ജസ്ലയും വീണയും മുഖാമുഖം! അഭിപ്രായ വ്യത്യാസത്തിന്‍റെ പേരില്‍ കൊമ്പുകോര്‍ത്ത് താരങ്ങള്‍!

അടുത്തിടെയായിരുന്നു ബിഗ് ബോസിലേക്ക് ജസ്ല മാടശ്ശേരി എത്തിയത. ജസ്ലയും ദയ അശ്വതിയും എത്തിയതോടെ ബിഗ് ബോസ് കൂടുതല്‍ ശ്രദ്ധ നേടുകയാണ്. പ്രധാനപ്പെട്ട പല വിഷയങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. രജിത്ത് കുമാറുമായാണ് ജസ്ല പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. അദ്ദേഹത്തോടുള്ള വിയോജിപ്പുകളും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ജസ്ലയെ ആദ്യമായി കാണുന്നവരായിരുന്നു കൂടുതലുമുണ്ടായിരുന്നത്.ആദ്യം കണ്ടപ്പോള്‍ സംസാരിച്ചിരുന്നുവെങ്കിലും കാര്യമായ സംഭാഷണങ്ങള്‍ താരവുമായി നേരിട്ട് നടത്താന്‍ മറ്റുള്ളവര്‍ തയ്യാറായിരുന്നില്ല.

സ്ത്രീസമത്വത്തിന് വേണ്ടി വാദിച്ച ജസ്ലയെ വിമര്‍ശിച്ച് വീണ നായരും ആര്യയും മഞ്ജുവും. ഇനി ഏത് തരത്തിലുള്ള സമത്വമാണ് വേണ്ടതെന്ന ചോദ്യത്തോടെയായിരുന്നു സാജു നവോദയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതിന് ശേഷമായിരുന്നു വീണ ഈ ചര്‍ച്ച ഏറ്റെടുത്തത്. ഇതില്‍ക്കൂടുതല്‍ എന്ത് സമത്വമാണ് സ്ത്രീക്കും പുരുഷനും വേണ്ടതെന്നായിരുന്നു ഇവരുടെ ചോദ്യം. പാത്രിരാത്രിയായാല്‍ വഴിയില്‍ ഇറങ്ങി നടക്കണോ, രാത്രിയായാല്‍ എന്തിനാണ് ഈ പെണ്ണുങ്ങള്‍ വഴിയിലിറങ്ങി നടക്കുന്നതെന്നും വീണ ചോദിച്ചിരുന്നു. അല്ല, ഇറങ്ങി നടക്കാതിരിക്കാന്‍ ഇവിടെ ആരേലും പിടിച്ചുവെച്ചിട്ടുണ്ടോയെന്നായിരുന്നു ആര്യയുടെ ചോദ്യം.

 വിശ്വാസവും ഭക്തിയും

വിശ്വാസവും ഭക്തിയും

സ്ത്രീസമത്വമെന്ന് പറഞ്ഞ് കുറേയെണ്ണങ്ങള്‍ ഇറങ്ങിക്കോളുമെന്നും വീണ പറഞ്ഞിരുന്നു. പരോക്ഷമായു ജസ്ലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയായിരുന്നു വീണ. ജസ്ലയെ ഇങ്ങോട്ട് വിളിച്ചാലും ഇതൊക്കെ പറയുമോയെന്നായിരുന്നു പ്രദീപിന്‍റെ ചോദ്യം. അത്തരമൊരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് താനെന്നായിരുന്നു വീണയുടെ മറുപടി. ഇതിനിടയിലാണ് ഇരുവരും പോരടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുള്ളത്. വിശ്വാസവും ഭക്തിയുമായിരുന്നു ഇത്തവണയും ചര്‍ച്ചാവിഷയം.

Recommended Video

Bigg Boss Malayalam Season 2 Day 25 Review | FilmiBeat Malayalam
വൈറലായ പ്രമോ

വൈറലായ പ്രമോ

മത്സരാര്‍ത്ഥികളില്‍ തമ്മിലുള്ള വഴക്കും ബിഗ് ബോസില്‍ നടക്കുന്നുണ്ട്. സുജോ മാത്യുവും രജിത്ത് കുമാറും തമ്മിലുള്ള വാഗ്വാദം കൈയ്യാങ്കളിയിലേക്ക് വരെ നീങ്ങിയിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെക്കുമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ആരോഗ്യകരമായ സംവാദങ്ങളെ പോത്സാഹിപ്പിക്കുന്ന പരിപാടിയാണിത്. ഇരുവര്‍ക്കും നിര്‍ദേശം ലഭിക്കുന്നത് മറ്റുള്ളവരും കണ്ടിരുന്നു. അതിന് ശേഷമായിരുന്നു വീണയും ജസ്ലയും പോരടിച്ചത്.

ഭക്തിയും വിശ്വാസവും

ഭക്തിയും വിശ്വാസവും

പതിവ് പോലെ തന്നെ ഇത്തവണയും ജസ്ല ചര്‍ച്ച തുടങ്ങിയത് ഭക്തിയും വിശ്വാസത്തെക്കുറിച്ചുമൊക്കെയായിരുന്നു. ഏക ദൈവത്തില്‍ വിശ്വസിക്കുന്ന ഇസ്ലാമിലും സ്ത്രീ പുരുഷ സമത്വമില്ലെന്നായിരുന്നു താരത്തിന്‍റെ വാദം. കടുത്ത വിശ്വാസിയാണ് ,ഭര്‍ത്താവിനെ ദൈവത്തിനെപ്പോലെ കാണുന്നയാളാണ് താനെന്നുമായിരുന്നു വീണ പറഞ്ഞത്. താലിയും സിന്ദൂരവും അണിയുന്നത് അതുകൊണ്ടാണെന്നും താരം പറഞ്ഞിരുന്നു.

കുലസ്ത്രീയും ഭരണഘടനയും

കുലസ്ത്രീയും ഭരണഘടനയും

ഭൂരിപക്ഷ-ന്യൂനപക്ഷങ്ങളെക്കുറിച്ചും ഇവര്‍ സംസാരിച്ചിരുന്നു. എല്ലായിടത്തും ഭൂരിപക്ഷത്തിന് മേല്‍ക്കോയ്മയുണ്ടെന്നും ക്യാപ്റ്റന്‍ ടാസ്ക്കില്‍ വരെ അത് പ്രകടമാണെന്നും വീണ പറഞ്ഞപ്പോള്‍ ന്യൂനപക്ഷങ്ങളെക്കുറിച്ചായിരുന്നു ജസ്ല പറഞ്ഞത്. ബീഫ് ഫെസ്റ്റ് നടത്താനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് കുലസ്ത്രീയായി തന്നോട് സംസാരിക്കേണ്ടെന്ന് ജസ്ല പറഞ്ഞത്. ഇതോടെയാണ് വീണയ്ക്ക് നിയന്ത്രണം നഷ്ടമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X