ക്യാമറയില്‍ കുടുങ്ങാതെ ഒരു മത്സരാര്‍ഥിയോ? ബിഗ് ബോസ് രണ്ടാം സീസണ്‍ സംഭവബഹുലമാണ്
എല്ലാ മേഖലകളില്‍ നിന്നും ഓരോരുത്തരെ എത്തിക്കാന്‍ ഇത്തവണ ബിഗ് ബോസ് ശ്രമിച്ചിരുന്നു. ഇത്തവണ കൂടുതലും കോമഡി രംഗത്ത് നിന്നുള്ള താരങ്ങളായിരുന്നു. മഞ്ജു പത്രോസ്, സാജു നവോദയ, വീണ നായര്‍, തെസ്‌നി ഖാന്‍ എന്നിവരെല്ലാം അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളായിരുന്നു. ബിഗ് ബോസിലെ കണ്ട് മുട്ടല്‍ ഇവരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
വ്യത്യസ്ത മേഖലയായി എയര്‍ഹോസ്റ്റസ് അലക്‌സാന്‍ട്രയും ബിഗ് ബോസിലേക്ക് എത്തിയിരുന്നു. എയര്‍ ഹോസ്റ്റസ് ജോലി വിട്ടിട്ടാണ് താരം റിയാലിറ്റി ഷോ യിലേക്ക് എത്തിയിരിക്കുന്നത്. സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേനായ സോമദാസും ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ എത്തിയിരിക്കുകയാണ്. ബിഗ് ബോസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി ടിക് ടോക് താരം ഫുക്രുവാണ്.

അസിസ്റ്റന്റ് സംവിധായകനായ സുജോ മാത്യൂവാണ് ബിഗ് ബോസിലെ ശ്രദ്ധേയനായ മത്സരാര്‍ഥികളില്‍ ഒരാള്‍. എല്ലാ മത്സരാര്‍ഥികളെയും മോഹന്‍ലാല്‍ ഇന്‍ട്രോ കൊടുത്ത് പരിചയപ്പെടുത്തിയാണ് വീട്ടിലേക്ക് കടത്തി വിട്ടത്. എന്നാല്‍ സുജോ മാത്രം അങ്ങനെ അല്ലാതെയാണ് ബിഗ് ബോസ് വീടിനുള്ളില്‍ കയറിയത്. പതിനഞ്ചാമത്തെ മത്സരാര്‍ഥി വരുന്നതിന് തൊട്ട് മുന്‍പാണ് സുജോ ക്യാമറ കണ്ണുകളെ വരെ പറ്റിട്ട് ഹൗസിനുള്ളില്‍ കടന്നത്. ഇതിന് പിന്നിലെന്താണെന്ന് വൈകാതെ അറിയാം.


Click it and Unblock the Notifications