ബിഗ് ബോസ് ഹൗസിലെ കുടുംബംകലക്കി രജിത്ത്! വിമര്‍ശനപ്പൊങ്കാലയിലും കുലുങ്ങാതെ താരം!

ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. 50 ദിനം പിന്നിട്ടതോടെ പോരാട്ടവും കടുത്തു. വീറും വാശിയുമൊക്കെ പ്രകടിപ്പിച്ച് മുന്നേറുകയാണ് എല്ലാവരും. കിട്ടാവുന്ന അവസരങ്ങളിലെല്ലാം മിക്കവരും തേച്ചൊട്ടിക്കുന്ന മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ രജിത് കുമാര്‍. നിലപാടുകള്‍ തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ മുന്‍പ് ഉയര്‍ന്നുവന്നിരുന്നു. അധ്യാപകനായ അദ്ദേഹത്തിന്റെ പല നിലപാടുകളും വാദഗതികളും അംഗീകരിക്കാനാവുന്നതല്ലെന്ന് മത്സരാര്‍ത്ഥികളും പറഞ്ഞിരുന്നു. ബിഗ് ബോസിലേക്കെത്തിയ അദ്ദേഹത്തിന് ഒരുവിഭാഗം ശക്തമായ പിന്തുണ നല്‍കുമ്പോള്‍ മറുവിഭാഗമാവട്ടെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല അദ്ദേഹത്തെയെന്നാണ് പറയുന്നത്. രജിത് കുമാറിനോടുള്ള അനിഷ്ടം പലരും രഹസ്യമായും പരസ്യമായും പറഞ്ഞിരുന്നു.

ടാസ്‌ക്കുകളിലും മറ്റ് മത്സരങ്ങളിലുമെല്ലാം രജിത് കുമാറിനെ പരാജയപ്പെടുത്താനാണ് പലരും ശ്രമിക്കുന്നത്. ഒറ്റയ്ക്കുള്ള ശ്രമങ്ങള്‍ വിജയിക്കാതെ വന്നപ്പോള്‍ ഗ്രൂപ്പായി അദ്ദേഹത്തിനെതിരെ തിരിഞ്ഞവരാണ് ആര്യയും വീണയുമൊക്കെ. തനിക്കെതിരെയുള്ള നീക്കങ്ങളും സംസാരങ്ങളെക്കുറിച്ചുമൊക്കെ രജിത്തും കൃത്യമായി അറിയുന്നുണ്ട്. അവസരം വരുമ്പോഴെല്ലാം അദ്ദേഹവും മറ്റുള്ളവരെ തിരിച്ചുകുത്തുന്നുമുണ്ട്. മുന്‍ബിഗ് ബോസ് മത്സരാര്‍ത്ഥികളും താരങ്ങളുമെല്ലാം അദ്ദേഹത്തിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു. കഴിഞ്ഞ സീസണിലെ വിജയിയായ സാബുമോന്‍ അബ്ദുസമദ് രജിത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച് എത്തിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക് പോവേണ്ടയാള്‍ ആരാണെന്ന് ബിഗ് ബോസ് ചോദിച്ചപ്പോള്‍ മിക്കവരും പറഞ്ഞ പേര് രജിത്തിന്റേതായിരുന്നു.

കുടുംബം കലക്കി

കുടുംബം കലക്കി

സ്ത്രീവിരുദ്ധനില്‍ തുടങ്ങി കുടുംബം കലക്കിയില്‍ എത്തിയിരിക്കുകയാണ് രജിത് കുമാറിനുള്ള വിശേഷണങ്ങള്‍. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടയിലായിരുന്നു എല്ലാവരും ഒരുപോലെ അദ്ദേഹത്തിനെ വിമര്‍ശിച്ചത്. കുറച്ച് പേരെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം പറഞ്ഞത് ഈ വീട്ടിലെ സമാധാന അന്തരീക്ഷത്തിന് വിലങ്ങുതടിയാവുന്നത്. രജിത്ത് തന്നെയാണെന്നായിരുന്നു. കുടുംബത്തിന്റെ സുഗമമായുള്ള പോക്കിന് മാറ്റിനിര്‍ത്തേണ്ടത് ആരെയാണെന്നും എന്തുകൊണ്ടാണ് അതെന്നുമായിരുന്നു ബിഗ് ബോസ് ചോദിച്ചത്. അവരവരുടെ മനസ്സിലുളള കാര്യങ്ങളെക്കുറിച്ചായിരുന്നു ഓരോരുത്തരും തുറന്നുപറഞ്ഞത്.

