രജിത്തിനെ പിന്തുണച്ച ദയയ്ക്ക് പണി കൊടുത്ത് മല്‍സരാര്‍ത്ഥികള്‍! രണ്ട് തവണ പറ്റിക്കപ്പെട്ട് ദയ!
Recommended Video
ബിഗ് ബോസ് രണ്ടാം സീസണ്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത തരത്തിലുളള ടാസ്‌ക്കളും ടിസ്റ്റുകളുമാണ് ഓരോദിവസം കഴിയുന്തോറും വന്നുകൊണ്ടിരിക്കുന്നത്. തര്‍ക്കങ്ങളും പിണക്കങ്ങളുമെല്ലാം വീട്ടിനുളളില്‍ പതിവ് കാഴ്ചയാണ്. പ്രേക്ഷക പിന്തുണ ലഭിക്കാന്‍ എല്ലാ മല്‍സരാര്‍ത്ഥികളും പരിശ്രമിക്കുന്നുണ്ട്.
ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ ആരാധകരുളള മല്‍സരാര്‍ത്ഥി ഡോ രജിത്ത് തന്നെയാണ്. വ്യക്തമായ ഗെയിം പ്ലാനോടെയാണ് അദ്ദേഹം ബിഗ് ബോസ് വീട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മറ്റുളളവരുടെ കളിയാക്കലും പരിഹാസവുമൊന്നും കാര്യമാക്കാതെയാണ് അദ്ദേഹം ഷോയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

ബിഗ് ബോസില്‍ രജിത്തിനെ എപ്പോഴും പിന്തുണക്കാറുളള മല്‍സരാര്‍ത്ഥിയാണ് ദയ അശ്വതി. രണ്ട് പേര്‍ പുറത്തുപോയ ശേഷം ജെസ്ല മാടശ്ശേരിക്കൊപ്പമാണ് ദയ ബിഗ് ബോസിലേക്ക് എത്തിയത്. വലിയ ശത്രുക്കളായ ഇരുവരും പിന്നീട് മിത്രങ്ങളായി മാറിയിരുന്നു. വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ കരുതിയെങ്കിലും അതൊന്നും ഉണ്ടായിരുന്നില്ല. ബിഗ് ബോസ് ഹൗസിനുളളില്‍ അധിക സമയവും രജിത്ത് കുമാറിനൊപ്പമാണ് ദയയെ മറ്റുളളവര്‍ കാണാറുളളത്.

രജിത്തിനെ മറ്റുളളവര്‍ കുറ്റപ്പെടുത്തുമ്പോഴും ദയ എപ്പോഴും കൂടെ നില്‍ക്കാറുണ്ട്. അദ്ദേഹം തെറ്റുകാരനല്ലെന്നും രജിത്തേട്ടന്‍ പറഞ്ഞതാണ് സത്യമെന്നുമാണ് ദയ പറയാറുളളത്. അടുത്തിടെ മഞ്ജു പത്രോസ് രജിത്തിനെ കുറ്റപ്പെടുത്തിയപ്പോള്‍ മഞ്ജു അദ്ദേഹത്തിനോട് മോശമായി സംസാരിച്ച കാര്യം ദയ വെളിപ്പെടുത്തിയിരുന്നു.

ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ ദയ വെറും പാവമാണെന്ന് ജസ്ല തുറന്നുപറഞ്ഞിരുന്നു. പാഷാണം ഷാജിയും സംഘവും ദയയെ രണ്ട് പ്രാവശ്യം പറ്റിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജസ്ല മറ്റ് അംഗങ്ങളോട് ഇക്കാര്യം പറഞ്ഞത്. അടുക്കളയില്‍ ഇറച്ചിക്കറി വെക്കാനുളള തയ്യാറെടുപ്പുകളിലായിരുന്നു ദയ. അതിനിടെയാണ് ചന്തയില്‍ പോകാന്‍ ദയയെ ക്യാപ്റ്റന്‍ കൂടിയായ പാഷാണം ഷാജി വിളിച്ചത്.

ബിഗ് ബോസിന് പുറത്തുപോകാന്‍ അനുവാദമില്ലല്ലോ എന്ന് ദയ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരും കൂടി പറഞ്ഞപ്പോള്‍ ചന്തയില്‍ പോകാന്‍ വസ്ത്രം മാറി ദയ തയ്യാറായി. എന്തൊക്കെയാണ് വാങ്ങേണ്ടതെന്ന് മറ്റുളള മല്‍സരാര്‍ത്ഥികള്‍ ദയയോട് കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. എഴുതിയെടുത്ത കടലാസ് കൊണ്ടുപോകാന്‍ ബിഗ് ബോസ് സമ്മതിക്കില്ലെന്നും വാങ്ങേണ്ട സാധനങ്ങള്‍ ഓര്‍ത്തിരിക്കണമെന്നും എല്ലാവരും പറഞ്ഞു.

