ബിഗ് ബോസില്‍ വീണ്ടും ക്യാപ്റ്റനായി ഫുക്രു! അവസാന നിമിഷം പരാജയപ്പെട്ട് സുജോ
ബിഗ് ബോസ് രണ്ടാം സീസണില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷോയില്‍ നിന്നും രജിത്ത് കുമാറിനെ പുറത്താക്കിയത് എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരന്നു. ഏഴുപത് ദിവസങ്ങള്‍ പിന്നിട്ട ബിഗ് ബോസില്‍ മല്‍സരിച്ചുളള പ്രകടനമാണ് എല്ലാവരും കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഫൈനലില്‍ എത്താനായി തന്ത്രപരമായ ഗെയിം ആണ് അധികപേരും കളിച്ചുകൊണ്ടിരിക്കുന്നത്.
ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ ക്യാപ്റ്റന്‍സി ടാസ്‌ക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഷോ അവസാന ആഴ്ചകളിലേക്ക് കടക്കുന്ന സമയത്ത് ടാസ്‌ക്ക് എല്ലാവരെയും സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ക്യാപ്റ്റനായാല്‍ നോമിനേഷനില്‍ നിന്ന് രക്ഷപ്പെടാം എന്ന അവസരമാണ് ബിഗ് ബോസ് നല്‍കുന്നത്.

നോമിനേഷനില്‍ നിന്നും രക്ഷപ്പെടാനുളള എറ്റവും എളുപ്പ വഴിയാണ് ക്യാപ്റ്റന്‍സി ടാസ്‌ക്ക്. ഇത്തവണയും ഏറെ പ്രത്യേകതകളുളള ഒരു ക്യാപ്റ്റന്‍സി ടാസ്‌ക്കാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയത്. ഇത്തവണ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ക്യാപ്റ്റന്‍സി ടാസ്‌ക്കാണ് ബിഗ് ബോസ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ മൂന്ന് പേരാണ് ക്യാപ്റ്റന്‍സിക്ക് വേണ്ടി മല്‍സരിച്ചിരുന്നത്. .
Recommended Video

എന്നാല്‍ ഇത്തവണ എല്ലാവര്‍ക്കും ക്യാപ്റ്റനാവാനുളള അവസരം ബിഗ് ബോസ് നല്‍കുകയായിരുന്നു. കോയിന്‍ ജാക്കറ്റില്‍ പരസ്പരം ഒട്ടിക്കലാണ് ടാസ്‌ക്ക്, ആരുടെ ജാക്കറ്റിലാണ് ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ കോയിന്‍ ഇല്ലാത്തത് അവരായിരിക്കും ക്യാപ്റ്റന്‍. എല്ലാ മല്‍സരാര്‍ത്ഥികളും വളരെയധികം ആവേശത്തോടെയാണ് ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പങ്കെടുത്തത്.

സൗഹൃദം മറന്നുകൊണ്ടാണ് ഇത്തവണ എല്ലാവരും ഗെയിം കളിച്ചത്. വാശിയേറിയ മല്‍സരത്തിനൊടുവില്‍ സുജോ, ഫുക്രു, ആര്യ, ദയ, രേഷ്മ തുടങ്ങിയവരാണ് അവസാന റൗണ്ടിലെത്തിയത്. ഇതില്‍ ഫുക്രുവും സുജോയും തമ്മിലായിരുന്നു ക്യാപ്റ്റന്‍സിക്കായി വാശിയേറിയ പോരാട്ടം നടത്തിയത്. ഇതിനിടെ സുജോയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടാസ്‌ക്കില്‍ പങ്കെടുക്കുന്നതിനിടെ വാതിലിനടുത്തുളള ഭിത്തിയില്‍ സുജോയുടെ നെറ്റി ചെന്ന് ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് സുജോയെ ബിഗ് ബോസ് വിളിപ്പിച്ചിരുന്നു. മുറിഞ്ഞിടത്ത് ബാന്‍ഡേജ് വെച്ച് കെട്ടിയ ശേഷമാണ് സുജോ തിരിച്ചെത്തിയത്. തുടര്‍ന്ന് നടന്ന മല്‍സരത്തില്‍ ഫുക്രുവാണ് ടാസ്‌ക്കില്‍ വിജയിച്ചത്. ഫുക്രുവിനെ പിടിക്കാനാവാതെ സുജോ പരാജയപ്പെടുകയായിരുന്നു. രജിത്തിന് പിന്നാലെയാണ് ഫുക്രു ഇപ്പോള്‍ വീണ്ടും ക്യാപ്റ്റനായിരിക്കുന്നത്.

ബിഗ് ബോസിലെ പുതിയ ക്യാപ്റ്റന്‍സി ഫുക്രുവിന് നോമിനേഷനില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും. ബിഗ് ബോസിലെ ഇപ്പോഴത്തെ ശക്തനായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഫുക്രു. ഫൈനല്‍ വരെ ഫുക്രു എത്തുമെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തവണയും ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ഫുക്രുവിനൊപ്പം സുജോയും അവസാന റൗണ്ടിലുണ്ടായിരുന്നു. ക്യാപ്റ്റന്‍സി ലഭിച്ച ശേഷം ഫുക്രുവിനെ എല്ലാവരും ചേര്‍ന്ന് അഭിനന്ദിച്ചിരുന്നു. ക്യാപ്റ്റന്‍സിക്ക് പിന്നാലെ സുജോയെ കെട്ടിപ്പിടിച്ച് ഫുക്ര ഉമ്മ വെച്ചത് ശ്രദ്ധേയമായി മാറിയിരുന്നു.


Click it and Unblock the Notifications