വെരി ബാഡ് ഗെയിം! ബിഗ് ബോസിലെ മോശം പ്രകടനത്തെ കുറിച്ച് നടന്‍ ഹരീഷ് കണാരന്‍

മലയാളം ബിഗ് ബോസ് രണ്ടാം പതിപ്പ് തുടങ്ങി ഒരു മാസം കഴിഞ്ഞിരിക്കുകയാണ്. ഇതുവരെ കണ്ടതില്‍ നിന്നും വേറിട്ട മത്സര രീതിയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ മത്സരാര്‍ഥികള്‍ തമ്മിലുള്ള പരസ്പര ബഹുമാനം പിന്നീട് അങ്ങോട്ട് ഇല്ലാതാവുന്ന കാഴ്ചകളാണ് കാണുന്നത്. പ്രധാനമായും ആശയങ്ങള്‍ കൊണ്ടും അഭിപ്രായ ഭിന്നതകള്‍ കൊണ്ടും എല്ലാവരും ഒറ്റപ്പെടുത്തുന്നത് ഡോ.രജിത് കുമാറിനെയാണ്.

ക്യാപ്റ്റന്‍സി ടാസ്‌കിലും മറ്റുള്ള മത്സരങ്ങളിലുമെല്ലാം രജിത്ത് ഒറ്റയ്ക്ക് ആവുന്നത് സ്ഥിരമാണ്. കഴിഞ്ഞ ദിവസം രജിത്തും ഫുക്രുവും തമ്മില്‍ വലിയൊരു വാക്ക് തകര്‍ക്കം ഉണ്ടാവുകയും അത് കൈയ്യാങ്കളിയിലെത്തുകയും ചെയ്തു. കണ്ണ് പരിശോധനയ്ക്കായി പുറത്ത് പോയ മത്സരാര്‍ഥികള്‍ തിരിച്ച് വരുന്നു. ആദ്യം വീടിന്റെ വാതില്‍ തുറന്ന് ഉള്ളില്‍ കയറാന്‍ ശ്രമിച്ച ഫുക്രുവിനെ മാറ്റി ആദ്യം കയറാന്‍ രജിത്ത് എത്തുന്നു. ഇത് വാക്ക് തര്‍ക്കമായി, പിടിവലിയായി.

rajith-fukru

Recommended Video

Bigg Boss Malayalam Season 2 Episode 39 Review | FilmiBeat Malayalam

രജിത്തിന്റെ വസ്ത്രത്തിന് മുകളില്‍ പിടിച്ച ഫുക്രുവിനെ പിന്തിരിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചിരുന്നു. നീ ഇങ്ങനെ ചെയ്യരുതെന്ന് ആര്യ അടക്കമുള്ള മത്സരാര്‍ഥികള്‍ പറയും ചെയ്തിരുന്നു. എന്നാല്‍ വലിയ ഒച്ചപ്പാടിലും ബഹളത്തിലുമാണ് ഇത് അവസാനിപ്പിച്ചത്. ഇപ്പോഴിതാ ഇത് വളരെ മോശം മത്സരമായിരുന്നെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് കണാരന്‍.

'വെരി ബാഡ് ഗെയിം. കാണുമ്പോള്‍ തന്നെ വിഷമം തോന്നുന്നു. ഒരു അധ്യാപകന്‍ എന്നത് പോട്ടെ, അദ്ദേഹത്തിന്റെ വയസിനെ എങ്കിലും മാനിക്കാമായിരുന്നു. ശക്തമായ വിയോജിപ്പ്' എന്നും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് രജിത്തിന്റെ പ്രായം മറന്നുള്ള ഫുക്രുവിന്റെ ആക്രമണത്തെ കുറിച്ച് താരം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X