തുടര്‍ന്ന് സഞ്ചിയുമായി പാഷാണം ഷാജിയും ദയയും വാതിലിന് അടുത്തേക്ക് എത്തി. വണ്ടി ഉടന്‍ വരും അതില്‍ പോകാമെന്ന് പാഷാണം ഷാജി പറഞ്ഞു. കളിപ്പാട്ട വണ്ടിയുമായി ഫുക്രു രംഗത്തെത്തിയപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ട കാര്യം ദയ തിരിച്ചറിഞ്ഞത്. വെറും പാവമാണ് ദയ അശ്വതിയെന്ന് ആര്യയും വീണയും മുന്നില്‍ നില്‍ക്കുന്ന സമയത്താണ് ജസ്ല പറഞ്ഞത്. അവരും ഇക്കാര്യം ശരിവെച്ചു. ഒരു ശുദ്ധയാണ് അവരെന്നാണ് ആര്യ പറഞ്ഞത്.

തനിക്ക് സങ്കടം വരുന്നുവെന്ന് ജസ്ല പറഞ്ഞു. ദയയ്ക്ക് സുഹൃത്തുക്കള്‍ ആരുമില്ലെന്നും അവര്‍ക്ക് ഇമോഷണല്‍ ഐക്യൂ കൂടുതലാണെന്നും ആര്യ പറഞ്ഞു. അതുകൊണ്ടാണ് ഫേസ്ബുക്കിലൊക്കെ ഒന്നും ആലോചിക്കാതെ ശകാര വാക്കുകള്‍ ഒകെ പറയുന്നത്. ആര്യ പറഞ്ഞു. ഇറച്ചിക്കറി വെച്ചാല്‍ പൂര്‍വ്വികര്‍ക്ക് കൊടുക്കുന്ന ഒരു ചടങ്ങുണ്ടെന്ന് പറഞ്ഞാണ് രണ്ടാമത്തെ പറ്റിക്കല്‍ ചടങ്ങ് നടന്നത്. മഞ്ജു അടക്കമുളളവരാണ് ദയയോട് ഇക്കാര്യം പറഞ്ഞത്.

തുടര്‍ന്ന് പൂര്‍വ്വികര്‍ക്ക് കൊടുക്കാനായി സ്ഥലമൊക്കെ ഒരുക്കുകയും ചെയ്തു. ദയ കുളിച്ച് വന്ന ശേഷം പാഷാണം ഷാജി ഭക്ഷണം കഴിക്കുകയാണ്. ഇത് കണ്ട് പൂര്‍വ്വികര്‍ക്ക് കൊടുക്കാതെ ഭക്ഷണം കഴിക്കുന്നതിനെ മഞ്ജുവും ആര്യയും ചേര്‍ന്ന് എതിര്‍ക്കുന്നു. തുടര്‍ന്ന് വലിയ തര്‍ക്കമാവുന്നു. എന്നാല്‍ പൂര്‍വ്വികര്‍ക്ക് കൊടുത്തു എന്ന് കരുതിയാണ് താന്‍ കഴിക്കാന്‍ തുടങ്ങിയതെന്ന് പാഷാണം ഷാജി പറഞ്ഞു.

ഇത് കേട്ട് ഒരാള്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുറ്റപ്പെടുത്തരുത് എന്ന് ദയ പറഞ്ഞു. എന്നാല്‍ പൂര്‍വ്വികര്‍ക്ക് കൊടുക്കുന്നതിന് മുന്‍പ് പാഷാണം ഷാജി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത് ദയയുടെ ശ്രദ്ധകുറവ് കൊണ്ടാണെന്ന് എല്ലാവരു സമര്‍ത്ഥിച്ചു. ഒടുവില്‍ അതും തന്റെ കുറ്റം തന്നെയെന്ന് പറഞ്ഞ് ദയ കരച്ചിലിന്റെ വക്കെത്തി. തുടര്‍ന്ന് ഇത് ചേച്ചിയെ എല്ലാവരും ചേര്‍ന്ന് പറ്റിച്ചതാണെന്ന് ഫുക്രു ദയയോട് പറഞ്ഞുകൊടുത്തു.


Click it and Unblock the Notifications