അവസാന നിമിഷവും രജിത്തിന് എട്ടിന്റെ പണി കൊടുത്ത് ജസ്ല, പോകും മുൻപ് ഡോക്ടറോട് പറഞ്ഞത്

ബിഗ് ബോസ് റിയാലിറ്റി ഷോ അതിന്റ എട്ടാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കൂടുന്തോറും മത്സരവും മുറുകുകയാണ്. കണ്ണിന് അസുഖം ബാധിച്ച് പുറത്തു പോയവർ വീടിനുള്ളിൽ തിരിച്ചെത്തിയതിന് പിന്നാലെ മറ്റൊരു വിടവാങ്ങലിന് കൂടി ഹൗസ് വേദിയായിരിക്കുകയാണ്. ഇക്കുറി രണ്ട് പേരാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് പോയിരിക്കുന്നത്.

Recommended Video

Bigg Boss Malayalam : രജിത്തിനോട് മാത്രം യാത്ര പറയാതെ ജസ്ല മടങ്ങി | FilmiBeat Malayalam

കഴിഞ്ഞ ആഴ്ചകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണത്തെ എലിമിനേഷൻ നടന്നത്. ജസ്ലയും സൂരജുമായിരുന്നു ഈ ആഴ്ച പുറത്തു പോയത്. ഇതിനു മുൻപ് സുരേഷും പരീക്കുട്ടിയും ഒന്നിച്ച് പുറത്തു പോയിരുന്നു. ഡോക്ടർ രജിത് കുമാറിനോട് ഒഴികെ എല്ലാവരുമായി പെട്ടെന്ന് സൗഹൃദത്തിലായ ജസ്ല പുറത്തു പോകുമ്പോഴും അങ്ങനെ തന്നെയാണ്. മഷേ ... ഐ നെവർ മിസ് യൂ എന്നായിരുന്നു യാത്ര പറയുമ്പോഴും ജസ്ല പറഞ്ഞത്.

  ഞെട്ടലില്ലാതെ

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ ബിഗ് ബോസ് ഹൗസ് വിട്ട് പോകണമെന്നുളള ആഗ്രഹം ജസ്ല മറ്റുളളവരോട് പറഞ്ഞിരുന്നു. തനിയ്ക്ക് ഇനിയും ഇവിടെ നിൽക്കാൻ കഴിയില്ലെന്നും മനസ്സിൽ ഉണ്ടായിരുന്ന മനസാക്ഷി നഷ്ടമാകുമെന്നു പറഞ്ഞിരുന്നു. അതിനാൽ തന്നെ പ്രഖ്യാപനം വന്നപ്പോൾ വലിയ ഞെട്ടലൊന്നുമില്ലാതെയായിരുന്നു ജസ്ല സ്വീകരിച്ചത്. സൂരജിന്റെ റിസൾട്ട് പറഞ്ഞതിന് ശേഷം രണ്ടാമതായിട്ടായിരുന്നു ജസ്ല വീട് വിട്ട് പോകുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. എല്ലാവരും ചേർന്ന് ഏറെ ആഘോഷത്തോടെയായിരുന്നു ജസ്ലയെ യാത്രയാക്കിയത്.

രണ്ട്  ആഴ്ച


മോഹൻലാലിന്റെ അടുത്തേയ്ക്ക് വിളിക്കുന്നതിന് മുൻപ് ഇവിടെ ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ തനിയ്ക്ക് പറയാനുള്ളത് അപ്പോൾ തന്നെ പറയുന്ന സ്വഭാവക്കാരിയാണ് , അതുകൊണ്ട് ആരോടും ഒന്നും പറയാൻ ബാക്കിവെച്ചിട്ടില്ലെന്നും ‍ ജസ്ല പറഞ്ഞു. എന്നാൽ പ്രേക്ഷകരോട് ചിലത് പറയാനുണ്ടെന്നും. രണ്ട് ആഴ്ചകള്‍ പ്രതീക്ഷിച്ചാണ് വന്നതെങ്കിലും ഇപ്പോള്‍ അ‍ഞ്ച് ആഴ്ചയായി. ഈ ദിവസങ്ങളിലെല്ലാം താനായി നിന്നു തന്നെയായിരുന്നു കളിച്ചിരുന്നതെന്നും ജസ്ല പറഞ്ഞു. ശേഷം മോഹൻലാൽ തന്റെ അടുത്തേയ്ക്ക് വിളിപ്പിക്കുകയായിരുന്നു.

യാത്ര പറച്ചിൽ

ജസ്ല പോയതിൽ ഏറ്റവും കൂടുതൽ സങ്കടം സാൻഡ്രയ്ക്ക് ആയിരുന്നു. എല്ലാവരേയും ആശ്ലേഷിച്ച് കൊണ്ടായിരുന്നു യാത്ര ചോദിച്ചത്. എന്നാൽ ഡോക്ടർ രജിത് കുമാറിനോട് മാത്രം യാത്ര ചോദിച്ചിരുന്നില്ല. മാഷേ, ഐ നെവര്‍ മിസ് യൂ. ഓകെ ഫൈന്‍', രജിത്തിനോട് ജസ്ല പറഞ്ഞു.

 രഘുവിനോടും  സുജോയോടും


എലീനയ്ക്കും സുജോയ്ക്കും രഘുവിനുമൊപ്പമായിരുന്നു ജസ്ല വീടിന് പുറത്തെത്തിയത്. തനിയ്ക്ക് പേകുന്നതിൽ വിഷമം ഇല്ലെന്നും തനിയ്ക്ക് ഒട്ടും വയ്യ എന്നും ജസ്ല പറയുന്നുണ്ടായിരുന്നു. നിങ്ങളീ ഗ്രൂപ്പൊക്കെ കളിച്ച് പരസ്പരം തല്ലുകൂടാതെ മര്യാദയ്‌ക്കൊക്കെ നില്‍ക്ക്', രഘുവിനോടും സുജോയോടുമായി പറഞ്ഞു. പിന്നീട് ഗ്രൂപ്പ് സെൽഫി എടുത്തിരുന്നു. സ്റ്റോറൂമിൽ നിന്ന് ഫുക്രുവായിരുന്നു ഫോൺ എടുത്തു കൊണ്ട് വന്നത്. ആദ്യം ഫുക്രുവും പിന്നീട് ജെസ്ലയും ഗ്രൂപ്പ് സെൽഫി എടുത്തു. ഫോട്ടോ സെക്ഷനിൽ നിന്ന് മാറി അൽപം മാറി നില്ഡക്കുകയായിരുന്നു രജിത് കുമർ.

 'ഐ റിയലി മിസ് എവരിവണ്‍

രജിത് ഒഴികെ ബാക്കി എല്ലാവരും യാത്ര അയപ്പിൽ സജീവമായിരുന്നു. വാതിൽ തുറന്ന് പുറത്തിറങ്ങുന്നതിന് തൊട്ട് മുമ്പും രജിത്തിനെയൊഴികെ ഇവിടെയുള്ള എല്ലാവരെയും താന്‍ മിസ് ചെയ്യുമെന്ന് ജസ്ല പറഞ്ഞു. സൂരജിന്റ യാത്രയയപ്പിൽ സജീവമായിരുന്ന രജിത് ജസ്ലയുടേതിൽ സജീവമായി പങ്കെടുത്തിരുന്നില്ല. സെൽഫിയിൽ നിന്നു പോലും അൽപം മാറി നിന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X