ബിഗ് ബോസില്‍ വന്നതിന്റെ കാരണം സാമ്പത്തികമല്ല, ലക്ഷ്യം വേറെ, രജിത്തിനോട് വെളിപ്പെടുത്തി ജസ്ല
ബിഗ് ബോസ് സീസൺ 2 അതിന്റെ അമ്പതാം ദിവസങ്ങളിലേയ്ക്ക് കടക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൂടി കഴിയുമ്പോൾ ബിഗ് ബോസ് ഹൗസിന്റെ യാത്ര അതിന്റെ പകുതി ദിവസം പൂർത്തിയാകും. ആദ്യ സീസണിനേക്കാൾ ഒരുപാട് പുതുമുയോടെയാണ് രണ്ടാം സീസൺ ആരംഭിച്ചിരിക്കുന്നത്. അത് ടാസ്ക്കിലായാലും മത്സരാർഥികളുടെ തിരഞ്ഞെടുപ്പിലായാലും പ്രകടമാണ്. ബിഗ് ബോസ് ഹൗസ് അതിന്റെ ജൈത്രയാത്ര 50 ദിവസങ്ങളിലേയ്ക്ക് കടക്കുമ്പോൾ മത്സരാർഥികളുടെ എണ്ണത്തിലും വലിയ കുറവ് സംഭവിച്ചിരിക്കുകയാണ്.
കണ്ണിന് അസുഖം ബാധിച്ച് ഒന്നിന് പുറകെ ഒന്നായിട്ടുള്ള മത്സരാർഥികളുടെ കൊഴിഞ്ഞ് പോക്ക് ഷോയെ നല്ല രീതിയിൽ ബാധിച്ചിരുന്നു. ബിഗ് ബോസ് അമ്പതിലേയ്ക്ക് അടുക്കുമ്പോഴും പോയവരാരും വീട്ടിൽ തിരികെ എത്തിയിട്ടില്ല. അംഗങ്ങളുടെ എണ്ണം കുറവാണെങ്കിലും മത്സരം അതി കഠിനമാകുകയാണ്. ഇപ്പോഴിത ബിഗ് ബോസിൽ വരാനുള്ള കാരണം വെളിപ്പെടുത്തി ജസ്ല മാടശ്ശേരി.

ബിഗ് ബോസ് ഹൗസിൽ സ്ഥിരമായി ഏറ്റുമുട്ടാറുളള രണ്ട് പേരാണ് ജസ്ലയും ഡോക്ടർ രജിത് കുമാറും. ഒരിക്കലും ഒത്ത് ചേർന്ന് പോകാൻ കഴിയില്ലെന്ന് തുടക്കത്തിൽ തന്നെ രണ്ട് പേരും തെളിയിച്ചിരുന്നു. കിട്ടുന്ന സമയങ്ങളിലൊക്കെ രണ്ട് പേരും തമ്മിൽ ഏറ്റുമുട്ടാറുമുണ്ട്. ഇപ്പോഴിത ഇവരുടെ പിണക്കം അവസാനിക്കുകയാണ്. 7 ആഴ്ചകൾ പിന്നിടുമ്പോൾ പ്രഖ്യാപിത ശത്രുക്കൾ മിത്രങ്ങളാവുകയും അടുത്ത മിത്രങ്ങൾ ശത്രുക്കളാവുന്ന കാഴ്ചയുമാണ് കാണുന്നത് .

ബിഗ് ബോസ് നൽകിയ നൈറ്റ് ടാസ്ക്കിൽ കൂടുതൽ നോമിനേഷൻ ലഭിച്ചത് ജസ്ലയ്ക്കും സൂരജിനും ആയിരുന്നു . ഇതിൽ ഒരാൾക്ക് ഓപണ്‍ നോമിനേഷനിലൂടെ ഏടുത്ത ആഴ്ചത്തെ എലിമിനേൽനിൽ വരാം. അത് ചർച്ച ചെയ്ത് തീരുമാനിക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടു. ജസ്ലയും സൂരജും ചേർന്ന് നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ സൂരജാണ് ഓപണ്‍ നോമിനേഷന്‍ സ്വമേധയാ സ്വീകരിച്ചത്. ഇതിനെ കുറിച്ചുള്ള ചർച്ച ബിഗ് ബോസ് ഹൗസിൽ നടന്നിരുന്നു. ജയിലിലായിരുന്ന രജിത് കുമാറാണ് നോമനനേഷനെ കുറിച്ച് ചോദിച്ചത്.

