പുറത്തുപോന്നത് നന്നായി! ഇല്ലെങ്കില്‍ ആ മുളക് എനിക്കായിരുന്നു! രജിത്തിനെ വിമര്‍ശിച്ച് ജസ്ല മാടശ്ശേരി!
രജിത് കുമാര്‍-രേഷ്മ ടാസ്‌ക്ക് വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി എത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിക്കാനായെത്തിയ ജസ്ല അടുത്തിടെയായിരുന്നു പുറത്തേക്ക് പോന്നത്. പേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.
സഹജീവിയുടെ കണ്ണിൽ മുളക് അരച്ച് തേച്ചതിലും അണ്ണൻ ഉയിർ എന്ന് കമന്റ് ചെയ്യാൻ ഉളുപ്പു മാത്രം പോര, ബെസ്റ്റ് അദ്ധ്യാപഹയനും കുട്ട്യോളുംഇതായിരുന്നു ജസ്ല കുറിച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതുകൊണ്ട് രക്ഷപ്പെട്ടുവെന്നും ഇല്ലായിരുന്നുവെങ്കില്‍ ഈ മുളക് തന്‍രെ കണ്ണിലായേനെയന്നും താരം കമന്റിന് മറുപടി നല്‍കിയിട്ടുണ്ട്. അതിലും വലുതല്ലേ നിന്നോട് ചെയ്തതെന്നും അത് മറക്കാനാവില്ലെന്നുമുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. വിമര്‍ശനങ്ങളുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്.
അടുത്തിടെയായിരുന്നു ബിഗ് ബോസില്‍ നിന്നും ജസ്ല മാടശ്ശേരി പുറത്തേക്ക് പോയത്. ആര്‍ ജെ സൂരജും ജസ്ലയും ഒരുമിച്ചായിരുന്നു പുറത്തേക്ക് പോന്നത്. അഭിപ്രായപ്രകടനം നടത്തുന്നതുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും ജസ്ല തുറന്നുപറഞ്ഞിരുന്നു. പുറത്തെത്തിയതിന് പിന്നാലെയായി സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പൊതുവേദികളിലും സജീവമായി പങ്കെടുക്കുന്നുണ്ട് ജസ്ല. പുറത്തേക്ക് പോരണമെന്ന് ആഗ്രഹിച്ചിരുന്ന സമയത്താണ് താന്‍ പുറത്തായതെന്ന് ജസ്ല പറഞ്ഞിരുന്നു.

ഇടയ്ക്കിടയ്ക്ക് ട്രിപ്പിന് പോവുന്ന ശീലമുണ്ട്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ട്രിപ്പ് പോവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ജസ്ല മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. രജിത് കുമാറുമായി നിരവധി തവണ വഴക്കടിച്ചിട്ടുണ്ട് ജസ്ല. അദ്ദേഹത്തിന്റെ പല വാദഗതികളും തനിക്ക് അംഗീകരിക്കാനാവുന്നതല്ലെന്നും താരം വ്യക്തമാക്കിയിരുന്നു. വാദിച്ച് ജയിക്കാന്‍ തനിക്കൊരിക്കലും ആവില്ലെന്നും മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാവാറില്ലെന്നും ജസ്ല കുറ്റപ്പെടുത്തിയിരുന്നു.
ജസ്ല വഴക്കിന് വരുമ്പോള്‍ പോ കൊച്ചേയെന്ന് പറഞ്ഞ് രജിത്ത് മാറിപ്പോവാറുണ്ട്. ഈ പ്രയോഗം തനിക്ക് ഇഷ്ടമില്ലെന്നും അങ്ങേരെന്തിനാണ് ഇങ്ങനെ പറയുന്നതെന്നുമായിരുന്നു താരത്തിന്റെ ചോദ്യം. എലിമിനേഷനിലൂടെ പുറത്തേക്ക് വരുന്നതിനിടയില്‍ എല്ലാവരോടും യാത്ര പറഞ്ഞ ജസ്ല മാഷേ, ഐ നെവര്‍ മിസ്സ് യൂ എന്നായിരുന്നു രജിത്തിനോട് പറഞ്ഞത്. സെല്‍ഫിയെടുക്കുമ്പോള്‍ ഏറ്റവും പുറകിലായി നില്‍ക്കുകയായിരുന്നു രജിത്.


Click it and Unblock the Notifications