ആദ്യം അടി, പിന്നെ പ്രണയം! രജിത്തിനെ കുടുക്കാന്‍ പുതിയ അടവുകള്‍ പയറ്റി ജസ്ല മാടശ്ശേരി
ഇത്രയും കാലം നോമിനേഷനില്‍ എത്താതിരുന്ന മത്സരാര്‍ഥികളായിരുന്നു ഈ ആഴ്ച എത്തിയിരിക്കുന്നത്. ആര്യ, വീണ, പ്രദീപ്, രഘു, രജിത്തി, തെസ്‌നി ഖാന്‍ എന്നിവരാണ് ഈ ആഴ്ച എലിമിനേഷനിലുള്ളത്. ആര് പുറത്തേക്ക് പോവുമെന്ന് ആലോചിക്കുന്നതിന് മുന്‍പ് പുതിയതായി വന്നവരുടെ വിശേഷമാണ് പറയാനുള്ളത്. ജസ്ല മാടശ്ശേരിയും ദയ അച്ചു എന്നിവരാണ് ബിഗ് ബോസിലേക്ക് പുതിയതായി എത്തിയ മത്സരാര്‍ഥികള്‍.
രണ്ട് പേരുടെയും വരവ് വലിയ മാറ്റമാണ് ബിഗ് ബോസില്‍ ഉണ്ടാക്കിയിരിക്കുന്നത്. ജസ്ല ഏറ്റവും കൂടുതല്‍ ലക്ഷ്യം വെച്ചത് ഡോ.രജിത്ത് കുമാറിനെയായിരുന്നു. പലവിധ കാര്യങ്ങളുടെ പേരിലും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളായിരുന്നു വീട്ടില്‍ ഉണ്ടായത്. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറഞ്ഞ് ഇരുവരും തമ്മില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടായത്.

എന്നാല്‍ തൊട്ട് അടുത്ത ദിവസം ഇരുവരും ചങ്ങാതിമാരായ കാഴ്ചയാണ് കാണുന്നത്. നീയൊരു അറേബ്യന്‍ സുന്ദരിയാണെന്ന് പറഞ്ഞ് കൊണ്ട് ജസ്ലയെ കൊണ്ട് തട്ടമിടിപ്പിക്കുകയാണ് രജിത്ത്. പടച്ചോനെ തള്ളി തള്ളി മറിക്കുകയാണല്ലോ എന്ന് ജസ്ല കൗണ്ടര്‍ അടിച്ചിരുന്നു. ശേഷം ഫുക്രുവിനോട് സംസാരിച്ച് കൊണ്ടിരിക്കവേ നിന്റെ ഒരു സ്‌ക്രൂ അഴിഞ്ഞ് പോയെന്ന് പറഞ്ഞെത്തുകയാണ് രജിത്ത്.
ഇതിനിടെ സിമിങ് പൂളിലേക്ക് ചാടിക്കോ എന്ന് പറയുന്ന രജിത്തിനോട് ഞാന്‍ ചാടുകയാണെങ്കില്‍ നിങ്ങളെയും കൊണ്ടേ ചാടൂ എന്ന് ജസ്ല പറയുന്നു. പിന്നാലെ രജിത്ത് ഓടി. അദ്ദേഹത്തെ പിടിക്കാന്‍ ജസ്ല പിന്നാലെയും ഓടി. രാത്രി ഇരുവരും അടുത്തിരുന്ന് സംസാരിക്കവേ എന്നാ എന്നോട് ഐ ലവ് യൂ പറ എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി ഇടുകയും കെട്ടിപിടിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ജസ്ലയെയുമാണ് കാണാന്‍ കഴിയുക.


Click it and Unblock the Notifications











