പലതരക്കാര്‍ ഒരുമിച്ചെത്തും; ബിഗ് ബോസിന്റെ നാലാം സീസണ്‍ ഉടനെന്ന് സൂചന, അവാതരകന്റെ ശബ്ദരേഖ പുറത്തായി

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളം ഷോ ജനങ്ങള്‍ക്കിടയില്‍ വലിയ തരംഗമായി കഴിഞ്ഞു. മൂന്ന് സീസണുകള്‍ പൂര്‍ത്തിയായി. ആദ്യ രണ്ട് സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ചത് മൂന്നാം സീസണില്‍ ആയിരുന്നു. പുതിയ പതിപ്പുകള്‍ കഴിയുന്നതിന് അനുസരിച്ച് ബിഗ് ബോസ് ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ച് വരികയാണ്. ഓഗസ്റ്റില്‍ നടത്തിയ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാമതൊരു സീസണ്‍ വരുന്നതിനെ പറ്റി അവതാരകന്‍ സൂചിപ്പിച്ചിരുന്നു. ഇതെപ്പോഴാണെന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

വൈകാതെ ബിഗ് ബോസ് നാലാം സീസണ്‍ ആരംഭിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ടൈറ്റില്‍ ലോഞ്ച് ചെയ്യുമെന്ന തരത്തില്‍ ബിഗ് ബോസിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നു. മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള ഈ വീഡിയോ യൂട്യൂബിലൂടെ ലീക്ക് ആയി വന്നതാണെന്നാണ് അറിയുന്നത്. എന്തായാലും ഇതിനോട് അനുബന്ധിച്ച് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ പങ്കുവെച്ച് എല്ലാവരും എത്തികൊണ്ടിരിക്കുകയാണ്.

ബിഗ് ബോസിൻ്റെ പുതിയ പ്രൊമോ

''അയല്‍ക്കാരനെ അറിയാത്ത അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്ത തമ്മില്‍ കാണുമ്പോള്‍ പരസ്പരം പുഞ്ചിരിക്കാന്‍ പോലും മറന്ന് പോകുന്നവര്‍, ഒരേ തീവണ്ടി വണ്ടിയില്‍ അല്ലെങ്കില്‍ ഒരേ സീറ്റില്‍ ഇരിക്കുമ്പോള്‍, പരസ്പരം ഒന്ന് നോക്കാന്‍ പോലും ശ്രമിക്കാത്തവര്‍, അങ്ങനെ ഉള്ള ഒരു സമൂഹത്തിന്റെ മുന്നിലാണ് പല തരക്കാരായ കുറച്ച് പേരെ ഒരുമിച്ച് ഒരു വീട്ടില്‍ നൂറ് ദിവസം താമസിപ്പിച്ച് ചരിത്രം എഴുതുന്നത്. ഇത് വൈവിദ്യങ്ങള്‍ നിറഞ്ഞ കേരള സമൂഹത്തിന്റെ ഒത്തുചേരല്‍. എന്നും മോഹന്‍ലാല്‍ പറയുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

പുത്തൻ പ്രൊമോ ലീക്കായി

ഐ കി മീഡിയ എന്ന പേരിലൊരു യൂട്യൂബ് ചാനലിലാണ് ബിഗ് ബോസിന്റെ ലീക്ക്ഡ് ആയിട്ടുള്ള പ്രൊമോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളെക്കാളും മികവുറ്റ തരത്തിലായിരിക്കും ഇനി വരാന്‍ പോവുന്നതെന്നാണ് അവതാരകന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. സ്റ്റാര്‍ മാജിക്കിലെ താരങ്ങള്‍ മുതല്‍ സുബി സുരേഷ്, സന്തോഷ് പണ്ഡിറ്റ് വാവ സുരേഷ് എന്നിങ്ങനെ ഈ സീസണില്‍ മത്സരാര്‍ഥികള്‍ ആവാന്‍ സാധ്യതയുള്ളവരുടെ പേര് വിവരങ്ങളും വൈറലായിരുന്നു.

മത്സരാർഥികളെ കുറിച്ചുള്ള പ്രവചനങ്ങൾ

ബിഗ് ബോസ് നാലാം സീസണിന്റെ ലോഗോ ജനുവരിയില്‍ റിലീസ് ചെയ്യുമെന്നും പറയുന്നുണ്ട്. ഇതോടെ ബിഗ് ബോസ് ആരാധകരും ആവേശത്തിലാണ്. ഇത്രയും നാളായിട്ടുള്ള കാത്തിരിപ്പ് ഉടനെ അവസാനിക്കുമെന്ന് തന്നെയാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ഉയര്‍ന്ന് വരുന്നത്. പൊളി ഫിറോസ്, രജിത്ത് കുമാര്‍, തുടങ്ങിയവരെ പോലെ കുറച്ച് മത്സരാര്‍ഥികള്‍ ഉണ്ടെങ്കില്‍ അടിപൊളി ആവുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ സാബുവിനെ പോലൊരാളെ വേണമെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം.

Recommended Video

Bigg boss Arya got cheated on her birthday | FilmiBeat Malayalam
സാധാരണക്കാർ ബിഗ് ബോസിലേക്ക് വരും

സെലിബ്രിറ്റീസിനെ അല്ലാതെ സാധാരണ ആളുകളെ കൊണ്ട് വരൂ. മലയാളം, തമിഴ് മാത്രം പറയുന്ന ആളുകള്‍ ആയിരിക്കണം. ബിഗ് ബോസ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണ്. ടിവിയില്‍ ആകെ കാണുന്ന ഒരേയൊരു പരിപാടി ഇത് മാത്രമാണ്. ഓമിക്രോണ്‍ വരുന്നുണ്ട്. അതൊക്കെ കഴിഞ്ഞിട്ടു ബിഗ് ബോസ് പോരെ എന്നാണ് ചിലര്‍ ചോദിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കൊവിഡിന്റെ പേരില്‍ ഷോ പൂര്‍ത്തിയായില്ല. ഇനി ഓമിക്രോണിന്റെ കാര്യം പറഞ്ഞു പെട്ടെന്ന് ഷോ നിര്‍ത്തി പോകും. സ്ഥിരമായി കാണുന്നവരുടെ ശാപവും, തെറിവിളിയും കേള്‍ക്കേണ്ടി വരും. മാത്രമല്ല മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സെലിബ്രേറ്റി സ്റ്റാറ്റസ് ഇല്ലാത്തവരെയാണ് എടുക്കേണ്ടത്. ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകരായ അനേകം പേര്‍ അത് ആഗ്രഹിക്കുന്നുണ്ട്. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Read more about: bigg boss mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X