ദിയ സന, രഹന ഫാത്തിമ; ജസ്ലയ്ക്ക് ഡേറ്റിങ് ഗ്രൂപ്പിന്റെ ഗംഭീര വരവേല്‍പ്പ്
അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ദിനം പ്രതി സംഭവിക്കുന്നത്. സംഭവ ബഹുവലമായ സംഭവങ്ങളായിരുന്നു എട്ടാം ആഴ്ച ബിഗ് ബോസ് ഹൗസിൽ സംഭവിച്ചത്.ടാസ്ക്കുകൾക്കും ഗെയിമുകൾക്കും പുറമേ ബിഗ് ബോസിലെ ശക്തരായ രണ്ട് മത്സരാർഥികളായിരുന്നു ആഴ്ചയിൽ വീടിന് പുറത്തു പോയത്. ജസ്ല മാടശ്ശേരിയും ആർജെ സൂരജുമായിരുന്നു വീട്ടിൽ നിന്ന് യാത്രയായത്. വളരെ സന്തോഷത്തോടെയാണ് ഇരുവരും വീട് വിട്ടിരിക്കുന്നത്.

ഷോ കഴിഞ്ഞ് ജസ്ല തിരികെ എത്തിയിരിക്കുകയാണ്. താരത്തിന് ഉജ്ജ്വല സ്വീകരണമാണ് സുഹൃത്തുക്കൾ കൊച്ചിയിൽ നൽകിയിരിക്കുന്നത്. ഡേറ്റിങ് ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്നായിരുന്നു ജസ്‍ലയ്ക്ക് സ്വീകരണമൊരുക്കിയത്. ഗ്രൂപ്പ് അംഗവും മുന്‍ ബിഗ് ബോസ് താരവുമായ ദിയസന, രഹന ഫാത്തിമ എന്നിവർ കൊച്ചി എയർപ്പോർട്ടിൽ നേരിട്ടെത്തി ജസ്ലയെ സ്വീകരിക്കുകയായിരുന്നു. ഇവരെ കൂടാതെ നിരവധി പേരും അവിടെയുണ്ടായിരുന്നു.
വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ജസ്ല ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. വന്ന ദിവസം തന്നെ രജിത് കുമാറിന്റെ നിലപാടുകളോടുള്ള എതിർപ്പ് വ്യക്തമാക്കിയിരുന്നു. പോകുന്ന ദിവസവും ഇതിൽ നിന്ന് ഒരു വ്യത്യാസവും ജസ്ലയ്ക്ക് ഉണ്ടായിരുന്നില്ല. പോകാൻ നേരവും തനിയ്ക്ക് പറയാനുളളത് വ്യക്തമായി പറഞ്ഞതിനു ശേഷമാണ് വീട്ടിന് പടി ഇറങ്ങിയത്.


Click it and Unblock the Notifications