ഫുക്രുവിന്റെ കുസൃതിയില്‍ പേടിച്ചുവിറച്ച് വീണ! രജിത്ത് കുമാറിനെയും വെറുതെ വിട്ടില്ല! വീഡിയോ
ബിഗ് ബോസിന്റെ പുതിയ സീസണില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായ മല്‍സരാര്‍ത്ഥിയാണ് ഫുക്രു. ടിക്ക് ടോക്ക് വീഡിയോകളിലൂടെ തരംഗമായ താരത്തിന്റെ വരവ് ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരുന്നു. ബിഗ് ബോസില്‍ എല്ലാവരോടും ഒരേ പോലെ പെരുമാറുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് ഫുക്രു. ഹൗസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും ഫുക്രുവിന്റെയും സജീവ പങ്കാളിത്ത്വം ഉണ്ടാകാറുണ്ട്.
രജിത്ത് കുമാറിനെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും കൂടെനിന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി ചോദിച്ചറിയാനും ഫുക്രു മനസ് കാണിച്ചിരുന്നു. തര്‍ക്കങ്ങളില്‍ ഒന്നും ഏര്‍പ്പെടാതെ ശ്രദ്ധയോടെയാണ് താരം ഷോയില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ കുസൃതിതരങ്ങളുമായി ഫുക്രു വീണ്ടും എത്തിയിരുന്നു.

ബിഗ് ബോസില്‍ സംഘര്‍ഷ ഭരിത മൂഹുര്‍ത്തങ്ങള്‍ക്ക് അയവു വരുത്തിയാണ് കുസൃതി തരങ്ങളുമായി ഫുക്രു എത്തുന്നത്. കിച്ചണില്‍ ആര്യയും വീണയും തെസ്‌നി ഖാനും ഉള്‍പ്പെടെയുളളവര്‍ നില്‍ക്കുന്ന സമയത്താണ് ഫുക്രു വരുന്നത്. ഫുക്രുവിന്റെ കുസൃതിയില്‍ വീണ നായരാണ് പെട്ടെന്ന് പേടിച്ചു വിറച്ചുപോവുന്നത്. കിച്ചണില്‍ പാചകം ചെയ്തുകൊണ്ടിരിക്കവേയാണ് വീണയെ ഫുക്രു പേടിപ്പിക്കുന്നത്.
Recommended Video

വീണയ്ക്ക് അടുത്തുനിന്ന ആര്യയും തെസ്‌നി ഖാനും ഫുക്രുവിന്റെ കുസൃതിയില്‍ ഞെട്ടുന്നുണ്ട്. ഇവര്‍ക്ക് പിന്നാലെ ബിഗ് ബോസിലെ മികച്ച ഗെയിമറായ രജിത്ത് കുമാറിന്റെ അടുത്താണ് ഫുക്രു എത്തുന്നത്. ചാരുകസേരയില്‍ ഏന്തോ കാര്യമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ് രജിത്ത് കുമാര്‍. ഇതിനിടെയാണ് രജിത്ത് കാണാതെ പുറകിലൂടെ ഫുക്രു കസേര പിന്നോട്ടുവലിക്കുന്നത്.

ബിഗ് ബോസിലെത്തിയ ശേഷം ശക്തമായ ആരാധക പിന്തുണയാണ് ഫുക്രുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസില്‍ എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഫുക്രു ആര്‍മിയും സജീവമായിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ ഫുക്രു തന്റെ പ്രണയം വെളിപ്പെടുത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.

മാസ് എന്‍ട്രിയോടെയാണ് ബിഗ് ബോസിന്റെ രണ്ടാം സീസണിലേക്ക് ഫുക്രു എത്തിയത്. ബൈക്കില്‍ വേദിയിലേക്ക് വന്ന ഫുക്രുവിനെ മോഹന്‍ലാല്‍ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ഒപ്പം താനും നിന്റെ ആരാധകനാണെന്ന് ഫുക്രുവിനോട് മോഹന്‍ലാല്‍ പറയുകയും ചെയ്തു. ബിഗ് ബോസില്‍ പങ്കെടുക്കുന്നവരില്‍ പരീക്കുട്ടി മാത്രമാണ് ഫുക്രുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍.

ബിഗ് ബോസിന്റെതായി സംപ്രേക്ഷണം ചെയ്ത മിക്ക എപ്പിസോഡുകളിലും ഫുക്രുവിന്റെ സംസാരവും ഇടപെടലുകളും ശ്രദ്ധേയമായി മാറിയിരുന്നു. കാമുകിയെ കാണാന്‍ വീട്ടില്‍ എത്തിയതും അമ്മ പിടിച്ചതുമെല്ലാം മറ്റു മല്‍സരാര്‍ത്ഥികള്‍ക്കു മുന്നില്‍ ഫുക്രു മനസുതുറന്നിരുന്നു. നമ്മുടെ സ്ഥിരം ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി ബിഗ് ബോസില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് ഷോയില്‍ വന്ന സമയത്ത് ഫുക്രു പറഞ്ഞത്. മുന്‍പ് എന്‍സിസി ക്യാമ്പില്‍ പോയപ്പോള്‍ അവിടെ വലിയ അടുക്കും ചിട്ടയും ആയിരുന്നെന്നും അതുപോലെ ബിഗ് ബോസില്‍ അഡ്ജറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഫുക്രു തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications











