വയസായവരെ തൊടാന്‍ പാടില്ലെങ്കില്‍ മൂലയ്ക്കിരിക്കാന്‍ പറയണം,രജിത്തിനെതിരെ തുറന്നടിച്ച് ജസ്ല

By Midhun Raj

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ സംഭവ ബഹുലമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും അപ്രതീക്ഷിത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ ലക്ഷ്വറി ബഡ്ജറ്റിന് വേണ്ടിയുളള വീക്ക്‌ലി ടാസ്‌ക് നടന്നിരുന്നു. മല്‍സരാര്‍ത്ഥികളുടെ കായികക്ഷമത പരിശോധിക്കുന്ന ടാസ്‌ക്കാണ് ഇത്തവണ ബിഗ് ബോസ് നല്‍കിയത്.

നാല് പേര്‍ വീതമുളള രണ്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക് നടന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന ടാസ്‌കില്‍ ഗ്രൂപ്പ് ഒന്നില്‍ ഫുക്രു,ജസ്ല, സൂരജ്, മഞ്ജു തുടങ്ങിയവരും ഗ്രൂപ്പ് രണ്ടില്‍ പാഷാണം ഷാജി, രജിത്ത്, വീണ, ആര്യ തുടങ്ങിയവരും ഉള്‍പ്പെട്ടു. ഇത്തവണത്തെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക്ക് പലതരം തര്‍ക്കങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വഴിവെച്ചിരുന്നു.

പരിക്കേറ്റതായി ചിലര്‍ അഭിനയിക്കുകയാണെന്ന്

പരിക്കേറ്റതായി ചിലര്‍ അഭിനയിക്കുകയാണെന്ന് ജസ്ല തന്റെ ടീമംഗങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞു. രജിത്തിനും വീണയ്ക്കുമെതിരെ തുറന്നടിച്ചാണ് ജസ്ല സംസാരിച്ചത്. ടീമംഗങ്ങളായ ഫുക്രുവിനോടും മഞ്ജുവിനോടുമാണ് ജസ്ല ഇക്കാര്യം പറഞ്ഞത്. രജിത്തിന്റെ പരിക്ക് അഭിനയമാണെന്ന് ബിഗ് ബോസിനോടും ജസ്ല പറഞ്ഞു. വീണ തൊട്ടപ്പോഴത്തേക്ക് കരയുന്നു. എന്തൊരു ആക്ഷനാ. എന്താ ഇവര്‍ക്കൊരു അവാര്‍ഡ് കിട്ടാത്തതെന്നാണ് മഞ്ജുവിനോട് പരിഹാസ രുപേണ ജസ്ല ചോദിച്ചത്.

ഇവര്‍ക്കിതു വരെ

ഇവര്‍ക്കിതു വരെ സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടില്ലേ? ഇത്രയും കാലം ഫീല്‍ഡില്‍ ഉണ്ടായിട്ട് അവര്‍ക്ക് എന്താണ് സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും കിട്ടാഞ്ഞത്. എനിക്ക് വെറുത്ത് പോയി ചേച്ചി. ഞാന്‍ അടുത്തയാഴ്ച പൊക്കോളാം. എനിക്ക് ഒരു പ്രശ്‌നവുമില്ല. ഇവിടെ നിന്നാല്‍ എന്റെ ഉളളിലുളള മനുഷ്യത്വവും സ്‌നേഹവും ഒകെ പോകും. ജസ്ല പറഞ്ഞു.

നേരത്തെ ടാസ്‌കിനിടെ

നേരത്തെ ടാസ്‌കിനിടെ തോളിന് പരിക്കേറ്റു എന്നാണ് രജിത്ത് കുമാര്‍ മറ്റുളളവരോട് പറഞ്ഞത്. എന്നാല്‍ രജിത്ത് പറഞ്ഞത് വ്യാജമാണെന്നും അഭിനയമാണെന്നും ജസ്ല ക്യാമറയുടെ മുന്നില്‍ ആരോപിച്ചു. വയസായവരെ തൊടാന്‍ പാടില്ലെങ്കില്‍ മത്സരം നടക്കുമ്പോള്‍ അവരോട് മൂലയ്ക്കിരിക്കാന്‍ പറയണമെന്നും രജിത്തിനെ ഉദ്ദേശിച്ച് ജസ്ല പറഞ്ഞു.

കൈയ്യും കാലും

കൈയ്യും കാലും തൊട്ടാല്‍ പൊട്ടുമെന്ന് പറയുന്ന ആളുകളോട് ദയവു ചെയ്ത് ഗെയിമിലേക്ക് വരരുതെന്ന് പറയണം. അതല്ലാതെ ഇവിടെ കിടന്ന് ഓവര്‍ ആക്ഷന്‍സ്. കൈയ്യില്‍ തൊടുമ്പോഴേക്ക് എന്റെ ഷോള്‍ഡര്‍ പൊട്ടിയെന്ന് പറഞ്ഞ് കരയുക. തൊടാന്‍ പാടില്ലെന്ന് നിയമമുളള ആളുകള്‍ ഈ ബിഗ് ബോസ് ഹൗസില്‍ ഉണ്ടെങ്കില്‍ അവരോട് മാറിനില്‍ക്കാന്‍ പറയുക.

Recommended Video

Bigg Boss Malayalam : ടാസ്‌കിന് മുന്നേ രജിത് തന്നെ പിടിച്ചെന്ന് ജസ്ല | FilmiBeat Malayalam
അത് ആ ടീമിന്റെ

അത് ആ ടീമിന്റെ അല്ലാത്തപക്ഷം, ബിഗ് ബോസിന്റെ ഉത്തരവാദിത്വമാണ്. ആരും വെറുതെയിരിക്കുന്ന ആളെപ്പോയി എവിടെയും തൊടുന്നില്ല. ഗെയിമിലേക്ക് വരുന്ന, ടാസ്‌ക്കില്‍ പങ്കെടുക്കുന്ന, ഇങ്ങോട്ട് അറ്റാക്ക് ചെയ്യുന്നവരെ മാത്രമേ നമ്മള്‍ തിരിച്ച് അറ്റാക്ക് ചെയ്യുന്നുളളു. അതുകൊണ്ട് ഇതുപോലെയുളള അമിതാഭിനയവും നാടകവുമൊക്കെ വീട്ടില്‍ കൊണ്ടുപോയി വെക്കാന്‍ പറയണം. ജസ്ല ബിഗ് ബോസിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X