സൂരജിനെയും ജസ്ലയെയും പുറത്തേക്ക് വിളിച്ച് മോഹന്‍ലാല്‍! എലിമിനേഷനില്‍ രണ്ട് പേര്‍ പുറത്ത്
ബിഗ് ബോസ് 2 മോഹന്‍ലാല്‍ പറഞ്ഞത് പോലെ വേറെ ലെവല്‍ കളികളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത സംഭവ വികാസങ്ങളും ട്വിസ്റ്റുകളുമാണ് റിയാലിറ്റി ഷോയുടെ ഓരോ എപ്പിസോഡിലും നടന്നുകൊണ്ടിരിക്കുന്നത്. അമ്പത് ദിവസങ്ങള്‍ പിന്നിട്ട ഷോയില്‍ നിലനില്‍പ്പിനായി എല്ലാവരും മല്‍സരിച്ചുളള പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
ഇതിനിടെ ഏട്ടാം ആഴ്ചയിലെ എലിമിനേഷന്‍ ബിഗ് ബോസില്‍ നടന്നിരിക്കുകയാണ്. ഇത്തവണ രണ്ട് പേരാണ് മല്‍സരത്തില്‍ നിന്നും പുറത്തായിരിക്കുന്നത്. ആര്‍ജെ സൂരജിനെയും ജസ്ല മാടശ്ശേരിയെയുമാണ് മോഹന്‍ലാല്‍ പുറത്തേക്ക് വിളിച്ചത്. സൂരജിനെ ആദ്യം പുറത്തേക്ക് വിളിച്ച മോഹന്‍ലാല്‍ പിന്നാലെ ജസ്ലയെയും തന്റെയടുത്തേക്ക് വിളിക്കുകയായിരുന്നു.
Recommended Video

പുറത്തായ രണ്ട് മല്‍സരാര്‍ത്ഥികളും ഏറെ സന്തോഷത്തോടെയാണ് മോഹന്‍ലാലിനടുത്തേക്ക് വന്നത്. തങ്ങളിത് വരെ ജെനുവിന്‍ ആയിട്ടാണ് നിന്നതെന്നും അതില്‍ സ്ട്രാറ്റജികളോ മറ്റോ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇരുവരും ലാലേട്ടനോട് പറഞ്ഞു. സഹമല്‍സരാര്‍ത്ഥികള്‍ക്കൊപ്പം സെല്‍ഫി എടുത്തുകൊണ്ടാണ് ഇരുവരും മടങ്ങിയത്. എല്ലാവരോടും സന്തോഷത്തോടെയാണ് യാത്ര പറഞ്ഞതെങ്കിലും ജസ്ലയുടെയും സൂരജിന്റെയും ഉളളില്‍ സങ്കടമുണ്ടെന്ന് മോഹന്‍ലാല്‍ കണ്ടെത്തി.

വിഷമമില്ലെന്നും തനിക്ക് ഫീലിങ്ങില്ലെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും ആണ് സൂരജ് നേരത്തെ ഹൗസിനുളളില്‍ വെച്ച് പറഞ്ഞത്. നിങ്ങളോടോക്കെയുളള പരിചയമാണ് എന്റെ എറ്റവും വലിയ സമ്പാദ്യമെന്നും നമ്മള്‍ നമ്മളെ മാത്രം ചിന്തിച്ചുകൊണ്ടിരുന്ന കുറച്ചുദിവസങ്ങള്‍ ഉണ്ടായെന്നും എല്ലാവരോടും നല്ല രീതിയിലാണ് ഞാന്‍ നിന്നത്. ആരെയും വിഷമിപ്പിച്ചിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്നും സൂരജ് പറഞ്ഞിരുന്നു.

പാട്ടു പാടിയായിരുന്നു സൂരജിനെ എല്ലാവരും പറഞ്ഞയച്ചത്. ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ സഹിച്ചോ എന്നായിരുന്നു പരിഹാസ രൂപേണ ഷാജി പറഞ്ഞത്. പുറത്തെത്തിയ ജസ്ലയും സൂരജിനും രസകരമായ ഒരു ടാസ്‌ക് ബിഗ് ബോസ് ഒരുക്കി വെച്ചിരുന്നു.

ചില വിശേഷണങ്ങള്‍ നല്‍കിയിട്ടുളള തലയില്ലാത്ത ശരീരത്തിന്റെ രൂപത്തിന്മേല്‍ ആ വിശേഷണത്തിന് ചേര്‍ന്ന വീട്ടിനുളളിലെ മല്‍സരാര്‍ത്ഥികളെ തല ചേര്‍ത്തുവെക്കുക എന്നതായിരുന്നു ടാസ്‌ക്ക്. സൂരജും ജെസ്ലയും വളര രസകരമായിട്ടാണ് ഈ ടാസ്‌ക്ക് ചെയ്തു തീര്‍ത്തത്. രണ്ട് പേര്‍ പുറത്തുപോയതോടെ ബിഗ് ബോസില്‍ ഇനിയുളള ദിവസങ്ങളില്‍ വേറെ ലെവല്‍ കളികള്‍ തന്നെയായിരിക്കും നടക്കുക.


Click it and Unblock the Notifications