ആര്യയും ഷാജിയുമൊക്കെ ഒരു ഗ്രൂപ്പാണ്! ആഞ്ഞടിച്ച് ജസ്ലയും രജിതും! സത്യസന്ധരായവര്‍ ഇവരാണ്!

സംഭവബഹുലമായ കാര്യങ്ങളുമായി മുന്നേറുകയാണ് ബിഗ് ബോസ്. അതാത് ദിവസത്തെ പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ത്തന്നെ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങാറുണ്ട്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റും മാത്രമല്ല പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളും പരിപാടിയിലുണ്ട്. വഴക്കുകളും കൈയ്യാങ്കളിയും സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒപ്പമുള്ളവരെക്കുറിച്ചും അവരുടെ പ്രകടനങ്ങളെക്കുറിച്ചുമൊക്കെ പലരും സംസാരിക്കാറുമുണ്ട്. ജസ്ലയും രജിത്ത് കുമാറും അത്തരത്തിലുള്ള സംസാരമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയത്. ഇവിടെ പലരും ഫേക്കാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജസ്ല. അങ്ങനെ പറയാനുള്ള കാരണവും താരം വ്യക്തമാക്കിയിരുന്നു.

രജിത് കുമാറുമായി നിരവധി തവണ വഴക്കിട്ടുണ്ട് ജസ്ല. വഴക്കിടുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും വ്യക്തമാക്കാറുണ്ട്. ഞാന്‍ എന്തുകൊണ്ടാണ് നിങ്ങളെ എതിര്‍ക്കുന്നതെന്ന കാരണങ്ങളെക്കുറിച്ചും കഴിഞ്ഞ ദിവസം ജസ്ല വിശദീകരിച്ചിരുന്നു. പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവാന്‍ ആഗ്രഹിക്കുകയാണ് താനെന്നും ജസ്ല പറഞ്ഞിരുന്നു. ആര്യയെക്കുറിച്ചും ഷാജിയെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിച്ചിരുന്നു.

ജസ്ലയും രജിത് കുമാറും

ജസ്ലയും രജിത് കുമാറും

ബിഗ് ബോസിലെ മറ്റ് അംഗങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജസ്ലയും രജിത് കുമാറും. പലരുടേയും യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ചായിരുന്നു ഇവരുടെ സംസാരം. പുറമേ കാണുന്നത് പോലെയല്ല പലരുമെന്ന് ഇവര്‍ പറയുന്നുണ്ടായിരുന്നു. സ്വന്തം കാര്യങ്ങള്‍ വന്നപ്പോള്‍ മാത്രമാണ് പലരും സ്വന്തം നിലപാട് പറഞ്ഞത്. സത്യസന്ധമായി പറയുക, പോകണമെന്ന് പറയുന്നതിന് കാരണം എന്താണ്' എന്നും രജിത്ത് ജസ്ലയോട് ചോദിച്ചിരുന്നു.

സത്യസന്ധരായി ആരുമില്ല

സത്യസന്ധരായി ആരുമില്ല

ഇവിടെ നില്‍ക്കുന്തോറും ഉള്ളിലുള്ള നല്ല ഗുണങ്ങള്‍ നഷ്ടമാകുമെന്ന് ഭയം തോന്നുന്നുവെന്ന് ജസ്ല പറഞ്ഞു. 'ഇവിടെ നില്‍ക്കുന്തോറും എനിക്ക് തോന്നുന്നു, നമ്മുടെ ഉള്ളിലുള്ള നല്ല കുറേ ക്വാളിറ്റീസ് ഇല്ലേ, അത് പലതും നഷ്ടപ്പെടുമെന്ന്. എല്ലാവരുടേതും ഫേക്ക് ആയിട്ടുള്ള മനോഭാവമാണ്. നിങ്ങള്‍ എന്നോട് ചോദിച്ചില്ലേ അത് മനസിലായിട്ടില്ലേ എന്ന്. വന്ന് രണ്ടാമത്തെ ആഴ്ച തന്നെ എനിക്കത് മനസിലായിട്ടുണ്ട്. ഇവിടെ സത്യസന്ധരായി ആരുമില്ല. പിടിച്ചുനില്‍ക്കാന്‍ വേണ്ടിയുള്ള മുഖമാണ് എല്ലാവരുടേതും.

