ബിഗ് ബോസ് ഹൗസിൽ ഇംഗ്ലീ ഷ് വില്ലനായി! വായിക്കാൻ അറിയാതെ കരഞ്ഞ് ദയ അശ്വതി, പൊട്ടിത്തെറിച്ച് ജസ്ല

അഭിപ്രായ ഭിന്നതകൾക്കും തർക്കങ്ങൾക്കും ബിഗ് ബോസ് ഹൗസിൽ ക്ഷാമമില്ലെങ്കിലും ടാസ്ക്കിന്റെ കാര്യത്തിൽ അംഗങ്ങൾ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറാവുകയില്ല. ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകൾ അതിന്റേതായ ഗൗരവത്തിൽ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കാറുണ്ട്. ബിഗ് ബോസ് മത്സരാർഥികളും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ലക്ഷ്വ റി ടാസ്ക്കിനാണ്. രസകരമായ ടാസ്ക്കുകളാണ് ബിഗ് ബോസ് മത്സരാർഥികൾക്കായി നൽക്കുക. നാലാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോൾ പുതിയ ലക്ഷ്വറി ടാസ്ക്കുമായി ബിഗ് ബോസ് എത്തുകയാണ്. ഏറെ രസകരമായ ടാസ്ക്കാണ് ഇക്കുറി അംഗങ്ങൾക്ക് നൽകിയിരിക്കുന്നത്.

ലക്ഷ്വറി ടാസ്ക്കിൽ പോയിന്റുകൾ നേടിയാൽ മാത്രമേ ആ ആഴ്ചയിലെ ലക്ഷ്വറി ബജറ്റ് ലഭിക്കുകയുള്ളു. കഴിഞ്ഞ ആഴ്ചയിൽ ടാസ്ക്കിൽ വേണ്ട വിധം പ്രകടനം നടത്താൻ അംഗങ്ങൾക്ക് കഴിഞ്ഞില്ല. അതിനാൽ തന്നെ വളരെ കുറച്ച് പോയിന്റുകൾ മാത്രമാണ് ലക്ഷ്വറി ടാസ്ക്കിനായി ലഭിച്ചത്. മണിമുഴങ്ങുന്ന ടൈംപീസ് കണ്ടു പിടിക്കാനായിരുന്നു ടാസ്ക്ക് എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യാസമായ രസകരമായ ടാസ്ക്കാണ് മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകിയത്.

  ഒരു ആഢംബര ഹോട്ടലായി മാറി ബിഗ് ബോസ്

ബിഗ് ബോസ് ഹൗസ് ഒരു ആഢംബര ഹോട്ടലായി മാറുകയായിരുന്നു ബിഗ് ബോസ് നിർദ്ദേശിക്കുന്ന കഥാപാത്രങ്ങളായി മാറി ടാസ്ക്ക് ചെയ്യാനായിരുന്നു നിർദ്ദേശം. ഹോട്ടലിലെ പുതിയ താമസക്കാരാണ് ജസ്ലയും രജിത് കുമാറും. രണ്ടും പേരും വേഗം ദേഷ്യപ്പെടുന്ന പ്രകൃതക്കാരാണെന്നും അതിഥികളുടെ കയ്യിലാണ് പോയന്റുകള്‍ ഉള്ളത് എന്നും ബിഗ് ബോസ് പറഞ്ഞു. ആര്യയാണ് ഹോട്ടലിലെ മനോജർ. പ്രദീപ് ചന്ദ്രനും ദയ അശ്വതിയും റൂം സര്‍വീസ് ആണ് ചെയ്യേണ്ടത്. പാഷണം ഷാജിയും തെസ്നിയും കുക്കിങ് സെക്ഷനിലാണ്. മഞ്ജു പത്രോസ് ഹോട്ടലിലെ കലാകാരിയായി. ഫുക്രുവും എലീനയും ഹൗസ് കീപ്പിംഗ് ആണ് ടാസ്‍കില്‍. അലസാൻഡ്ര സെക്യൂരിറ്റി. സുജോ മസാജ് ചെയ്യുന്ന ആളും.രഘുവും വീണയും രേഷ്‍മയും ഹോട്ടലില്‍ ജോലിക്ക് അപേക്ഷിച്ചിട്ടുള്ള ആളുകളാണ്. ഇവർ ഇന്റർവ്യൂവിനായി ഹോട്ടലിൽ വന്നിട്ടുണ്ട്.

