സുജോയോടുള്ള വാശിയാണ്! വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഫുക്രു! കൈയ്യടിച്ച് ആര്യയും വീണയും
ബിഗ് ബോസ് മലയാളം സീസണ്‍ 2 മുന്നേറുകയാണ്. ഫിനാലെയെന്ന ലക്ഷ്യവുമായി പോരാടുകയാണ് മത്സരാര്‍ത്ഥികള്‍. തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോഗിക്കേണ്ടുന്ന ഗെയിമുകളാണ് ഇത്തവണ ബിഗ് ബോസും നല്‍കിക്കൊണ്ടിരിക്കുന്നത്.പരമാവധി പോയിന്റുകള്‍ നോടുകയെന്ന പ്ലാനുമായാണ് മത്സരാര്‍ത്ഥികളും നീങ്ങുന്നത്. കടുത്ത മത്സരത്തിനൊടുവിലായാണ് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. സുജോ മാത്യു, അമൃത-അഭിരാമി , ഫുക്രു എന്നിവരായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനായി യോഗ്യത നേടിയവര്‍. ഇവരിലായിരിക്കും ക്യാപ്റ്റനാവുകയെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു എല്ലാവരും.
ഗ്ലൗസ് ഉപയോഗിച്ച് ഒരു പാത്രത്തിലേക്ക് തെര്‍മോക്കോള്‍ കഷണങ്ങള്‍ നിറയ്ക്കുകയെന്ന ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. സുജോയും ഫുക്രുവും അമൃതയും അഭിരാമിയും തമ്മില്‍ വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്. ആര്യ, വീണ, ജസ്ല, സൂരജ് എന്നിവര്‍ ഫുക്രുവിനെ പോത്സാഹിക്കുമ്പോള്‍ രജിത്തും രഘുവും സുജോയേയും അമൃത-അഭിരാമിയെ പോത്സാഹിപ്പിക്കുകയായിരുന്നു. ഫുക്രുവായിരുന്നു ആദ്യം പാത്രം നിറച്ചത്. ആരാണ് വിജയിയെന്ന് പ്രഖ്യാപിച്ചത് നിലവിലെ ക്യാപ്റ്റനായ പാഷാണം ഷാജിയായിരുന്നു.
Recommended Video

വിജയിച്ചതോടെ ഫുക്രുവിന്റെ ആവേശം ഇരട്ടിക്കുകയായിരുന്നു. താരത്തെ അഭിനന്ദിച്ച് മത്സരാര്‍ത്ഥികളെല്ലാം എത്തിയിരുന്നു. ക്യാപ്റ്റനായതോടെ അടുത്തയാഴ്ചത്തെ എലിമിനേഷന്‍ നോമിനേഷനില്‍ നിന്നും ഫുക്രുവിന് മോചനം ലഭിച്ചിരിക്കുകയാണ്. ജയിലില്‍ പോവുന്നതില്‍ നിന്നും താരം രക്ഷപ്പെട്ടു, ഈ സന്തോഷമായിരുന്നു ഫുക്രു പ്രകടിപ്പിച്ചത്. എന്തിന് വേണ്ടിയാണ് താന്‍ ജയിച്ചതെന്ന് അറിയുമോയെന്നും ഫുക്രു മറ്റുള്ളവരോട് ചോദിക്കുന്നുണ്ടായിരുന്നു. ഫുക്രു ഫൈനലിലെത്തുമെന്ന് അലക്‌സാന്‍ഡ്ര പറഞ്ഞപ്പോള്‍ അവന്‍ ചോദിച്ചത് ഇതാണോ ക്വാളിറ്റിയെന്നായിരുന്നു. ഇതാണ് ക്വാളിറ്റി, താന്‍ ജയിച്ചതിന്റെ കാരണമായി ഫുക്രു പറഞ്ഞത് ഇതായിരുന്നു.


Click it and Unblock the Notifications