ഷോ അവസാനിക്കും മുൻപ് ബിഗ് ബോസ് താരങ്ങൾ വീടിന് പുറത്ത്! ചരിത്ര സംഭവമെന്ന് മോഹൻലാൽ

ബിഗ് ബോസിന്റെ നിയമങ്ങളാണ് ഷോയുടെ ഹൈലൈറ്റ്. 100 ദിവസം സമൂഹവുമായി ഒരു ബന്ധവുമില്ലാതെ, ഒരു വീട്ടിൽ അപരിചിതരായ വ്യക്തികൾക്കൊപ്പം താമസിക്കുക എന്നത് ഏറെ ബുദ്ധിമുട്ട് ഏറിയ സംഗതിയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായ ആളുകളാണ് ബിഗ് ബോസ് ഹൗസിൽ അംഗങ്ങളായി എത്തുന്നത്. ഹൗസിനുളളിൽ ഷോയുടെ ഭാഗമായി കയറി കഴിഞ്ഞാൽ എലിമിനേറ്റാകാതെ പുറത്തു പോകാൻ കഴിയില്ല.

ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, മറഠി, ഹിന്ദി എന്നീ ഭാഷകളിലും ബിഗ് ബോസ് ഷോ നടക്കുന്നുണ്ട്. ഭാഷയിലുള്ള വ്യത്യാസമൊഴികെ മത്സരത്തിന്റെ നിയമങ്ങൾ എല്ലായിടത്തും ഒരു പോലെയാണ്. ഇപ്പോഴിത മലയാളം ബിഗ് ബോസ് ഹൗസിൽ ഒരു അപ്രതീക്ഷിത മാറ്റം സംഭവിച്ചിരിക്കുകയാണ്, . ബിഗ് ബോസ് ഷോയിൽ തന്നെ ഇത് ആദ്യമായിട്ടാണ്.

   വീടിന്   പുറത്ത്

പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ 100 ദിവസം ജീവിക്കുക എന്നതാണ് ബിഗ് ബോസ് ഷോയുടെ പ്രധാന ഹൈലൈറ്റ്. കണ്ണ് കെട്ടി വീട്ടിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് പുറം ലോകവുമായി യാതൊരു ബന്ധവും പാടില്ല. ഷോയിൽ നിന്ന് പുറത്തു പോകുമ്പോൾ മാത്രമാണ് പുറത്തുളള കാഴ്ചകൾ കാണാൻ സാധിക്കുക. ഇത് കൃത്യമായി നിർദ്ദേശിച്ചു കൊണ്ടാണ് ബിഗ് ബോസ് മത്സരാർഥികളെ വീട്ടിനുള്ളിലേയ്ക്ക് പ്രവേശിപ്പിക്കുന്നത്. കൃത്യമായ കാരണം ഉണ്ടെങ്കിൽ മാത്രമേ ഇവരെ പുറത്തു വിടുകയുള്ളു. സ്വമനസാലെ പുറത്തു പോയി കഴിഞ്ഞാൽ പിന്നീട് വിട്ടിനുള്ളിലേയ്ക്ക് തിരികെ വരാനും സാധിക്കുകയില്ല.

Recommended Video

Bigg boss malayalam season 2 episode 43 review | FIlmiBeat Malayalam
  ബിഗ് ബോസ് അംഗങ്ങൾ  പുറത്ത്

ഇപ്പോഴിത ഷോയുടെ നിയമത്തിന് വിപരീതമായി അംഗങ്ങൾ പുറം ലോകത്ത് എത്തിയിരിക്കുകയാണ്. ബിഗ് ബോസിന്റെ നിർദ്ദേശത്തോടെയാണ് അംഗങ്ങൾ ഷോ തീരും മുൻപ് പുറത്തെത്തിയത്. ഹൗസിൽ കണ്ണിന് അസുഖം ബാധിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വേണ്ടിയാണ് വീട്ടിലെ അംഗങ്ങളെ പുറത്തുളള ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്.

 പുറത്തെ  കാഴ്ചകളെ കുറിച്ച്

വാരാന്ത്യത്തിലെ എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോഴാണ് പുറത്തുള്ള കാഴ്ചയെ കുറിച്ച് മത്സരാർഥികൾ പറഞ്ഞത്. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യത്തെ സംഭവമായിരിക്കുമെന്ന് പറഞ്ഞ മോഹൻലാൽ പുറത്തെ കാഴ്ചകളെ കുറിച്ച് മത്സരാർഥികളോട് തിരക്കുകയും ചെയ്തിരുന്നു. സിനിമ പോസ്റ്ററുകൾ കണ്ടുവെന്നാണ് വീണ പറഞ്ഞത്. എന്നാൽ പുറം ലോകത്തെ കാഴ്ച തങ്ങളെ മടുപ്പിച്ചുവെന്നും വേഗം വീട്ടിനുള്ളിൽ എത്തണമെന്നാണ് അപ്പോൾ തോന്നിയതെന്നും പാഷണം ഷാജിയും ഡോക്ടർ രജിത് കുമാറും പറഞ്ഞു.

 ദീപികയ്ക്കൊപ്പം

ഇതിന് മുൻപ് ഹിന്ദി ബിഗ് ബോസ് അംഗങ്ങളും ഷോ അവസാനിക്കുന്നതിനും മുൻപ് പുറത്തു പോയിരുന്നു. നടി ദീപിക പദുകോൺ എത്തിയ എപ്പിസോഡിലായിരുന്നു അംഗങ്ങൾ നടിയ്ക്കൊപ്പം പുറത്തു പോയത്. ടാസ്ക്കിൽ വിജയിച്ചതിനുള്ള ബിഗ് ബോസിന്റെ സമ്മാനമായിരുന്നു ദീപികയ്ക്കൊപ്പമുള്ള ഡ്രൈവ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X