രാവിലെ പുറത്തിറങ്ങിയ ജസ്ലയെ അഭിവാദ്യം ചെയ്ത ശേഷമാണ് ഇതിനെ കുറിച്ച് ഡോക്ടർ ചോദിച്ചത്. ഇന്നലത്തെ ടാസ്‌കും അതില്‍നിന്നുള്ള എലിമിനേഷനും കണ്ടപ്പോള്‍ എന്ത് പഠിച്ചു' എന്നായിരുന്നു രജിത്തിന്റെ ചോദ്യം. എന്നാല്‍ താനെന്തായാലും ഈ ആഴ്ച പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും അല്ലാത്തപക്ഷം നമ്മളോട് ഭയങ്കര വെറുപ്പായിപ്പോവുമെന്നും ജസ്ല മറുപടി പറഞ്ഞു. തനിക്കൊപ്പം നിന്നിരുന്നെങ്കില്‍ ഒപ്പം നിന്ന് കാലുവാരാത്ത ഒരു സുഹൃത്തിനെ ലഭിച്ചേനെ എന്ന് രജിത്തും പ്രതികരിച്ചു.

ഇവിടെനിന്ന് പോയി മാനസികമായി സ്‌റ്റേബിള്‍ ആയതിനുശേഷം ആലോചിക്കുമ്പോള്‍ നിനക്ക് ഒരു കാര്യം മനസിലാവുമെന്ന് പറഞ്ഞ രജിത് താൻ ഇതുവരെ ജസ്ലയെ നോമിനേറ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. എന്നാൽ അപ്പോൾ ആ വിഷയം വിട്ട ജസ്ല കുറച്ചുകഴിഞ്ഞ് ജയിലിനടുത്തേയ്ക്ക് വീണ്ടും വന്നിരുന്നു. നൈറ്റ് ടാസ്ക്കിനെ കുറിച്ച് ഫുക്രുവിനോട് സംസാരിച്ചു. ഇവരുടെ ചർച്ച നടന്നപ്പോൾ തൊട്ടടുത്ത് രജിത്തും ഉണ്ടായിരുന്നു.

ഇന്നലെ അവര്‍ പറഞ്ഞ കാരണങ്ങളൊക്കെ കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. ഞാന്‍ ഇമോഷണലി ഡൗണ്‍ ആണ് എന്ന്. ഇവിടെയുള്ള ആരെക്കാളും ഇമോഷണലി സ്‌ട്രോംഗ് ഞാനാണെന്നാ എനിക്ക് തോന്നുന്നെ. സെന്റിമെന്റ്‌സ് വച്ച് ജനങ്ങളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഞാനിതുവരെ നോക്കിയിട്ടില്ല. അങ്ങനെ ഇവിടെ നിൽക്കുന്നത് വീണയും ആര്യയുമാണെന്നും ജസ്ല പറഞ്ഞു.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വരാനുളള കാരണവും ജസ്ല തുറന്നു പറഞ്ഞു. പണത്തിന് വേണ്ടി വന്നവരാണ് ഇവിടെ കൂടുതല്‍ ഉള്ളത്. പക്ഷേ ഞാന്‍ അങ്ങനെയല്ല. ഞാൻ അങ്ങനെയല്ല. ഞാനൊരു സോഷ്യല്‍ എക്‌സ്‌പെരിമെന്റിന് വന്നതാണ്', ജസ്ല പറഞ്ഞു. മോഹൻലാൽ ഇതിനെ കുറിച്ച് ചോദിച്ചപ്പോഴും ബിഗ് ബോസിനെ ഒരു സോഷ്യല്‍ എക്‌സ്‌പെരിമെന്റ് ആയിട്ടാണ് കാണുന്നതെന്നായിരുന്നു ജസ്ലയുടെ മറുപടി.


Click it and Unblock the Notifications