ജസ്ലയും ദയയും നേര്‍ക്കുനേര്‍! ലക്ഷ്വറി ടാസ്ക്കിനിടയില്‍ പൊട്ടിത്തെറിച്ച് ജസ്ല! കണ്ണീരോടെ ദയയും!

വ്യത്യസ്തമായ ടാസ്‌ക്കുകളാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കാറുള്ളത്. ഗ്രൂപ്പായും വ്യക്തിപരമായുമുള്ള ടാസ്‌ക്കുകള്‍ നടത്താറുണ്ട്. ടാസ്‌ക്കിനിടയിലെ പ്രകടനങ്ങള്‍ നോക്കിയാണ് ക്യാപ്റ്റനെ തീരുമാനിക്കുന്നത്. ലക്ഷ്വറി ടാസ്‌ക്കിലെ പോയന്റ് അനുസരിച്ചാണ് ബിഗ് ബോസ് റേഷന്‍ അനുവദിക്കുന്നത്. അതിനാല്‍ത്തന്നെ എല്ലാവരും നന്നായി പെര്‍ഫോം ചെയ്യാന്‍ ശ്രദ്ധിക്കാറുമുണ്ട്. ഇപ്പോഴിതാ രസകരമായ ടാസ്‌ക്കാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ളത്. ആഡംബര ഹോട്ടലില്‍ നടക്കുന്ന രസനിമിഷങ്ങളുമായാണ് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പുതിയ എപ്പിസോഡിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസ് എന്ന ആഡംബര ഹോട്ടലിലേക്ക് എത്തുന്ന രജിത് കുമാറിനേയും ജസ്ല മാടശ്ശേരിയേയും സ്വീകരിക്കുകയാണ് ജീവനക്കാര്‍. ആ്‌ര്യ, പ്രദീപ് ചന്ദ്രന്‍, ദയ അശ്വതി എന്നിവരാണ് ഹോട്ടല്‍ ജീവനക്കാരായി എത്തുന്നത്. മുല്ലപ്പൂ മാല ചാര്‍ത്തിയാണ് ഇവരെ ഹോട്ടലിലേക്ക് സ്വീകരിച്ചത്. ആര്യയായിരുന്നു സ്വീകരണത്തിന് നേതൃത്വം നല്‍കിയത്. ഷെഫുമാരായി പാഷാണം ഷാജിയും തെസ്‌നിഖാനുമുണ്ട്. മേമിന് വേണ്ടി ദയയും സാറിന് വേണ്ടി പ്രദീപും ഇവിടെയുണ്ടെന്ന് പറഞ്ഞ് നീങ്ങുന്ന ആര്യയെയാണ് പ്രമോ വീഡിയോയില്‍ കാണുന്നത്. ഇതിനിടയിലാണ് ജസ്ലയും ദയയും കൊമ്പുകോര്‍ക്കുന്നത്. ഇത് ടാസ്‌ക്കിന്റെ ഭാഗമായുള്ള പ്രകടനമാണോയെന്ന സംശയത്തിലാണ് പ്രേക്ഷകര്‍.

Jasla

Recommended Video

Bigg Boss Malayalam : ബിഗ്‌ബോസ് ഹൗസിനെ പോര്‍ക്കളമാക്കാന്‍ ജസ്ലയും ദയയും | FilmiBeat Malayalam

താന്‍ ആ മെനു വായിക്കാന്‍ പറഞ്ഞപ്പോള്‍ അത് വായിച്ചില്ലായിരുന്നുവെന്നായിരുന്നു ജസ്ലയുടെ പരാതി. ഇതൊരു ഹോട്ടലല്ലേയെന്നും താരം ചോദിക്കുന്നുണ്ട്. ഇത് കേട്ട് കണ്ണ് തുടയ്ക്കുകയാണ് ദയ. ഇതെന്താണ് സംഭവിക്കുന്നതെന്നറിയാതെ രജിത്ത് കുമാര്‍ ജസ്ലയോട് സംസാരിക്കുന്നുണ്ട്. ബഹളം കേട്ട് ആര്യയും ഇവര്‍ക്കരികിലേക്ക് എത്തുന്നുണ്ട്. ലക്ഷ്വറി ടാസ്‌ക്കിനിടയില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X