വാശിക്ക് കാരണം

വാശിക്ക് കാരണം

രജിത്തിനോട് വാശി തോന്നാനുള്ള കാരണവും ജസ്ല വെളിപ്പെടുത്തിയിരുന്നു. എനിക്ക് നിങ്ങളോട് വാശി തോന്നാനുള്ള ഒരേയൊരു കാരണം എന്താണെന്ന് അറിയാമോ, അങ്ങോട്ട് പറയുന്നത് കേള്‍ക്കാതെ നിങ്ങള്‍ ഇങ്ങോട്ട് സംസാരിക്കുന്നതാണ്. നിങ്ങളില്‍ കണ്ട നെഗറ്റീവ്‌സ് ഞാന്‍ പറയാം. ഒന്ന് സംസാരിക്കാന്‍ സമ്മതിക്കില്ല, മറ്റൊന്ന് ചില കാര്യങ്ങളില്‍ വാശിപിടിച്ച് നില്‍ക്കുന്നതുെന്നും ജസ്ല പറഞ്ഞിരുന്നു.

ആര്യയെപ്പോലുള്ളവര്‍

ആര്യയെപ്പോലുള്ളവര്‍

അതേസമയം ആര്യയെപ്പോലുള്ള ചിലര്‍ നീതിയുടെ ഭാഗത്താണെന്ന് സ്ഥാപിക്കുകയും എന്നാല്‍ പ്രവര്‍ത്തിയിലൂടെ മറിച്ചാണ് തോന്നുന്നതെന്നും ജസ്ല തുടര്‍ന്ന് രജിത്തിനോട് പറഞ്ഞു. 'നിങ്ങളേക്കാള്‍ ക്രൂരമാണ് ഇവിടെ പലരുടെയും ആറ്റിറ്റിയൂഡ്. നീതിയും ന്യായവുമുള്ളവരെന്ന് ഇവിടെ വിലയിരുത്തിവച്ചിരിക്കുന്ന കുറെ ആളുകളുണ്ട്. ഉദാഹരണത്തിന് ആര്യ. അവര്‍ പറയുന്നത് അവരുടെ നിലനില്‍പ്പിനുള്ള ന്യായങ്ങള്‍ മാത്രമാണ്. ഇമോഷണലി ഭയങ്കര ആറ്റിറ്റിയൂഡ് കാണിക്കുന്ന ഒരാളാണ്. അതായത് ഇമോഷണലി താന്‍ ഭയങ്കര സ്‌ട്രോംഗ് ആണെന്ന് സ്വയം പറയുക.

മഞ്ജുവും ഫുക്രുവും

മഞ്ജുവും ഫുക്രുവും

മറ്റുള്ളവരല്ല പറയുന്നത്. എന്നിട്ട് അത് മറ്റുള്ളവരെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുകയും ചെയ്യുന്നു. അവര്‍ക്ക് കാര്യമുണ്ടെന്ന് തോന്നുന്നിടത്ത് മാത്രമാണ് ന്യായം പറയുന്നത്', ജസ്ല പറഞ്ഞു. തനിക്ക് സത്യസന്ധരായി തോന്നുന്നത് മഞ്ജു പത്രോസിനെയും ഫുക്രുവിനെയുമാണെന്നും ജസ്ല പറഞ്ഞു. 'ഇവിടെ കുറച്ചെങ്കിലും എനിക്ക് സത്യസന്ധയായി തോന്നിയിട്ടുള്ളത് മഞ്ജു പത്രോസിനെയാണ്. കാരണം അവരീ പുറത്ത് കാണിക്കുന്നത് മാത്രമേയുള്ളൂ. പിന്നെ ഫുക്രു.. ഫുക്രുവും കാണിക്കുന്നത് മാത്രമേയുള്ളൂ. പ്രത്യേകിച്ച് ഒന്നും അതില്‍നിന്ന് ഊറ്റിയെടുക്കാനില്ല. അവന്‍ ഉള്ളത് ഉള്ളതുപോലെ പറയുമെന്നും ജസ്ല പറയുന്നുണ്ടായിരുന്നു.

Recommended Video

Bigg boss Malayalam : വീണയ്ക്കും ആര്യയ്ക്കുമെതിരെ മഞ്ജു | FilmiBeat Malayalam
രജിത്തിന്‍റെ ചോദ്യം

രജിത്തിന്‍റെ ചോദ്യം

'ഈ കാണുന്ന അന്യായങ്ങള്‍ക്ക് ഷാജി എപ്പോഴെങ്കിലും ആര്യയോട് എന്തെങ്കിലും ചോദിക്കുന്നത് കണ്ടിട്ടുണ്ടോ', എന്നായിരുന്നു രജിത്തിന്റെ ചോദ്യം. ഇതിന്റെയുള്ളില്‍നിന്ന് പുറത്തിറങ്ങിക്കഴിയുമ്പോള്‍ ആരൊക്കെ വേണമെന്ന് നോക്കിയിട്ടാണ് ഇതിനുള്ളിലെ കളികള്‍ എന്നായിരുന്നു ജസ്ലയുടെ മറുപടി. ഷാജി ആര്യയെ ഇതുവരെ വഴക്ക് പറയുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നായിരുന്നു രജിത്ത് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X