രജിത്തിനോട് പ്രണയമാണ് അവര്‍ക്കെന്ന് ജസ്ല! തെറ്റാന്‍ ഇടയാക്കരുത്! താക്കീതുമായി രജിത്തും!

Recommended Video

Jasla and Rajith discussion During Bigg Boss | FilmiBeat Malayalam

ബിഗ് ബോസ് മലയാളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 15 പേരുമായി മുന്നേറുകയാണ് പരിപാടി. അടുത്തിടെയായിരുന്നു പരിപാടിയിലേക്ക് ജസ്ലയും ദയ അശ്വതിയും എത്തിയത്. ഇവര്‍ വന്നതോടെ പരിപാടിയുടെ സ്വഭാവം തന്നെ മാറുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയവരാണ് ഇരുവരും. വിവിധ വിഷയങ്ങള്‍ക്കായി പരസ്പരം പോരടിച്ചവരാണ് ഇരുവരും. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ രജിത്ത് കുമാറുമായും ഇരുവരും കലഹിച്ചിട്ടുണ്ട്. പരിപാടിയിലേക്കെത്തുന്നതിന് മുന്‍പ് തന്നെ ഇവര്‍ക്ക് അന്യോന്യം അറിയാം. ബിഗ് ഹൗസില്‍ നിന്നും വേണ്ടത്ര പിന്തുണയില്ലെങ്കിലും ശക്തമായ ആരാധകപിന്തുണയാണ് രജിത്ത് കുമാറിന് ലഭിക്കുന്നത്.

എലിമിനേഷനിടയില്‍ മോഹന്‍ലാലായിരുന്നു അദ്ദേഹത്തിന്‍രെ പിന്തുണയെക്കുറിച്ച് സൂചിപ്പിച്ചത്. ഇതോടെയാണ് അദ്ദേഹത്തിന്റെ സ്വീകാര്യതയെക്കുറിച്ച് ഒപ്പമുള്ളവരും മനസ്സിലാക്കിയത്. അദ്ദേഹത്തോട് താല്‍പര്യമില്ലെന്ന് പലരും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹവുമായി വാക്ക് തര്‍ക്കങ്ങളിലേര്‍പ്പെട്ടവരുമുണ്ട്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ഒരൊറ്റ വിഷയത്തെക്കുറിച്ച് പറഞ്ഞാല്‍ മാത്രമാണ് തനിക്ക് സങ്കടം വരികയെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ഹൗസിലേക്കെത്തിയ ജസ്ലയും ദയയും അദ്ദേഹവുമായി അടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനിടയിലാണ് ജസ്ല പുതിയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞത്.

ഡോക്ടറെ സ്‌നേഹിക്കുന്നയാള്‍

ഡോക്ടറെ സ്‌നേഹിക്കുന്നയാള്‍

തെസ്‌നി ഖാന്‍, രഘു, ഫുക്രു, ജസ്ല എന്നിവര്‍ ചേര്‍ന്ന് സംസാരിക്കുന്നതിനിടയിലായിരുന്നു ജസ്ല പ്രണയത്തെക്കുറിച്ച് പറഞ്ഞത്. രജിത്ത് കുമാറിനോടായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ദയ അശ്വതിയുടെ താല്‍പര്യത്തെക്കുറിച്ചായിരുന്നു താരം സംസാരിച്ചത്. ഡോക്ടറെ ഇവിടെയുള്ളവരിലൊരാള്‍ സ്‌നേഹിക്കുന്നെണ്ടെന്ന് പറഞ്ഞായിരുന്നു തെസ്‌നി ഖാന്‍ ഈ സംസാരത്തിന് തുടക്കമിട്ടത്. ഇത് പിന്തുണയ്ക്കുകയായിരുന്നു മറ്റുള്ളവര്‍. ബിഗ് ഹൗസിലേക്കെത്തിയപ്പോള്‍ മുതല്‍ രജിത്തുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ദയ അശ്വതിയെന്ന് മറ്റുള്ളവരും പറഞ്ഞിരുന്നു.

ആത്മാര്‍ത്ഥമായി പറഞ്ഞത്

ആത്മാര്‍ത്ഥമായി പറഞ്ഞത്

രജിത്ത് കുമാറിനോട് തനിക്ക് വലി ഇഷ്ടവും ബഹുമാനവുമാണ്. തന്ന കാണുമ്പോള്‍ അദ്ദേഹം ഓടിപ്പോവും. തന്നെ മാത്രമാണ് അദ്ദേഹം ഇങ്ങനെ അവഗണിക്കുന്നതെന്നുമായിരുന്നു ദയ അശ്വതിയുടെ പരാതി. വേണ്ടി വന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാനും താന്‍ തയ്യാറാണെന്നും താരം പറഞ്ഞിരുന്നു. ആത്മാര്‍ത്ഥമായാണ് ചേച്ചി അങ്ങനെ പറഞ്ഞതെന്നായിരുന്നു ജസ്ല പറഞ്ഞത്. ഫുക്രുവും ഇത് ശരിവെച്ചിരുന്നു.

തെറ്റാന്‍ ഇടയാക്കരുത്

തെറ്റാന്‍ ഇടയാക്കരുത്

ഇതേക്കുറിച്ച് കേട്ടപ്പോള്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല രജിത്തിന്റേത്. നമ്മള്‍ തമ്മില്‍ തെറ്റാന്‍ ഇത് കാരണമാവരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ കുറ്റമൊന്നും അല്ലല്ലോ പറഞ്ഞതെന്നും നേരിട്ട് നിങ്ങള്‍ കേട്ടതല്ലേയെന്നുമായിരുന്നു താരം തിരിച്ച് ചോദിച്ചത്. ഇതിന് കൃത്യമായ മറുപടിയാണ് രജിത്ത് കുമാര്‍ നല്‍കിയത്. പിന്നീട് ഒറ്റയ്ക്ക് സംസാരിക്കുന്നതിനിടയിലും അദ്ദേഹം ഇതേക്കുറിച്ച് പറയുന്നുണ്ടായിരുന്നു.

രജിത്തിന്റെ താക്കീത്

രജിത്തിന്റെ താക്കീത്

ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ഇനി പറയരുതെന്ന് രജിത്ത് ജസ്ലയോട് പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ തന്റെ മറ്റൊരു മുഖം കാണേണ്ടി വരുമെന്ന് അദ്ദേഹം എല്ലാവരോടുമായി പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പോത്സാഹിപ്പിക്കരുതെന്ന തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ഓരോരുത്തരോടുമായി പറയുന്നുണ്ടായിരുന്നു. നേരത്തെ ദയ അശ്വതി നേരില്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X