മത്സരം തുടങ്ങിയ ഉടന്‍ അടിപൊട്ടും! പുതിയ ബിഗ് ബോസ് താരങ്ങള്‍ പൊളിയാണ്, രജിത്തിന് ഒരു എതിരാളി
ബിഗ് ബോസ് ഇരുപതോളം എപ്പിസോഡുകള്‍ കഴിയുമ്പോള്‍ നാല് മത്സരാര്‍ഥികള്‍ പുറത്ത് പോയി. കഴിഞ്ഞ ദിവസം രണ്ട് പേരാണ് ഒരു ദിവസം തന്നെ പോയത്. സുരേഷു പരീക്കുട്ടിയുമാണ് എലിമിനേഷനിലൂടെ പുറത്ത് പോയത്. എന്നാല്‍ അതിന് പകരം രണ്ട് മത്സരാര്‍ഥികള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തി.
സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ ദയ അശ്വതിയും ജസ്ല മാടശ്ശേരിയുമായിരുന്നു പുതിയ രണ്ട് മത്സരാര്‍ഥികള്‍. ഇവരുടെ വരവ് ബിഗ് ബോസ് ഹൗസില്‍ വലിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. തുടക്കം തന്നെ മറ്റുള്ള മത്സരാര്‍ഥികളെ കടത്തിവെട്ടുന്ന തരം പ്രകടനമാണ് ഇരുവരും കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

തുടക്കം തന്നെ വര്‍ത്തമാനം പറഞ്ഞുള്ള അടിയോട് കൂടിയാണ് ജസ്ലയും ദയ അച്ചുവും തുടങ്ങിയത്. ജസ്ലയോട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ബിഗ് ബോസ് പറഞ്ഞിരുന്നു. ജസ്ല സംസാരിക്കുന്നതിനിടെ ദയ അച്ചു ഇടയ്ക്ക് കയറി സംസാരിച്ചു. ഈ സമയത്ത് എനിക്ക് സംസാരിക്കാന്‍ തന്ന അവസരമാണിതെന്നും അന്നേരം കേറി മിണ്ടരുതെന്നും ദയ അച്ചുവിനോട് ആക്രോശിച്ച് കൊണ്ട് ജസ്ല എത്തി. ഒരാള്‍ക്ക് ഫേമസ് ആവണമെങ്കില്‍ കേവലമൊരു പച്ചത്തെറി വിളിച്ചാല്‍ മാത്രം മതി.

വൈറലാവാന്‍ വേണ്ടി ഞാന്‍ ഒന്നും ചെയ്യാറില്ല. ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ച് ജസ്ല തുറന്ന് സംസാരിച്ചിരുന്നു. തന്റെ സുഹൃത്തിന്റെ കഥയാണ് പറഞ്ഞത്. സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും വീടിനുള്ളില്‍ നിന്നും പുറത്ത് പോവാന്‍ കഴിയാത്ത സ്ത്രീകള്‍ ഇന്നും ഒരുപാടുണ്ടെന്നും ജസ്ല സൂചിപ്പിക്കുന്നു. അതേ സമയം ജസ്ലയുടെ അഭിപ്രായങ്ങളെ ബാക്കി മത്സരാര്‍ഥികള്‍ എല്ലാം എതിര്‍ക്കുകയായിരുന്നു.

ജസ്ലയുടെ പ്രതികരണങ്ങള്‍ എല്ലാം പുരുഷന്മാര്‍ക്ക് എതിരെയാണെന്ന് വീണ പറയുന്നു. കുപ്രസിദ്ധി ആര്‍ജിച്ച ആളാണോ പ്രസിദ്ധി ആര്‍ജിച്ച ആളാണോ എന്നും വീണ ചോദിക്കുന്നു. പറഞ്ഞത് മനസിലായില്ലെങ്കില്‍ അതിനെ തെറ്റായ വിധത്തില്‍ പറയരുതെന്ന് വീണയോട് ജസ്ല പറയുന്നു. ജസ്ലയുടെ ഓരോ വാക്കിനെ കുറിച്ചും ചോദിക്കുകയും അഭിപ്രായം പറയുകയും ചെയ്തു. എനിക്ക് മാത്രം സംസാരിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ് ദയ അച്ചുവുമെത്തി. ആര്യ, വീണ, പ്രദീപ്, ഫുക്രു എന്നിവര്‍ക്കെല്ലാം തുറന്ന് പറയാനുള്ള ഊര്‍ജം വന്നത് ഇപ്പോഴാണെന്ന് രജിത്ത് പറയുന്നു.

രജിത്തിന്റെ അഭിപ്രായത്തെ കൊന്ന് കൊലവിളിച്ച് കൊണ്ടും ജസ്ല എത്തിയിരുന്നു. വീട്ടിലുള്ള പെണ്ണുങ്ങള്‍ എല്ലാം ആണുങ്ങളെ പോലെയായി എന്ന കാര്യം പറഞ്ഞതാണ് എല്ലാവരും കൂടി ഏറ്റ് പിടിച്ചത്. അവസാനം താന്‍ പറഞ്ഞ കാര്യം മാറ്റി പറഞ്ഞ് രജിത്ത് ഓടി രക്ഷപ്പെടേണ്ട അവസ്ഥ വന്നു. 21 ദിവസമായി ഞങ്ങളും ഇത് തന്നെയാണ് പറഞ്ഞ് കൊണ്ടിരിക്കുന്നതെന്ന് പ്രദീപ് പറയുന്നു. നിങ്ങള്‍ പറയുന്ന കാര്യം മാത്രം അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നതെന്ന് ജസ്ല രജിത്തിനോട് ചോദിക്കുന്നു.

ആണും പെണ്ണും കെട്ട രീതിയില്‍ സംസാരിക്കരുത്. ആണാല്‍ ആണിനെ പോലെ സംസാരിക്കണമെന്ന് രജിത്ത് രഘുവിനോട് പറയുന്നു. ഇത് വലിയ ചര്‍ച്ചയിലേക്ക് മാറി. ദയ അച്ചുവിനോട് ജസ്ല മോശമായ രീതിയില്‍ സംസാരിച്ചുവെന്നും ഇടയ്ക്ക് രജിത്ത് പറഞ്ഞു. ഇയാളാണോ ബയോളജി സാര്‍ എന്ന് ജസ്ലയും ചോദിക്കുന്നു. സ്ത്രീകള്‍ക്കെതിരെ വളരെ മോശമായി സംസാരിച്ചൊരു അനുഭവവും ജസ്ല വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications