ബിഗ് ബോസില്‍ കൊലപാതകം, മത്സരാര്‍ഥികളില്‍ ഒരാള്‍ കൊല്ലപെടാന്‍ പോവുമെന്ന് ബിഗ് ബോസ്
നോമിനേഷന്‍ പ്രക്രിയയ്ക്ക് ശേഷം മത്സരാര്‍ഥികള്‍ തമ്മില്‍ ചിലയിടങ്ങളില്‍ ഒന്നിച്ചിരുന്ന് സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ആദ്യ ദിവസങ്ങളിലേതിനെക്കാള്‍ മത്സരാര്‍ഥികള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഗെയിം കളിക്കുമെന്ന കാര്യത്തില്‍ വ്യക്ത വരികയാണ്. വീട്ടില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള ചിലരുടെ ശ്രമമാണ് നോമിനേഷനില്‍ എത്തിച്ചതെന്നതും രസകരമാണ്.

Recommended Video
ആദ്യ ആഴ്ചകള്‍ പോലെ സിംപിള്‍ ആയിരിക്കില്ല ഇനിയുള്ള ദിവസങ്ങള്‍ എന്നതാണ് ഇപ്പോള്‍ മനസിലാവുന്നത്. ബിഗ് ബോസിന്റെ അടുത്ത എപ്പിസോഡിന്റേതായി പുറത്ത് വന്ന പുതിയ പ്രാമോ വീഡിയോയില്‍ സംഭവബഹുലമായ കാര്യമാണ് കാണിച്ചിരിക്കുന്നത്. നാളെ ബിഗ് ബോസില്‍ ഒരു കൊലപാതകം നടക്കുമെന്ന അറിയിപ്പാണ് ബിഗ് ബോസ് നല്‍കിയത്.
ഇതോടെ മത്സരാര്‍ഥികളും ആശങ്കയിലായി. ഗെയിമിന്റെ ഭാഗമാണെന്ന് വ്യക്തമാണെങ്കിലും ആരാണ് കൊല്ലപ്പെടാന്‍ പോവുന്നതെന്ന സംശയമാണ് എല്ലാവര്‍ക്കും. ഒരു സെമിത്തേരിയുടെ മാതൃകയുണ്ടാക്കി പ്രേതങ്ങളുടെ സെറ്റപ്പ് വരുത്താനും ബിഗ് ബോസ് ശ്രമിച്ചതായി പുറത്ത് വന്ന പ്രമോ വീഡിയോയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്.


Click it and Unblock the Notifications