായി ഫുക്രു, മറ്റുള്ളവരെ അന്വേഷിച്ച് ആരാധകര്‍

ഇനി കളി വേറെ ലെവല്‍ എന്ന ടാഗ് ലൈനോട് കൂടി ആരംഭിച്ച ബിഗ് ബോസ് രണ്ടാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. ലോകം മുഴുവന്‍ കൊറോണ കാരണം ഭീതിയില്‍ ആയതോടെയാണ് മുന്‍കരുതലിന്റെ ഭാഗമായി മത്സരാര്‍ഥികളെ എല്ലാം വീട്ടിലേക്ക് വിട്ടത്. കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ എല്ലാവരെയും അറിയിച്ചു.

ഒടുവില്‍ നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ എഴുപത് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി എല്ലാവരും വീടുകളിലേക്ക് പോയി. ആര്യ, ഫുക്രു, എലീന എന്നിവര്‍ ഒന്നിച്ച് എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ബാക്കിയുള്ളവരെ കുറച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ നിറയെ രസകരമായ കമന്റുകള്‍ വരികയാണ്.

 ആര്യയും ഫുക്രുവും പുറത്ത്

ബിഗ് ബോസിനുള്ളിലെ മത്സരാര്‍ഥികളെ പോലെ തന്നെ പുറത്ത് ഇറങ്ങിയപ്പോഴും അതേ സൗഹൃദം എല്ലാവരും സൂക്ഷിക്കുന്നുണ്ടെന്ന് തന്നെയാണ് പുതിയ ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത്. ആര്യയും എലീനയും ഫുക്രുവും ഒന്നിച്ചായിരുന്നു എയര്‍പോര്‍ട്ടിലെത്തിയത്. ഇവിടെ നിന്നും ആരാധകര്‍ക്കൊപ്പം എടുത്ത ഫോട്ടോസ് അതിവേഗമാണ് തരംഗമായത്. സാധാനങ്ങളുമായി ആര്യ പുറത്തേക്ക് വരുന്നതും ബിഗ് ബോസില്‍ നിന്നും ലഭിച്ച ടെഡി ബിയറിനെ എടുത്തതുമെല്ലാം ചിത്രങ്ങളില്‍ കാണിച്ചിരുന്നു.

 ആര്യയും ഫുക്രുവും പുറത്ത്

രജിത് കുമാര്‍ കഴിഞ്ഞാല്‍ ആര്യയ്ക്കും ഫുക്രുവിനുമായിരുന്നു ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലമുണ്ടായിരുന്നത്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ പേജുകളില്‍ രസകരമായ കമന്റുകളായിരുന്നു വന്നത്. വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മൂന്ന് പേരായിരുന്നു ആര്യ, ഫുക്രു, രജിത്. രജിത് പുറത്ത് പോയതോടെ ആദ്യ ദിവസം മുതല്‍ അവസാനം വരെ നിന്ന ഇവരാണ് യഥാര്‍ഥ വിജയികളെന്നാണ് ചിലര്‍ പറയുന്നത്.

ആര്യയും ഫുക്രുവും പുറത്ത്

അതേ സമയം രജിത് വന്നപ്പോള്‍ മുതല്‍ അദ്ദേഹമാണ് വിന്നറെന്നും മത്സരം ഇതോടെ കഴിഞ്ഞെന്നും രജിത് ആര്‍മിക്കാര്‍ പറഞ്ഞിരുന്നു. ബിഗ് ബോസിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇതിനൊപ്പം ആര്യയെ കളിയാക്കിയും ചിലര്‍ എത്തിയിരുന്നു. ബിഗ് ബോസ് ടൈറ്റില്‍ വിന്നറായി ഫ്്‌ളാറ്റ് സ്വന്തമാക്കുമെന്ന് ആര്യ പറഞ്ഞതിനെയായിരുന്നു കൂടുതല്‍ ആളുകളും കളിയാക്കിയത്. ഇത് സൂചിപ്പിച്ച് കൊണ്ടുള്ള രസകരമായ ട്രോളുകള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

ആര്യയും ഫുക്രുവും പുറത്ത്

ഇതിനുള്ള മറുപടിയെന്നവണ്ണമാണ് ഫുക്രു ആരാധകരും എത്തിയിരിക്കുന്നത്. മറ്റൊന്ന് പുറത്തിറങ്ങിയ ദിവസം ഫുക്രു ധരിച്ച ടീ ഷര്‍ട്ടാണ്. ചുവപ്പ് നിറമുള്ള ഷര്‍ട്ടില്‍ പ്ലിംഗ് എന്നെഴുതിയതാണ് രസകരം. ഫുക്രു സ്വയം കളിയാക്കിയതാണോ അതോ ബിഗ് ബോസിനെ കളിയാക്കിയതാണോ തുടങ്ങി ഇതിന് താഴെയും രസകരമായ കമന്റുകളാണ് വരുന്നത്. എന്തായാലും അടുത്ത ദിവസം മുതല്‍ സ്ഥിതിഗതികള്‍ മനസിലാക്കി എല്ലാവരും പ്രതികരണവുമായി എത്തുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
ആര്യയും ഫുക്രുവും പുറത്ത്

ഇതിനിടെ ബാക്കിയുള്ളവരെ കാണാത്തതിലുള്ള നിരാശ ചിലര്‍ പങ്കുവെക്കുന്നുണ്ട്. എല്ലാവരും ഒന്നിച്ചിറങ്ങിയിട്ടുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലും ഒന്നിച്ച് തന്നെ ഉണ്ടാവുമായിരുന്നല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇവരുടെ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണെന്ന് ചിലര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X