ആഞ്ഞടിച്ച് താരങ്ങള്‍

ആഞ്ഞടിച്ച് താരങ്ങള്‍

സ്ത്രീവിരുദ്ധതയുള്ള കാര്യങ്ങള്‍ പറയാറുണ്ട് അദ്ദേഹം. സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയാണെന്നറിയില്ല. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എന്താണെന്ന് ഒരിക്കല്‍പ്പോലും അദ്ദേഹം കേള്‍ക്കാറില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അതേ പോലെ കേട്ട് അതേപടി അനുസരിക്കുന്നവരെ മാത്രമേ അദ്ദേഹം ഇഷ്ടപ്പെടുകയും കൂടെനിര്‍ത്തുകയും ചെയ്യാറുള്ളൂ. പുതിയതായി വരുന്നവരെയെല്ലാം അദ്ദേഹം തന്റെ അടുത്ത് ചേര്‍ത്തുനിര്‍ത്തുകയാണെന്നും, അദ്ദേഹം പറഞ്ഞാല്‍ അവരൊക്കെ മറ്റുള്ളവരുമായി സംസാരിച്ചേനെ, എന്നാല്‍ അദ്ദേഹം അങ്ങനെ ചെയ്യില്ല. തുടങ്ങിയ വിമര്‍ശനങ്ങളായിരുന്നു രജിത്തിനെതിരെ ഉയര്‍ന്നുവന്നത്.

പിന്തുണക്കുന്നവര്‍

പിന്തുണക്കുന്നവര്‍

രജിത്തുമായി വഴക്കിടാത്തവര്‍ ബിഗ് ബോസിലുണ്ടോയെന്ന കാര്യം സംശയമാണ്. നേരത്തെ വഴക്കിട്ടവരില്‍ പലരും ഇപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായി മാറിയിരിക്കുകയാണ്. സുജോ മാത്യു, ആര്‍ജെ രഘു, അഭിരാമി-അമൃത സുരേഷ് ഇവരാണ് ഇപ്പോള്‍ രജിത്തുമായി നല്ല ബന്ധം പുലര്‍ത്തുന്നവര്‍. ഗെയിമിനെക്കുറിച്ചായാലും ബിഗ് ബോസ് ഹൗസിലെ മറ്റ് കാര്യങ്ങളെക്കുറിച്ചായാലും ഇവര്‍ ചര്‍ച്ചകള്‍ നടത്താറുണ്ട്. പുറമെ രജിത്തിനുള്ള ഇമേജും പിന്തുണയുമൊക്കെ അറിഞ്ഞതിനാലാണ് ഇവരൊക്കെ പിന്തുണയ്ക്കുന്നതെന്നാണ് ആര്യയും സംഘവും പറയുന്നത്.

പതറാതെ താരം

പതറാതെ താരം

തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഓരോരുത്തരായി ഉന്നയിക്കുമ്പോഴും സമചിത്തതയോടെ പുഞ്ചിരിയോടെയാണ് രജിത്ത് അത് കേള്‍ക്കുന്നത്. എന്നാല്‍ തിരിച്ച് അവരാരെങ്കിലും സംസാരിക്കാന്‍ വന്നാല്‍ നിര്‍ത്താതെ, അവരെ പറയാന്‍ അനുവദിക്കാതെ സംസാരിക്കുന്ന രജിത്തിനേയാണ് കാണാറുള്ളത്. ബിഗ് ബോസിലെ തന്റെ നിലനില്‍പ്പ് സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകളുണ്ടെങ്കിലും ബിഗ് ബോസില്‍ തുടരാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

Recommended Video

രജിത് കുമാറിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് | FilmiBeat Malayalam
നോമിനേഷന്‍ ലിസ്റ്റിലില്ല

നോമിനേഷന്‍ ലിസ്റ്റിലില്ല

എലിമിനേഷന്‍ നോമിനേഷനില്‍ കൃത്യമായി വരുന്നയാളാണ് രജിത്. ഒന്നോ രണ്ടോ പ്രാവശ്യമൊഴികെ മറ്റെല്ലായ്‌പ്പോഴും അദ്ദേഹം നോമിനേഷനിലുണ്ടായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അദ്ദേഹത്തിന്റെ പേര് ആരും പറഞ്ഞിരുന്നില്ല. നോമിനേഷന്‍ ലിസ്റ്റില്‍ താനില്ലെന്നറിഞ്ഞതിന്റെ ഞെട്ടലിലായിരുന്നു അദ്ദേഹം. പോയിന്റുകളുടെ അടിസ്ഥാനത്തില്‍ അധികം താഴെയല്ലാത്ത സ്ഥാനവും അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X