  പ്രശ്നം തുടങ്ങിയത് ബാത്ത് റൂമിൽ നിന്ന്

ജസ്ലയും രജിത് കുമാറും ബിഗ് ബോസിൽ എത്തി. ഹോട്ടൽ മനേജറായ ആര്യയും മറ്റ് ജീവനക്കാരും ചേർന്ന് പൂച്ചെണ്ടും പൂ മാലയും നൽകി സ്വീകരിക്കുകയായിരുന്നു. തുടർന്ന് അതിഥികൾ ഹോട്ടലിലെ എല്ലാ ജീവനക്കാരേയും പരിചയപ്പെടുകയും ചെയ്തു. തുടർന്ന് വെൽക്കം ഡ്രിങ്ക് കുടിച്ചതിന് ശേഷം മുറിയിൽ വിശ്രമിക്കാൻ പോകുകയായിരുന്നു. എന്നാൽ അവിടെ നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ബാത്ത് റൂമിലെ ടിഷ്യൂ പേപ്പറാണ് ആദ്യം വില്ലനായത്. ബാത്ത് റൂമിൽ എത്തിയ ജസ്ല ടിഷ്യൂ ഇല്ല എന്ന കാരണം പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. ഇത് ഏറ്റുപിടിച്ച് രജിതും രംഗത്തെത്തി പ്രശ്നം കൂടുതൽ വഷളാക്കുകയായിരുന്നു. ഒടുവിൽ ആര്യ ഇടപ്പെട്ട് പ്രശ്നം പരിഹരിച്ചു.

 ഇംഗ്ലീഷും  പ്രശ്നമായി

അടുത്ത പ്രശ്നം സൃഷ്ടിച്ചത് മെനു കാർഡ് ആയിരുന്നു. ഫുഡ് മെനു കാർഡ് വായിക്കാൻ പറഞ്ഞ ദയ അശ്വതിയോട്, തനിയ്ക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ലെന്ന പറഞ്ഞതോടെ പ്രശ്നം തുടങ്ങുകയായിരുന്നു. മാനേജരായ ആര്യ ഉടൻ വരികയും ചെയ്‍തു. ഇംഗ്ലിഷ് അറിയാത്തതുകൊണ്ടാണ്, താൻ വായിക്കാം എന്ന് ആര്യ പറഞ്ഞു. എന്നാൽ ദേഷ്യത്തിലായിരുന്നു ജസ്ല മനേജറിനോടും ഹോട്ടലിലെ സർവീസിനെ കുറിച്ച് മോശം അഭിപ്രായം പറയുകയായിരുന്നു. എന്നാൽ ആ പ്രശ്നം ആര്യ മനോഹരമായി കൈകാര്യം ചെയ്യുകയായിരുന്നു.തുടർന്ന് സ്റ്റാഫിനെ മാറ്റാൻ ആര്യയും പ്രദീപ് ചന്ദ്രനും ചേർന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ പറയുന്നത് വരെ ദയയെ മാറ്റരുതെന്ന് ബിഗ് ബോസ് ആര്യയോട് പറഞ്ഞു. ബിഗ് ബോസിന്റെ അഭിപ്രായം തന്നെയായിരുന്നു അതിഥികൾക്കും.

  കരഞ്ഞ്    ദയ

എന്നാൽ ജസ്ല സംസാരിക്കുന്നതിനിടെ ദയ കരയുകയും ചെയ്തു. ഇതിനേയും ജസ്ല ചോദ്യം ചെയ്തു. എന്നാൽ ഇതൊരു ടാസ്ക്ക് ആണെന്നും നമ്മുടെ ലക്ഷ്വറി പോയിന്റുകൾ നഷ്ടപ്പെടുത്തരുതെന്നു ആര്യ ദയയെ ഉപദേശിച്ചു. എന്നാൽ ഇനിയും റൂം സർവീസിന് ദയ തന്നെ മതിയെന്ന് ജസ്ലയം ആവശ്യപ്പെട്ടു. അവർ പുറത്തുള്ള ദേഷ്യം തീർക്കുകയാണെന്നും ദയ പറഞ്ഞു. എന്നാൽ ഇപ്പോൾ കഥാപാത്രമാണെന്നും ടാസ്ക്കിന് ശേഷം പ്രതികരിക്കാമെന്നും ദയ അശ്വതിയെ മറ്റുളളവർ സമാധാനപ്പെടുത്തി. തുടർന്ന് അവർ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഹോട്ടനുള്ളിൽ തിരികെ എത്തിയ ദയയെ ജസ്ല സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Recommended Video

Big Boss Malayalam | രജിത്തണ്ണനെ പ്രണയിക്കാന്‍ കിട്ടുവോ | Filmibeat Malayalam
  പുറത്ത് രസകരമായ നിമിഷം

അകത്ത് പ്രശ്നമാണെങ്കിലും പുറത്ത് രസകരമായ നിമിഷങ്ങളായിരുന്നു. ഇന്റർവ്യൂവിനായി എത്തിയ വീണയും രഘുവും തമ്മിലുളള സംഭാഷണങ്ങളായിരുന്നു ചിരി പടർത്തിയത്. തങ്ങളുടേതായ ശൈലിയിൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയുന്നവരാണ് ഇരുവരും. അത് ടാസ്ക്കിലും പ്രകടിപ്പിച്ചു. ബിഗ് ബോസ് നൽകിയ ടാസ്ക്ക് പോലെ അതിഥികളെ വളച്ച് വീട്ടിനുള്ളിൽ കയറി പറ്റാനുള്ള എല്ലാ വഴികളും ഇതിനിടെ രഘു നോക്കുന്നുണ്ടായിരുന്നു. രഘുവിന്റെ ശ്രമം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X